04/09/2026
[fontresizer_tawhidurrahmandear_widget]
Main story

‘നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണം’: ഇൻ്റർപോളിനോട് ആവശ്യപ്പെട്ട് തുർക്കി

അങ്കാറ: ഗസ്സയിലേക്ക് മാനുഷിക സഹായങ്ങളുമായി നീങ്ങിയ ഗ്ലോബൽ സുമൂദ് ഫ്ലോട്ടില കപ്പലുകൾക്ക് നേരെ അന്താരാഷ്ട്ര സമുദ്രത്തിൽ വെച്ച് നടത്തിയ ആക്രമണത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ഇൻ്റർപോളിനോട് ആവശ്യപ്പെട്ട് തുർക്കി. നെതന്യാഹുവിനും മറ്റൊരു ഉദ്യോഗസ്ഥനായ അഫെക് മോസ്കോവിച്ചിനുമെതിരെ റെഡ് നോട്ടീസ് പുറപ്പെടുവിക്കണമെന്നാണ് തുർക്കി നീതിന്യായ വകുപ്പ് മന്ത്രി അകിൻ ഗുർലേക് ആവശ്യപ്പെട്ടത്. നരഹത്യ, മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങൾ, പീഡനം, ബലമായി തടഞ്ഞുവെക്കൽ, ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിച്ചവർക്ക് നേരെ നടത്തിയ സായുധ ആക്രമണം തുടങ്ങിയ [&Read More

India

കൊൽക്കത്തയിലെ ഹോട്ടലിൽ വൻ തീപിടിത്തം: ഒരു കുട്ടിയുൾപ്പെടെ 9 പേർ മരിച്ചു; എസി

കൊൽക്കത്ത: കൊൽക്കത്ത നഗരത്തിലെ തിരക്കേറിയ ഫ്രീ സ്‌കൂൾ സ്ട്രീറ്റിലെ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരു കുട്ടി ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. പുക ഉയർന്നതിനെ തുടർന്ന് ഹോട്ടലിലുണ്ടായിരുന്ന ആറ് പേർക്ക് പരിക്കേൽക്കുകയും 28 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഹോട്ടലിലെ എസി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം. ചികിത്സ ആവശ്യങ്ങൾക്കായി കൊൽക്കത്തയിലെത്തിയ ബംഗ്ലദേശ് പൗരന്മാരാണ് അപകടത്തിൽ മരിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം. നിലവിൽ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്ക് മുൻപ് ബംഗാളിലെ ബിർഭും [&Read More

Kerala

ജീവനക്കാരുടെ നിസ്സഹകരണം: കെഎസ്ആർടിസിയുടെ ‘KL 15’ കുപ്പിവെള്ള പദ്ധതി നിലച്ചു

തിരുവനന്തപുരം: ടിക്കറ്റേതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. ബസുകളിൽ ആരംഭിച്ച ‘Read More

Health

യുകെയിൽ മലയാളി യുവതിക്ക് അപൂർവരോഗം; ജീവൻ രക്ഷിക്കാൻ സ്റ്റെം സെൽ ദാതാവിനെ തേടുന്നു

പ്രസ്റ്റൺ: ജീവന് ഭീഷണിയാകുന്ന അപൂർവ രക്തസംബന്ധമായ രോഗത്തോട് പൊരുതുന്ന മലയാളി യുവതി അനുയോജ്യനായ സ്റ്റെം സെൽ ദാതാവിനായി കാത്തിരിക്കുന്നു. ലങ്കാഷെയറിലെ പ്രസ്റ്റണിൽ താമസിക്കുന്ന മലപ്പുറം മഞ്ചേരി സ്വദേശി റഫിയ ഷെറിനാണ് (30) അപ്ലാസ്റ്റിക് അനീമിയ (Read More

India

‘മതത്തിന്റെ പേരിൽ ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ല’: മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതവിശ്വാസത്തിന്റെയോ ആചാരങ്ങളുടെയോ പേരിൽ ജലാശയങ്ങൾ മലിനമാക്കാൻ ആർക്കും അവകാശമില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം പൊതുജനാരോഗ്യത്തിന് വിധേയമാണെന്നും കോടതി വ്യക്തമാക്കി. താമിരഭരണി നദിയിൽ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി വൻതോതിൽ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും നിക്ഷേപിക്കുന്നതിനെതിരെയുള്ള ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജി.ആർ സ്വാമിനാഥൻ, ബി. പുകഴേന്തി എന്നിവരടങ്ങിയ മധുര ബെഞ്ചിന്റെ ഈ സുപ്രധാന നിരീക്ഷണം. ജൂലൈ 9Read More

India

റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെക്കൊണ്ട് സ്ഥലം കഴുകിച്ച് യുവാവ്; വിഡിയോ വൈറൽ

ബെംഗളൂരു: നഗരത്തിലെ റെസിഡൻഷ്യൽ ഏരിയയിൽ റോഡരികിൽ പരസ്യമായി മൂത്രമൊഴിച്ച ഓട്ടോ ഡ്രൈവറെ യുവാവ് ചോദ്യം ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ശുചിത്വമുള്ള നടപ്പാതയിൽ മൂത്രമൊഴിച്ച ഡ്രൈവറെ തടഞ്ഞുനിർത്തിയ യുവാവ്, നിയമലംഘനത്തെയും പിഴയെയും കുറിച്ച് രൂക്ഷമായ ഭാഷയിലാണ് ചോദ്യം ചെയ്തത്. തുടർന്ന് ഓട്ടോ ഡ്രൈവർ തന്റെ കൈവശമുണ്ടായിരുന്ന കുപ്പിയിലെ വെള്ളമുപയോഗിച്ച് ഈ സ്ഥലം കഴുകി വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതിഷേധം തുടർന്നു. ഡ്രൈവർക്ക് പിഴ ചുമത്തുന്നതിനായി പൊലീസിനെ വിളിച്ചിട്ടുണ്ടെന്നും അതുവരെ ഇയാളെ പോകാൻ അനുവദിക്കില്ലെന്നും യുവാവ് വ്യക്തമാക്കുന്നുണ്ട്. ‘ഘർ [&Read More

Health

ബട്ടറോ നെയ്യോ? ആരോഗ്യത്തിനും പാചകത്തിനും മികച്ചതേത്

സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പലരെയും അലട്ടുന്ന പ്രധാന സംശയങ്ങളിലൊന്നാണ് ബട്ടറാണോ നെയ്യാണോ വാങ്ങേണ്ടത് എന്നത്. രണ്ടും പാലിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും ഇവ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. രുചി, പാചകരീതി, സൂക്ഷിച്ചുവെക്കുന്ന രീതി, ആരോഗ്യഗുണങ്ങൾ എന്നിവയിലെല്ലാം ഇവ വ്യത്യസ്തത പുലർത്തുന്നു. ഉത്പാദനവും പാചകരീതിയും പാലിലെ കൊഴുപ്പ് കടഞ്ഞെടുത്ത് ഉണ്ടാക്കുന്നതാണ് ബട്ടർ (വെണ്ണ). ഇതിൽ ഏകദേശം 20 ശതമാനത്തോളം വെള്ളവും പാൽ ഖരപദാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു. എന്നാൽ ബട്ടർ ചൂടാക്കി അതിലെ വെള്ളവും പാൽ ഖരപദാർത്ഥങ്ങളും പൂർണമായും മാറ്റിയെടുക്കുന്നതാണ് നെയ്യ്. [&Read More

Main story

‘മനുഷ്യരോട് ചോദിച്ചിട്ടല്ല മരം വീഴുന്നത്, ഇതെല്ലാം സംഭവിക്കും’; സ്കൂൾ ബസിന് മുകളിൽ മരംവീണ്

മുംബൈ: സ്‌കൂൾ ബസിന് മുകളിൽ മരംവീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ മഹാരാഷ്ട്ര മന്ത്രി സഞ്ജയ് ശിർസാത് നടത്തിയ പരാമർശം വിവാദമാകുന്നു. മരങ്ങൾ വീഴുന്നതും മിന്നലടിക്കുന്നതും പ്രകൃതിദത്തമായ കാര്യങ്ങളാണെന്നും മനുഷ്യരോട് പറഞ്ഞിട്ടല്ല മരം വീഴുന്നതെന്നും ഉള്ള സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ പ്രതികരണമാണ് വ്യാപക പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്. ചെമ്പൂരിലെ യൂണിവേഴ്‌സൽ സ്‌കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വിഹാൻ ശ്രീവാസ്തവ എന്ന 11 കാരൻ മരിച്ച സംഭവത്തിലാണ് ശിവസേന (ഏക്‌നാഥ് ഷിൻഡെ വിഭാഗം) നേതാവ് കൂടിയായ [&Read More

Main story

‘മോദി പറയാത്തത് പോലും കേൾക്കാൻ തരൂരിന് കഴിയും; ഔദ്യോഗിക രേഖകളിൽ ഇല്ലാത്തത് തരൂർ

ന്യൂഡൽഹി: ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നടത്തിയ കൂടിക്കാഴ്ചയെ പിന്തുണച്ച ശശി തരൂർ എംപിക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്തെത്തിയതോടെ പാർട്ടിയിൽ ആഭ്യന്തര തർക്കം വീണ്ടും പുകയുന്നു. നയതന്ത്ര നീക്കങ്ങളിൽ രാജ്യത്തിന്റെ പൊതുനിലപാടിനൊപ്പം നിൽക്കുന്ന തരൂരിന്റെ ശൈലിക്കെതിരെ, അദ്ദേഹം പ്രധാനമന്ത്രിയോട് അമിത ആരാധന പുലർത്തുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് പവൻ ഖേര പരസ്യമായി രംഗത്തെത്തി. യുദ്ധകാലത്ത് വാണിജ്യ കപ്പലുകളിലെ സാധാരണക്കാരായ നാവികർ ആക്രമിക്കപ്പെടരുത് എന്ന ശക്തമായ സന്ദേശം പ്രധാനമന്ത്രി ട്രംപിന് നൽകിയെന്ന് [&Read More

India

‘ചിലർ നായ്ക്കളാണ്, പക്ഷേ വിശ്വസ്തരല്ല’: ഷിൻഡെ വിഭാഗത്തിനെതിരെ സഞ്ജയ് റാവത്തിന്റെ വിവാദ പോസ്റ്റ്

മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) വിഭാഗവും ഏക്‌നാഥ് ഷിൻഡെ പക്ഷവും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടം പുതിയ തലത്തിലേക്ക്. ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ഇന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നിഗൂഢമായ പോസ്റ്റാണ് ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നത്. “കുച്ച് ലോഗ് കുട്ടേ തോ ഹോട്ടി ഹേ, ലേകിൻ വഫാദാർ നഹി ഹോട്ടി” (ചിലർ നായ്ക്കളാണ്, പക്ഷേ അവ വിശ്വസ്തരല്ല) എന്ന വാചകത്തോടൊപ്പം “ജയ് മഹാരാഷ്ട്ര!” എന്ന അടിക്കുറിപ്പോടെയാണ് റാവത്ത് ചിത്രം പങ്കിട്ടത്. [&Read More