ആലപ്പുഴ: ആലപ്പുഴ കൈചൂണ്ടിമുക്കിൽ ബൈക്ക് അപകടത്തിൽ രണ്ടുപേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. മണ്ണഞ്ചേരി അടിവാരം സ്വദേശി മുഹമ്മദ് സബീൻ (17), റിൻഷാദ് എന്നിവരാണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്. മണ്ണഞ്ചേരി ഭാഗത്തുനിന്ന് ആലപ്പുഴയിലേക്ക് രണ്ട് ബൈക്കുകളിലായി വന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്നത് മോഷ്‌ടിച്ച ബൈക്കിലാണെന്ന് വ്യക്തമായിട്ടുണ്ട്. വീടിന്റെ പൂട്ട് പൊട്ടിച്ചാണ് നിർത്തിയിട്ടിരുന്ന ബൈക്ക് കടത്തിക്കൊണ്ടുപോയതെന്ന് വാഹനത്തിന്റെ ഉടമ സ്ഥിരീകരിച്ചു. അപകടത്തിന് ഇരയായവരെ [&Read More
Tags :Alappuzha
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് മദ്യപസംഘം കാർ ഓടിച്ചുകയറ്റി വൻ അപകടം(Read More
‘അമ്മ ഉപേക്ഷിച്ചു, സ്നേഹിക്കാൻ ആരുമുണ്ടായില്ല, സ്പൈഡര്‍ സിനിമ കണ്ടതോടെ എല്ലാം തീരുമാനിച്ചു’; ചോദ്യം
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് പതിമൂന്നുകാരി. തീരെ ചെറുപ്പത്തിലേ അമ്മ തന്നെ ഉപേക്ഷിച്ചുപോയതും സ്നേഹിക്കാൻ ആരുമില്ലാതിരുന്നതുമാണ് ഒടുവിൽ തന്നെ കൊലപാതകിയാക്കിയതെന്ന് പെൺകുട്ടി വെളിപ്പെടുത്തി. താൻ ജനിച്ച് അധികം വൈകാതെ അമ്മ ബന്ധം വേർപെടുത്തി വിദേശത്തേക്ക് പോയെന്നും അവിടെ വെച്ച് പരിചയപ്പെട്ടയാളെ രണ്ടു വർഷം മുൻപ് വിവാഹം കഴിച്ചുവെന്നും കുട്ടി പറഞ്ഞു. അമ്മയില്ലാത്തതിനാൽ ബന്ധുക്കളിൽ നിന്ന് അത്ര നല്ല അനുഭവമല്ല തനിക്കുണ്ടായതെന്നും ഇതിനാൽ പലവട്ടം വീട്ടിൽ നിന്ന് ഒളിച്ചോടിയെന്നും പെൺകുട്ടി കരഞ്ഞുകൊണ്ട് വ്യക്‌തമാക്കി. [&Read More
ആലപ്പുഴ: കരുവാറ്റയിൽ 67Read More
ആലപ്പുഴ: പൊതുവേദിയിൽ വീണ്ടും രസകരമായ പ്രസംഗവുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മുൻപത്തെപ്പോലെ ഇപ്പോൾ ഉദ്ഘാടനങ്ങൾക്കായി തന്നെ അധികമാരും വിളിക്കാറില്ലെന്നും, അതുവഴിയുള്ള വരുമാനം നിലച്ചെന്നും അദ്ദേഹം ചിരിയോടെ വെളിപ്പെടുത്തി. ആലപ്പുഴയിൽ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. “ഉദ്ഘാടനങ്ങൾ ഒരുപാട് ചെയ്തിട്ടുണ്ട്. ഇപ്പോൾ കുറേക്കാലമായി ഉദ്ഘാടനങ്ങൾക്ക് വിളിക്കാറില്ല. ഇപ്പോൾ അതുവഴിയുള്ള വരുമാനവും നിലച്ചിരിക്കുകയാണ്. അതിൽ എനിക്ക് പരിഭവമില്ല. ദൈവം എന്ത് നിശ്ചയിക്കുന്നോ അത് നടക്കും. ഇതുവഴിയല്ലെങ്കിൽ മറ്റേതെങ്കിലും വഴി അതുനടക്കും. ഈ ഉദ്ഘാടനം ഒരു [&Read More
ആലപ്പുഴ: കുട്ടികള്‍ക്കിടയില്‍ മുണ്ടിനീര് പടരുന്ന സാഹചര്യത്തില്‍ ആലപ്പുഴ തുമ്പോളി എസ്എന്‍വി എൽപി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണ് ജില്ലാ കളക്ടർ അവധി ഉത്തരവിറക്കിയത്. രോഗവ്യാപനം തടയുന്നതിനായി മുണ്ടിനീരിന്റെ ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവധി ദിവസങ്ങളിൽ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കളക്ടർ നിർദ്ദേശം നൽകി. വിദ്യാലയങ്ങളിൽ രോഗം പടരുന്നത് [&Read More
‘മഴ തുടങ്ങിയപ്പോഴേ വീടുകൾ വെള്ളത്തിൽ; ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത’; തോട്ടിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം
ആലപ്പുഴ: കനത്ത മഴയെത്തുടർന്ന് ചേർത്തല ആഞ്ഞിലിപ്പാലത്ത് വ്യാപകമായി വീടുകളിൽ വെള്ളം കയറി. ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് പ്രദേശത്ത് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ എഎസ് കനാലിലിറങ്ങി പ്രതിഷേധിച്ചു. നിർമാണങ്ങളിലെ പോരായ്മ മൂലം കനാൽ കവിഞ്ഞൊഴുകിയതോടെ പ്രദേശത്തെ 200Read More
‘രക്ഷാപ്രവർത്തനം’: പിണറായിയുടെ ഗൺമാനടക്കം അഞ്ച് പ്രതികൾ; അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു
നവകേരള മാർച്ചിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പിണറായി വിജയന്റെ ഗൺമാൻ അടക്കം അഞ്ച് പേർ പ്രതികൾ. Read More
ആലപ്പുഴ: ഇറാനിലെ ചരക്കുകപ്പലിൽ യുദ്ധസാഹചര്യത്തിൽ കുടുങ്ങിപ്പോയ പള്ളിപ്പാട് സ്വദേശി ജെറിൻ ജോർജ് ഒടുവിൽ സുരക്ഷിതമായി വീടണഞ്ഞു. ആകാശത്ത് മിസൈലുകൾ പറക്കുന്ന ഭീതിദമായ സാഹചര്യത്തിൽ 40 ദിവസത്തോളം ഒരുനേരം മാത്രം ആഹാരം കഴിച്ച് മരണത്തെ മുഖാമുഖം കണ്ട നാളുകൾക്കൊടുവിലാണ് ജെറിൻ പള്ളിപ്പാട് പറയങ്കേരി കണ്ടത്തിൽ പുത്തൻ വീട്ടിലെത്തിയത്. ഇറാനിയൻ കപ്പലിലെ എൻജിൻ ടെക്നീഷ്യനായിരുന്ന ജെറിൻ, ദുബൈ തുറമുഖത്ത് എത്തിയപ്പോഴാണ് യുദ്ധം ആരംഭിക്കുന്നത്. ഇറാൻ്റെ ഡ്രോൺ ആക്രമണം ശക്തമായതോടെ ചരക്കിറക്കാൻ കഴിയാതെ കപ്പൽ തിരികെ ഇറാനിലേക്ക് പോകുകയായിരുന്നു. ഇന്റർനെറ്റ് അടക്കമുള്ള [&Read More
ആലപ്പുഴ: പുന്നപ്ര തീരദേശ മേഖലയിൽ പാമ്പ് ഭീഷണി ശക്തമാകുന്നു. പുന്നപ്ര തെക്ക് നർബോന ചാപ്പലിന് സമീപം മത്സ്യബന്ധന വലയിൽ കുടുങ്ങിയ എട്ടടി നീളവും 40 കിലോ തൂക്കവുമുള്ള മലമ്പാമ്പിനെ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീരപ്രദേശത്ത് അപൂർവ്വമായാണ് മലമ്പാമ്പിനെ കാണുന്നത് എന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് കടൽഭിത്തിക്കിടയിൽ നിന്ന് മൂർഖൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. വാടപ്പൊഴിക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന ഭാഗം പാമ്പുകളുടെ കേന്ദ്രമായി മാറുന്നതായാണ് സംശയം. പ്രദേശത്തെ വീടുകളിൽ [&Read More