07/09/2026
[fontresizer_tawhidurrahmandear_widget]

ഹൈവേയിൽ വെച്ച് ടയർ പഞ്ചറായി; റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു; മലപ്പുറം സ്വദേശിക്ക് സൗദിയിൽ ദാരുണാന്ത്യം

 ഹൈവേയിൽ വെച്ച് ടയർ പഞ്ചറായി; റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനം ഇടിച്ചു; മലപ്പുറം സ്വദേശിക്ക് സൗദിയിൽ ദാരുണാന്ത്യം

ദമ്മാം: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. മലപ്പുറം വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ഷൗക്കത്തലി (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ജുബൈൽ-ദമ്മാം ഹൈവേയിലായിരുന്നു അപകടം നടന്നത്.

റിയാദിൽ നിന്നും ജോലി ആവശ്യത്തിനായി ജുബൈലിലേക്ക് പോകുന്നതിനിടെയാണ് സംഭവം. യാത്രയ്ക്കിടെ ഷൗക്കത്തലി ഓടിച്ചിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറാവുകയായിരുന്നു. തുടർന്ന് വാഹനത്തിൽ നിന്നും പുറത്തിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. രാവിലെ ഏഴരയോടെ വാഹനത്തിന്റെ ടയർ പഞ്ചറായ വിവരം ഇദ്ദേഹം ഒരു സുഹൃത്തിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. ഇതിന് മിനിറ്റുകൾക്ക് ശേഷമാണ് ദാരുണമായ അപകടവാർത്ത സുഹൃത്തുക്കളെ തേടിയെത്തുന്നത്.

കഴിഞ്ഞ ഇരുപത് വർഷമായി സൗദി അറേബ്യയിൽ സെയിൽസ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു ഷൗക്കത്തലി. മൃതദേഹം നിലവിൽ ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Also read: