28/03/2026
[fontresizer_tawhidurrahmandear_widget]

തിരുവല്ല സ്പായില്‍ ക്രോസ് മസാജിങ്ങിനിടെ മിന്നൽ പരിശോധന; കസ്റ്റമർ ഇറങ്ങിയോടി, പൊലീസ് ഉദ്യോഗസ്ഥനെന്ന് സൂചന

 തിരുവല്ല സ്പായില്‍ ക്രോസ് മസാജിങ്ങിനിടെ മിന്നൽ പരിശോധന; കസ്റ്റമർ ഇറങ്ങിയോടി, പൊലീസ് ഉദ്യോഗസ്ഥനെന്ന് സൂചന

തിരുവല്ല: നഗരത്തിലെ സ്പാകളും വെൽനസ് സെന്ററുകളും കേന്ദ്രീകരിച്ച് നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. നിയമവിരുദ്ധമായി ‘ക്രോസ് മസാജ്’ നടക്കുന്നുവെന്ന പരാതികളെത്തുടർന്ന് അഞ്ച് സ്ഥാപനങ്ങളിലായിരുന്നു പരിശോധന. രാമൻചിറയിലെ ഒരു സ്പായിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് നടക്കുകയായിരുന്നു. പരിശോധനാ സംഘത്തെ കണ്ടതോടെ ഇവിടെയുണ്ടായിരുന്ന കസ്റ്റമർ ഓടി രക്ഷപ്പെട്ടു. ഇയാൾ ആലപ്പുഴയിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥനാണെന്നാണ് സൂചനകൾ. ഈ സ്ഥാപനം ഉടൻ അടച്ചുപൂട്ടാൻ നഗരസഭ നിർദ്ദേശം നൽകും.

പരിശോധനയിൽ മറ്റ് പലയിടങ്ങളിലും ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. രാമൻചിറയിലെ മറ്റൊരു സലൂണിലും മഞ്ഞാടിയിലെ സ്പായിലും ലൈസൻസ് ഇല്ലാതെയാണ് മസാജ് നടന്നിരുന്നത്. മഞ്ഞാടിയിലെ ഒരു സ്ഥാപനത്തിൽ ദൂരസ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമടക്കം നിയമവിരുദ്ധമായി ഒരുക്കിയിരുന്നതായും കണ്ടെത്തി. മീന്തലക്കരയിലെ പീഡനം നടന്ന സ്പാ ഉൾപ്പെടെയുള്ള രണ്ട് സ്ഥാപനങ്ങൾ ഉദ്യോഗസ്ഥർ എത്തുമ്പോൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

അതേസമയം, തിരുവല്ലയിലെ സ്പാ ആക്രമണക്കേസിൽ ഒളിവിലായിരുന്ന നാലാം പ്രതി പ്രശോഭ് (റൊക്കൻ26) പിടിയിലായി. കേസിലെ മറ്റ് പ്രതികളായ സുബിൻ അലക്‌സാണ്ടർ, ബെർലിൻദാസ്, അഖിൽകുമാർ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരത്തിലെ അനധികൃത സ്പാകൾക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Also read: