01/04/2026
[fontresizer_tawhidurrahmandear_widget]

ഇയർബഡ്‌സ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! യുവതിക്ക് സംഭവിച്ചത് ആർക്കും സംഭവിക്കാം; ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ

 ഇയർബഡ്‌സ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! യുവതിക്ക് സംഭവിച്ചത് ആർക്കും സംഭവിക്കാം; ഈ 3 കാര്യങ്ങൾ ശ്രദ്ധിക്കൂ

പാട്ടു കേൾക്കാൻ കാതിൽ തിരുകിയ ഇയർബഡ്‌സ് പൊട്ടിത്തെറിച്ച് യുവതിക്ക് കേൾവിശക്തി നഷ്ടപ്പെട്ട സംഭവം ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. തുർക്കിയിലാണ് സംഭവം ഉണ്ടായത്. പ്രമുഖ ബ്രാൻഡിന്റെ വയർലെസ് ഇയർബഡ്‌സ് ഉപയോഗിക്കുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. യുവതിയുടെ പങ്കാളി തന്നെ അനുഭവം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഉപകരണം പൊട്ടിത്തെറിച്ചതിനെക്കുറിച്ച് നിർമ്മാതാക്കൾ അന്വേഷണം നടത്തിയെങ്കിലും സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായില്ലെന്ന കമ്പനിയുടെ മറുപടി ഉപയോക്താക്കൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ ദശലക്ഷക്കണക്കിന് ആളുകൾ വയർലെസ് ഇയർബഡുകൾ ഉപയോഗിക്കുന്നുണ്ട് എന്നതിനാൽ ഇതിന്റെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ച് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഹിയർക്ലിയറിലെ സീനിയർ ഇഎൻടി കൺസൾട്ടന്റായ ഡോ. വിവേക് കുമാർ പതക് പറയുന്നതനുസരിച്ച്, ഇയർബഡുകൾ ജീവിതത്തിന്റെ ഭാഗമായി മാറിയ സാഹചര്യത്തിൽ അവ ഉപേക്ഷിക്കുന്നതിനേക്കാൾ മുൻകരുതൽ എടുക്കുന്നതാണ് ഉചിതം. അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

  1. 60/60 നിയമം പാലിക്കുക
    തുടർച്ചയായി ഇയർബഡുകൾ ഉപയോഗിക്കുന്നത് കേൾവിശക്തിയെ ഗുരുതരമായി ബാധിക്കും. ശബ്ദം 60 ഡെസിബെല്ലിൽ (60 dB) താഴെയായി നിലനിർത്താനും ഓരോ 60 മിനിറ്റ് ഉപയോഗത്തിന് ശേഷവും നിർബന്ധമായും ഇടവേള എടുക്കാനും ശ്രദ്ധിക്കുക. ഇത് ചെവിക്ക് വിശ്രമം നൽകാനും ആന്തരിക ഭാഗങ്ങൾക്കുണ്ടാകുന്ന തകരാറുകൾ കുറയ്ക്കാനും സഹായിക്കും.
  2. വൃത്തിയും സൂക്ഷ്മതയും പ്രധാനം
    ഇയർഫോണിലെ ഈർപ്പം, ചെവിയിലെ അഴുക്ക് എന്നിവ ഉപകരണത്തിന്റെ ആന്തരിക ഘടകങ്ങളെ ദോഷകരമായി ബാധിക്കും. ഇത് ഷോർട്ട് സർക്യൂട്ടിനും സ്‌ഫോടനങ്ങൾക്കും വഴിവെച്ചേക്കാം.
  • മൃദുവായ ഉണങ്ങിയ തുണി ഉപയോഗിച്ച് ഇയർബഡുകൾ പതിവായി വൃത്തിയാക്കുക.
  • ക്ലീനിങ് ഏജന്റുകളോ ആൽക്കഹോളോ ഉപയോഗിക്കുന്നത് ഇലക്ട്രോണിക് സർക്യൂട്ടുകളെ നശിപ്പിക്കും.
  • രാത്രി മുഴുവൻ ഇയർബഡുകൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക. അമിതമായ ചൂട് ബാറ്ററി പൊട്ടിത്തെറിക്കാൻ കാരണമാകും.
  1. ലക്ഷണങ്ങൾ അവഗണിക്കരുത്
    ഇയർബഡുകൾ ഉപയോഗിക്കുമ്പോൾ ഉപകരണം ചൂടാകുകയോ ചെവിയിൽ ചൊറിച്ചിൽ തോന്നുകയോ ചെയ്താൽ ഉടൻ ഉപയോഗം നിർത്തുക. എന്തെങ്കിലും അസ്വസ്ഥത തോന്നിയാൽ വൈകാതെ തന്നെ ഡോക്ടറെ കണ്ട് കേടുപാടുകൾ ഇല്ലെന്ന് ഉറപ്പുവരുത്തുക.

Also read: