04/03/2026
[fontresizer_tawhidurrahmandear_widget]

റിയാദുസ്സ്വാലിഹീൻ ‘സംസ്ഥാനതല ഖുർആൻ ഹിഫ്ള് മത്സരം 2026’ ഗ്രാൻഡ് ഫിനാലെ ജൂലൈ 19-ന് ഓച്ചിറയിൽ; പോസ്റ്റർ പ്രകാശനം ചെയ്തു

 റിയാദുസ്സ്വാലിഹീൻ ‘സംസ്ഥാനതല ഖുർആൻ ഹിഫ്ള് മത്സരം 2026’ ഗ്രാൻഡ് ഫിനാലെ ജൂലൈ 19-ന് ഓച്ചിറയിൽ; പോസ്റ്റർ പ്രകാശനം ചെയ്തു

അബ്ദുശ്ശുക്കൂർ ഖാസിമി, അലിയാർ ഹസൻ ഖാസിമിക്ക് നൽകി പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മയായ റിയാദുസ്സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന മൂന്നാമത് സംസ്ഥാനതല ഖുർആൻ ഹിഫ്ള്(മനഃപ്പാഠ) മത്സരം മാർച്ചിൽ ആരംഭിക്കും. 2022, 2024 വർഷങ്ങളിലെ വിജയകരമായ എപ്പിസോഡുകൾക്കു ശേഷമാണ് പുതിയ പതിപ്പുമായി കൂട്ടായ്മ വീണ്ടും എത്തുന്നത്. മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ഓച്ചിറ ദാറുൽ ഇസ്ലാമിയയിൽ നടന്നു.

മുഖ്യ രക്ഷാധികാരി അബ്ദുശ്ശുക്കൂർ ഖാസിമി, അലിയാർ ഹസൻ ഖാസിമിക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു. ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വിയാണു പരിപാടിയുടെ മുഖ്യ ഉപദേഷ്ടാവ്.

മത്സര വിവരങ്ങൾ

ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രായാടിസ്ഥാനത്തിൽ നാല് വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
കാറ്റഗറി 1: 10 വയസ്സിന് താഴെയുള്ളവർ (ജുസ്അ് 30)
കാറ്റഗറി 2: 10-12 വയസ്സ് (ജുസ്അ് 29, 30)
കാറ്റഗറി 3: 12-15 വയസ്സ് (ജുസ്അ് 28, 29, 30)
കാറ്റഗറി 4: 15-20 വയസ്സ് (അവസാനത്തെ 10 ജുസ്ഉകൾ).

മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടക്കുന്ന ഓൺലൈൻ സ്‌ക്രീനിങ്ങിലൂടെ ഓരോ വിഭാഗത്തിൽ നിന്നും നാലു വീതം ഫൈനലിസ്റ്റുകളെ കണ്ടെത്തും. തുടർന്ന് 32 പേർ മാറ്റുരയ്ക്കുന്ന ഗ്രാൻഡ് ഫിനാലെ ജൂലൈ 19ന് കൊല്ലം ജില്ലയിലെ ഓച്ചിറയിലുള്ള ‘ഗ്രാൻഡ് ഹൈനസ്’ കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കും.

വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ ക്യാഷ് പ്രൈസുകളാണ്. കാറ്റഗറി 1 & 2: ഒന്നാം സമ്മാനം: 25,000 രൂപ, രണ്ടാം സമ്മാനം: 20,000 രൂപ. കാറ്റഗറി 3: ഒന്നാം സമ്മാനം: 30,000 രൂപ, രണ്ടാം സമ്മാനം: 25,000 രൂപ. കാറ്റഗറി 4: ഒന്നാം സമ്മാനം: 60,000 രൂപ, രണ്ടാം സമ്മാനം: 40,000 രൂപ. കൂടാതെ മൂന്നും നാലും സ്ഥാനം നേടുന്നവർക്കും ക്യാഷ് അവാർഡുകൾ ലഭിക്കും.

നാട്ടിലും വിദേശത്തുമുള്ള മലയാളി കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫെബ്രുവരി മാസം മുതൽ ഓൺലൈനായി രജിസ്‌ട്രേഷൻ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.rfgq8.org. ബന്ധപ്പെടാനുള്ള നമ്പർ: 7510570965.

Also read: