03/09/2026
[fontresizer_tawhidurrahmandear_widget]

ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; ആലപ്പുഴയിൽ രണ്ട് യുവാക്കൾ മരിച്ചു

 ബൈക്ക് മോഷ്ടിച്ച് കടത്തുന്നതിനിടെ അപകടം; ആലപ്പുഴയിൽ രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17), റിൻഷാദ് എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.

മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്നത് മോഷ്‌ടിച്ച ബൈക്കിലാണെന്ന് വ്യക്തമായിട്ടുണ്ട്. വീടിന്റെ പൂട്ട് പൊട്ടിച്ചാണ് നിർത്തിയിട്ടിരുന്ന ബൈക്ക് കടത്തിക്കൊണ്ടുപോയതെന്ന് വാഹനത്തിന്റെ ഉടമ സ്ഥിരീകരിച്ചു.

അപകടത്തിന് ഇരയായവരെ തിരിച്ചറിയുന്നതിനായി പോലീസ് ആർ.സി ഉടമസ്ഥനെ ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം പുറത്തറിയുന്നതും പോലീസ് സ്ഥിരീകരിക്കുന്നതും.

Also read: