28/03/2026
[fontresizer_tawhidurrahmandear_widget]

കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം: മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു

 കൊയിലാണ്ടിയിൽ സ്കൂട്ടർ പോസ്റ്റിലിടിച്ച് അപകടം: മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് നിയന്ത്രണം വിട്ട സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ച് മൂന്ന് എംബിബിഎസ് വിദ്യാർഥികൾ മരിച്ചു. ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ നന്ദ കിഷോർ (കൊല്ലം), അഭിയാൻ (കായംകുളം), അഭിനവ് (പാലക്കാട്) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 1:30-ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റിലിടിച്ച ശേഷം സമീപത്തെ കാനയിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ടെത്തിയ മറ്റ് വാഹനയാത്രക്കാർ ഉടൻ തന്നെ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടസ്ഥലത്തുതന്നെ മൂവരും മരിച്ചതായാണ് വിവരം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൊയിലാണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: