28/03/2026
[fontresizer_tawhidurrahmandear_widget]

പുതിയ ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? ജനുവരിയിൽ ഇന്ത്യയിലെത്തുന്ന സൂപ്പർ സ്മാര്‍ട്ട്ഫോണുകൾ ഇതാ..

 പുതിയ ഫോൺ വാങ്ങാൻ പ്ലാനുണ്ടോ? ജനുവരിയിൽ ഇന്ത്യയിലെത്തുന്ന സൂപ്പർ സ്മാര്‍ട്ട്ഫോണുകൾ ഇതാ..

സ്മാർട്ട്‌ഫോൺ ലോകത്തിന് 2026 ആവേശകരമായ തുടക്കം. കഴിഞ്ഞ വർഷത്തെ മികച്ച മുന്നേറ്റങ്ങൾക്ക് പിന്നാലെ, പുതിയ സാങ്കേതിക വിദ്യകളും ഫീച്ചറുകളുമായി നിരവധി മിഡ്‌റേഞ്ച്, പ്രീമിയം ഫോണുകളാണ് ഈ മാസം ഇന്ത്യൻ വിപണിയിലെത്തുന്നത്. റിയൽമി, റെഡ്മി, പോക്കോ, ഓപ്പോ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി കഴിഞ്ഞു.

റിയൽമി 16 പ്രോ സീരീസും പാഡ് 3യും
പുതുവർഷത്തിൽ ആദ്യ വിസ്‌ഫോടനത്തിന് ഒരുങ്ങുന്നത് റിയൽമിയാണ്. ഈ മാസം 6ന് റിയൽമി 16 പ്രോ, റിയൽമി 16 പ്രോ പ്ലസ് എന്നീ മോഡലുകൾ പുറത്തിറങ്ങും. 200 മെഗാപിക്‌സൽ പ്രധാന ക്യാമറയാണ് ഫോണുകളുടെ പ്രധാന ആകർഷണം. പ്രോ പ്ലസ് മോഡലിൽ 50 എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. 7,000mAh എന്ന കരുത്തുറ്റ ബാറ്ററിയും 80W ഫാസ്റ്റ് ചാർജിംഗും ഈ സീരീസിന്റെ കരുത്താണ്. ഇതോടൊപ്പം 12,200mAh ബാറ്ററിയും AI സവിശേഷതകളുമുള്ള റിയൽമി പാഡ് 3 ടാബ്‌ലെറ്റും കമ്പനി അവതരിപ്പിക്കും.

റെഡ്മി നോട്ട് 15 5G
ഷവോമിയുടെ ഏറ്റവും ജനപ്രിയമായ നോട്ട് സീരീസിലെ പുതിയ പതിപ്പായ റെഡ്മി നോട്ട് 15 5Gയും 6ന് തന്നെ കളത്തിലിറങ്ങും. 108 മെഗാപിക്‌സൽ ക്യാമറ, 120Hz അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 പ്രോസസർ എന്നിവയാണ് ഇതിന്റെ പ്രത്യേകതകൾ. വെറും 7.35mm കനം മാത്രമുള്ള ഈ ഫോൺ മികച്ച ലുക്കും പെർഫോമൻസും വാഗ്ദാനം ചെയ്യുന്നുണ്ട്. റെഡ്മി പാഡ് 2 പ്രോ 5G ടാബ്‌ലെറ്റും അന്നേ ദിവസം തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.

പോക്കോ എം8
ഈ മാസം 8നാണ് പോക്കോ എം8 വിപണിയിലെത്തുന്നത്. റെഡ്മി നോട്ട് 15ന് സമാനമായ ഡിസൈനും സവിശേഷതകളുമായാണ് പോക്കോയുടെ ബജറ്റ് ഫ്രണ്ട്‌ലി ഫോൺ എത്തുന്നത് എന്നാണ് സൂചനകൾ. സ്ലിം ഡിസൈനും മികച്ച ഡിസ്‌പ്ലേയുമായിരിക്കും ഫോണിന്റെയും ഹൈലൈറ്റ്.

ഓപ്പോ റെനോ 15 സീരീസ്
ക്യാമറയ്ക്കും ഡിസൈനിനും പ്രാധാന്യം നൽകുന്ന ഓപ്പോ റെനോ 15 സീരീസ ഈ മാസം പകുതിയോടെ വിപണിയിലെത്തും. റെനോ 15, റെനോ 15 പ്രോ, റെനോ 15 പ്രോ മിനി എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ഈ സീരീസിലുള്ളത്. എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിമുകൾ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 സംരക്ഷണം, IP69 റേറ്റിംഗ് എന്നിവ ഈ ഫോണുകളെ കരുത്തുറ്റതാക്കുന്നു. വിവിധ നിറങ്ങളിൽ ലഭ്യമാകുന്ന ഫോണുകൾ പ്രീമിയം സ്മാർട്ട്‌ഫോൺ പ്രേമികളെ ലക്ഷ്യമിട്ടുള്ളതാണ്.

Also read: