02/04/2026
[fontresizer_tawhidurrahmandear_widget]

അമ്മേ ഞാൻ വരുന്നു! അച്ഛന്റെ കൈവിട്ട് കേരളത്തിലെത്തി; പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബ്ലാസ്റ്റേഴ്സ് താരം രാജ സ്വന്തം നാടായ ഝാർഖണ്ഡിലേക്ക്

 അമ്മേ ഞാൻ വരുന്നു! അച്ഛന്റെ കൈവിട്ട് കേരളത്തിലെത്തി; പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ബ്ലാസ്റ്റേഴ്സ് താരം രാജ സ്വന്തം നാടായ ഝാർഖണ്ഡിലേക്ക്

തലശ്ശേരി: ആറാം വയസ്സിൽ അച്ഛന്റെ കൈവിട്ട് അന്യനാട്ടിൽ ഒറ്റപ്പെട്ടുപോയ ബാലൻ 12 വർഷങ്ങൾക്ക് ശേഷം സ്വന്തം കുടുംബത്തിലേക്ക് മടങ്ങുന്നു. ഝാർഖണ്ഡ് സ്വദേശിയും കേരള ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീം താരവുമായ ബി. രാജയാണ് (18) നീണ്ട ഇടവേളയ്ക്ക് ശേഷം അമ്മയെയും സഹോദരിമാരെയും കാണാൻ ഒരുങ്ങുന്നത്.

2012-ൽ ബംഗാളിലെ ഹൗറയിൽ വെച്ചാണ് രാജയെ കാണാതാകുന്നത്. ഇഷ്ടികച്ചൂള തൊഴിലാളികളായ മാതാപിതാക്കൾക്കൊപ്പം കഴിയവെ അബദ്ധത്തിൽ ട്രെയിൻ കയറി എറണാകുളത്ത് എത്തുകയായിരുന്നു. പിന്നീട് കൊച്ചിയിലെയും തൃശ്ശൂരിലെയും ചൈൽഡ് കെയർ ഹോമുകളിലായിരുന്നു രാജയുടെ ജീവിതം. മലയാളം നന്നായി പഠിച്ച രാജ ഫുട്ബോളിലും മികവ് തെളിയിച്ചു.

തലശ്ശേരി ആഫ്റ്റർ കെയർ ഹോമിലെ സൂപ്രണ്ട് ഒ.കെ. മുഹമ്മദ് അഷ്‌റഫിന്റെ ഇടപെടലാണ് രാജയുടെ ജീവിതത്തിൽ വഴിത്തിരിവായത്. അദ്ദേഹം വഴി വാട്‌സാപ്പ് ഗ്രൂപ്പുകളിലും തുടർന്ന് യൂട്യൂബിലും വന്ന വീഡിയോ രാജയുടെ ഗ്രാമമായ ഹരിമാരയിലുള്ള ബന്ധുക്കൾ കാണാനിടയായി. വീഡിയോ കോളിലൂടെ അമ്മ മണി മകനെ തിരിച്ചറിഞ്ഞു. മകനെ തിരഞ്ഞുള്ള അലച്ചിലിനിടെ നാല് വർഷം മുൻപ് അച്ഛൻ മരിച്ച വാർത്ത രാജയെ തേടിയെത്തിയത് നൊമ്പരമായി. ഝാർഖണ്ഡിൽ നിന്നുള്ള പോലീസ് സംഘം എത്തുന്നതോടെ രാജ തന്റെ മണ്ണിലേക്ക് യാത്ര തിരിക്കും.

Also read: