11/06/2026
[fontresizer_tawhidurrahmandear_widget]

‘തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുമ്പോഴാണ് ആ കാഴ്ച കണ്ടത്’; ട്രെയിനിനുള്ളിൽ തീ കത്തിച്ച് പൂജയും മണിയടിയും

 ‘തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുമ്പോഴാണ് ആ കാഴ്ച കണ്ടത്’; ട്രെയിനിനുള്ളിൽ തീ കത്തിച്ച് പൂജയും മണിയടിയും

പാലക്കാട്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനുള്ളിൽ തീ കത്തിച്ച് പൂജയും മണിയടിയും നടത്തിയ രണ്ട് യാത്രക്കാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

വ്യാഴാഴ്ച രാവിലെ തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്ത കെ. സന്തോഷ് കുമാർ എന്ന യാത്രക്കാരനാണ് ഈ കാഴ്ച വീഡിയോ സഹിതം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ട്രെയിനിനുള്ളിലിരുന്ന് രണ്ട് പേർ മണിയടിക്കുകയും പാത്രത്തിൽ തീ കത്തിച്ച് ആരതി ഉഴിയുകയുമായിരുന്നു.

പൂജ ശ്രദ്ധയിൽപ്പെട്ട ടിടിഇ മൂന്ന് നാല് തവണ ഇത് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ പിന്മാറാൻ തയ്യാറായില്ല. ഒടുവിൽ ആർപിഎഫിനെ വിളിക്കുമെന്നും കേസ് എടുക്കുമെന്നും കർശനമായി മുന്നറിയിപ്പ് നൽകിയതോടെയാണ് ഇവർ പൂജ അവസാനിപ്പിച്ചത്. ട്രെയിനിനുള്ളിൽ തീപിടിക്കാവുന്ന വസ്തുക്കൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, പരസ്യമായി തീ കത്തിച്ച് പൂജ നടത്തിയവർക്കെതിരെ റെയിൽവേ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

Also read: