04/09/2026
[fontresizer_tawhidurrahmandear_widget]
Main story

‘ഷാഫി പറമ്പിലിനെ പോലെ ഫാത്തിമ തഹ്ലിയയും താരമായി കഴിഞ്ഞു’- പി.കെ കുഞ്ഞാലിക്കുട്ടി 

കോഴിക്കോട്: വടകരയിൽ ഷാഫി പറമ്പിലിനെതിരെ പ്രയോഗിച്ച അതേ തന്ത്രങ്ങൾ പേരാമ്പ്രയിൽ ഫാത്തിമ തഹ്‌ലിയക്കെതിരെയും എൽഡിഎഫ് ആവർത്തിക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. വ്യക്തിഹത്യയിലൂടെയും വർഗീയ പ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് ജയിക്കാമെന്ന എൽഡിഎഫ് മോഹം ഇത്തവണയും നടപ്പാവില്ലെന്നും ഷാഫി പറമ്പിലിനെപ്പോലെ ഫാത്തിമ തഹ്‌ലിയയും ഇതിനോടകം ജനഹൃദയങ്ങളിൽ താരമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരെ എൽഡിഎഫ് പ്രചാരണ വാഹനത്തിൽ നിന്ന് മതസ്പർധ വളർത്തുന്ന രീതിയിലുള്ള അനൗൺസ്‌മെന്റ് നടത്തിയെന്ന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ മണ്ടന്മാരാണെന്ന് [&Read More

Kerala

ദേഹത്ത് വ്യാജബോംബ് കെട്ടി വയോധികന്റെ താണ്ഡവം; കൂലിത്തർക്കത്തെ തുടർന്ന് വീടും കാറും കത്തിച്ചു

മറയൂർ: കൂലിത്തർക്കത്തെത്തുടർന്നുള്ള വിരോധത്തിൽ തൊഴിലുടമയുടെ വീടിനും കാറിനും തീയിട്ട വയോധികൻ പിടിയിൽ. നാച്ചിവയൽ സ്വദേശി മുകളേൽ വീട്ടിൽ ജോണിയെയാണ് (64) മറയൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 6.45Read More

Lifestyle

നോമ്പുതുറക്കാൻ നാരങ്ങാവെള്ളം ഉപയോഗിക്കുന്നത് അപകടമാണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിശുദ്ധ റമദാൻ മാസത്തിന്റെ പുണ്യത്തിലേക്ക് വിശ്വാസികൾ പ്രവേശിച്ചിരിക്കുകയാണ്. കടുത്ത വേനൽച്ചൂടിലും ആത്മസംയമനത്തോടെ നോമ്പെടുക്കുന്നവർക്ക് ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. നോമ്പ് സമയത്ത് ജലാംശം നിലനിർത്തുക എന്നത് ഏറ്റവും പ്രധാനമാണ്. പലരും നോമ്പുതുറ വേളകളിലും മറ്റും നാരങ്ങാവെള്ളം പ്രധാന പാനീയമായി തെരഞ്ഞെടുക്കാറുണ്ട്. എന്നാൽ നാരങ്ങാവെള്ളം ഉപവാസത്തെ എങ്ങനെ ബാധിക്കുന്നു എന്നത് പലരിലും സംശയമുണ്ടാക്കുന്ന കാര്യമാണ്. നോമ്പ് മുറിയുമോ? സാധാരണഗതിയിൽ പഞ്ചസാര ചേർക്കാത്ത വെറും നാരങ്ങാവെള്ളം ഉപവാസത്തെ മുറിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിൽ കേവലം 0.4 [&Read More

Lifestyle

ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കാറുണ്ടോ? സൂക്ഷിക്കണം

തിരക്കുപിടിച്ച ഇന്നത്തെ ജീവിതശൈലിയിൽ ബാക്കി വരുന്ന ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചു പിന്നീട് ഉപയോഗിക്കുന്നത് മിക്ക വീടുകളിലും പതിവാണ്. എന്നാൽ, ശരിയായ രീതിയിലല്ല ഇത് ചെയ്യുന്നതെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമായേക്കാം. ഫ്രിഡ്ജിൽ വെച്ച ഭക്ഷണം എത്ര ദിവസം വരെ ഉപയോഗിക്കാം, എങ്ങനെ സുരക്ഷിതമായി വീണ്ടും ചൂടാക്കാം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് റമദാൻ കാലമായതിനാൽ ഇഫ്താർ വിരുന്നുകളിൽ ബാക്കിവരുന്ന വിഭവങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവർ ഭക്ഷ്യസുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. അപകടമേഖല തിരിച്ചറിയുക പാകം [&Read More

Science

ദിനോസറുകൾക്കും മുൻപേ ഭൂമിയിലെത്തിയവർ; കടലിൽ കണ്ടെത്തിയത് അന്യഗ്രഹജീവികളോ?

സമുദ്രത്തിന്റെ അജ്ഞാതമായ ആഴങ്ങളിൽ അത്ഭുതങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. കൊളംബിയൻ തീരത്തെ സമുദ്രോപരിതലത്തിന് താഴെ, അന്യഗ്രഹജീവികളെ അനുസ്മരിപ്പിക്കുന്ന വിചിത്രവും അതീവ മനോഹരവുമായ ഒരു കൂട്ടം ജീവികളെ ശാസ്ത്രജ്ഞർ ഇപ്പോൾ കണ്ടെത്തിയിരിക്കുകയാണ്. ‘സെറ്റിനോഫോറുകൾ’ അല്ലെങ്കിൽ ‘കോമ്പ് ജെല്ലികൾ’ എന്നറിയപ്പെടുന്ന പുരാതന ജീവികൾ ദിനോസറുകൾ ഭൂമിയിൽ ഉദയം കൊള്ളുന്നതിനും കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ സമുദ്രങ്ങളിൽ സ്വതന്ത്രമായി വിഹരിച്ചിരുന്നവയാണ്. നിറങ്ങൾ മാറുന്ന അത്ഭുതം കാഴ്ചയിൽ ജെല്ലിഫിഷുകളെപ്പോലെ തോന്നിക്കുമെങ്കിലും ഇവ പരിണാമപരമായി തികച്ചും വ്യത്യസ്തമായ ഒരു വിഭാഗമാണ്. മഴവില്ലിന്റെ നിറങ്ങൾ മാറിമാറി പുറപ്പെടുവിക്കുന്ന ഇവയുടെ [&Read More

Tech

ഫോൺ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഹാക്ക് ചെയ്യപ്പെട്ടതാകാം; 10 സൂചനകൾ ശ്രദ്ധിക്കുക!

രാവിലെ ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ നമ്മുടെ സകല പ്രവൃത്തികളും സ്മാർട്ട്‌ഫോണുകളെ ചുറ്റിപ്പറ്റിയാണ്. ഉപകരണത്തിനപ്പുറം നമ്മുടെ ജീവിതത്തിന്റെ തന്നെ അവിഭാജ്യമായ ഡിജിറ്റൽ ലോക്കറായി ഇവ മാറിയിരിക്കുകയാണ്. പ്യൂ റിസർച്ച് സെന്ററിന്റെ പുതിയ പഠനമനുസരിച്ച്, ലോകമെമ്പാടുമുള്ള സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിൽ മുക്കാൽ ഭാഗവും ആശയവിനിമയത്തിനും പകുതിയോളം പേർ ബാങ്കിങ് ആവശ്യങ്ങൾക്കുമാണ് ഫോണിനെ ആശ്രയിക്കുന്നത്. ഈ സാഹചര്യത്തിൽ ഫോൺ ഹാക്കിങ് വ്യക്തിജീവിതത്തെയും സാമ്പത്തിക സുരക്ഷയെയും സാരമായി ബാധിക്കുമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ‘എന്റെ ഫോൺ ആർക്കെങ്കിലും ഹാക്ക് [&Read More

Health

ഇനി പ്രായം കുറയ്ക്കാം; കോശങ്ങൾക്ക് പുനർജന്മം നൽകാൻ പുതിയ കണ്ടെത്തൽ

പഴയ കോശങ്ങൾക്ക് വീണ്ടും ചെറുപ്പം നൽകാൻ ശാസ്ത്രജ്ഞർ വഴി കണ്ടെത്തുന്നു. വാർദ്ധക്യം എന്നത് കേവലം കോശങ്ങൾക്കുണ്ടാകുന്ന തേയ്മാനമല്ലെന്നും, മറിച്ച് കോശങ്ങൾക്കുള്ളിലെ ജനിതക പ്രവർത്തനങ്ങളുടെ ഏകോപനം നഷ്ടപ്പെടുന്നതാണെന്നും പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. സാൻ ഫ്രാൻസിസ്‌കോയിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം ‘നാഷണൽ അക്കാദമി ഓഫ് സയൻസസ്‘ ജേണലിലാണ് പ്രസിദ്ധീകരിച്ചത്. കോശങ്ങളെ പുനഃക്രമീകരിക്കുന്ന വിദ്യ കോശങ്ങളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ട്രിൻക്രിപ്ഷൻ ഫാക്ടറുകൾ എന്ന പ്രോട്ടീനുകളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. കോശങ്ങളുടെ യുവത്വം നിലനിർത്തുന്നതിൽ നാല് ഘടകങ്ങളെ (Read More

Health

മധുരമല്ല, ഇതൊരു ‘സ്ലോ പോയിസൺ’; പഞ്ചസാര ചർമ്മത്തെ പ്രായമാക്കുന്നത് ഇങ്ങനെ

മധുരപലഹാരങ്ങൾ ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. എന്നാൽ നാവിലെ മധുരം ചർമ്മത്തിന്റെ ആരോഗ്യത്തിന് കടുത്ത വെല്ലുവിളിയാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. അമിതമായ പഞ്ചസാര ഉപഭോഗം ചർമ്മത്തിന്റെ വാർദ്ധക്യത്തെ വേഗത്തിലാക്കുമെന്നും അകാല ചുളിവുകൾക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്നും പ്രമുഖ പോഷകാഹാര വിദഗ്ധരും ഡോക്ടർമാരും ചൂണ്ടിക്കാട്ടുന്നു. ചർമ്മത്തെ നശിപ്പിക്കുന്ന ‘ഗ്ലൈക്കേഷൻ’ നമ്മൾ കഴിക്കുന്ന പഞ്ചസാര ശരീരത്തിലെ പ്രോട്ടീനുകളുമായി (കൊളാജൻ, എലാസ്റ്റിൻ) ചേരുമ്പോൾ ഉണ്ടാകുന്ന ഗ്ലൈക്കേഷൻ എന്ന പ്രക്രിയയാണ് പ്രധാന വില്ലൻ. ചർമ്മത്തിന്റെ ഇലാസ്തികതയും ദൃഢതയും നിലനിർത്തുന്നത് കൊളാജൻ ആണ്. പഞ്ചസാര ഇവയുമായി ചേർന്ന് [&Read More

Health

രക്തഗ്രൂപ്പ് ഇനി തടസ്സമല്ല; ‘യൂണിവേഴ്‌സൽ’ വൃക്കയുമായി ശാസ്ത്രലോകം, അവയവമാറ്റത്തിൽ വിപ്ലവം

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് രോഗികൾക്ക് പ്രത്യാശ നൽകുന്ന സുപ്രധാന കണ്ടെത്തലുമായി ശാസ്ത്രലോകം. രക്തഗ്രൂപ്പ് പരിഗണിക്കാതെ ഏതൊരു രോഗിക്കും സ്വീകരിക്കാവുന്ന സാർവത്രിക വൃക്ക (Read More

Lifestyle

ഇയർബഡ്‌സ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക! യുവതിക്ക് സംഭവിച്ചത് ആർക്കും സംഭവിക്കാം; ഈ 3 കാര്യങ്ങൾ

പാട്ടു കേൾക്കാൻ കാതിൽ തിരുകിയ ഇയർബഡ്‌സ് പൊട്ടിത്തെറിച്ച് യുവതിക്ക് കേൾവിശക്തി നഷ്ടപ്പെട്ട സംഭവം ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. തുർക്കിയിലാണ് സംഭവം ഉണ്ടായത്. പ്രമുഖ ബ്രാൻഡിന്റെ വയർലെസ് ഇയർബഡ്‌സ് ഉപയോഗിക്കുന്നതിനിടെയാണ് അപ്രതീക്ഷിത അപകടം സംഭവിച്ചത്. യുവതിയുടെ പങ്കാളി തന്നെ അനുഭവം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉപകരണം പൊട്ടിത്തെറിച്ചതിനെക്കുറിച്ച് നിർമ്മാതാക്കൾ അന്വേഷണം നടത്തിയെങ്കിലും സ്‌ഫോടനത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായില്ലെന്ന കമ്പനിയുടെ മറുപടി ഉപയോക്താക്കൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. നിലവിൽ ദശലക്ഷക്കണക്കിന് ആളുകൾ വയർലെസ് ഇയർബഡുകൾ ഉപയോഗിക്കുന്നുണ്ട് എന്നതിനാൽ [&Read More