10/06/2026
[fontresizer_tawhidurrahmandear_widget]

“ഇന്നത്തെ കോൺഗ്രസ് പഴയ കോൺഗ്രസല്ല, അതൊരു മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് പാർട്ടിയായി മാറി”; വിവാദ പ്രസ്താവനയുമായി ബിജെപി എംപി സുധാൻഷു ത്രിവേദി

 “ഇന്നത്തെ കോൺഗ്രസ് പഴയ കോൺഗ്രസല്ല, അതൊരു മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് പാർട്ടിയായി മാറി”; വിവാദ പ്രസ്താവനയുമായി ബിജെപി എംപി സുധാൻഷു ത്രിവേദി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപിയും ദേശീയ വക്താവുമായ സുധാൻഷു ത്രിവേദി. തുടർച്ചയായ തെരഞ്ഞെടുപ്പ് തോൽവികൾ കാരണം കോൺഗ്രസ് പാർട്ടി കടുത്ത മാനസിക നൈരാശ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, അതിലുപരി വളരെ അപകടകരമായ ഒരു ഗൂഢാലോചനയുടെ ഭാഗമായി അവർ മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ഒരു വർഷത്തിനുള്ളിൽ രാജ്യത്ത് അരാജകത്വത്തിലൂടെ അധികാരമാറ്റം ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഈ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി വക്താവിന്റെ വിമർശനം. രാഹുൽ ഗാന്ധിയുടെ ഈ വാക്കുകളിലൂടെ ഒരു കാര്യം വളരെ വ്യക്തമായിരിക്കുകയാണെന്നും, കോൺഗ്രസിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ കാര്യങ്ങൾ അക്ഷരംപ്രതി സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുധാൻഷു ത്രിവേദി പറഞ്ഞു.

“ഇന്നത്തെ കോൺഗ്രസ് പഴയ കോൺഗ്രസല്ല. അതൊരു ‘മുസ്‌ലിം ലീഗ്-മാവോയിസ്റ്റ് കോൺഗ്രസ്’ ആയി പൂർണ്ണമായും രൂപാന്തരപ്പെട്ടിരിക്കുകയാണ്,” സുധാൻഷു ത്രിവേദി തുറന്നടിച്ചു. വാർത്താ ഏജൻസിയായ പിടിഐ ആണ് ബിജെപി നേതാവിൻ്റെ ഈ പ്രതികരണത്തിന്റെ വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചത്.

Also read: