07/03/2026
[fontresizer_tawhidurrahmandear_widget]

ദുബൈയിൽനിന്ന് നാട്ടിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ മൃതദേഹം; തൊട്ടടുത്തായി വീട്ടുവേലക്കാരനും മരിച്ച നിലയിൽ

 ദുബൈയിൽനിന്ന് നാട്ടിലെത്തിയ ഭർത്താവ് കണ്ടത് ഭാര്യയുടെ മൃതദേഹം; തൊട്ടടുത്തായി വീട്ടുവേലക്കാരനും മരിച്ച നിലയിൽ

ബെംഗളൂരു: മൈക്കോ ലേഔട്ടിൽ പ്രവാസിയുടെ ഭാര്യയെയും വീട്ടുജോലിക്കാരനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. 65 വയസ്സുകാരിയായ വീട്ടമ്മ കൊല്ലപ്പെട്ട നിലയിലും, ഇതേ വീട്ടിലെ ജോലിക്കാരനായ ദേവരാജു (50) തൂങ്ങിമരിച്ച നിലയിലുമാണ് കാണപ്പെട്ടത്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് സംശയിക്കുന്നു.

ഇന്നലെ പുലർച്ചെ ദുബൈയിൽ നിന്നും വിമാനമിറങ്ങി വീട്ടിലെത്തിയ ഭർത്താവാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. പുലർച്ചെ 4.30ഓടെ വീട്ടിലെത്തി ബെല്ലടിച്ചപ്പോൾ ഒന്നാം നിലയിലായിരുന്ന മകൾ താഴെയിറങ്ങി വാതിൽ തുറന്നു നൽകി. തുടർന്ന് ഭർത്താവ് ഭാര്യയുടെ മുറിയിലേക്ക് ചെന്നപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തൊട്ടടുത്തായി വീട്ടുജോലിക്കാരനെയും മരിച്ച നിലയിൽ കണ്ടെത്തിയതോടെ ഉടൻ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

സംഭവം നടക്കുമ്പോൾ മകൾ വീട്ടിലുണ്ടായിരുന്നെങ്കിലും മുകളിലത്തെ നിലയിലായിരുന്നതിനാൽ വിവരമറിഞ്ഞില്ലെന്നാണ് പ്രാഥമിക നിഗമനം. ജോലിക്കാരനായ ദേവരാജു സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. എങ്കിലും, ഏതെങ്കിലും തരത്തിലുള്ള പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് ഈസ്റ്റ് സോൺ ജോയിന്റ് പോലീസ് കമ്മീഷണർ രമേശ് ബനോത്ത് അറിയിച്ചു.

Also read: