30/04/2026
[fontresizer_tawhidurrahmandear_widget]

‘വലയിലും പാമ്പ്’; ആലപ്പുഴയിൽ കുടുങ്ങിയത് 40 കിലോയുടെ വമ്പൻ മലമ്പാമ്പ്

 ‘വലയിലും പാമ്പ്’; ആലപ്പുഴയിൽ കുടുങ്ങിയത് 40 കിലോയുടെ വമ്പൻ മലമ്പാമ്പ്

ആലപ്പുഴ: പുന്നപ്ര തീരദേശ മേഖലയിൽ പാമ്പ് ഭീഷണി ശക്തമാകുന്നു. പുന്നപ്ര തെക്ക് നർബോന ചാപ്പലിന് സമീപം മത്സ്യബന്ധന വലയിൽ കുടുങ്ങിയ എട്ടടി നീളവും 40 കിലോ തൂക്കവുമുള്ള മലമ്പാമ്പിനെ കണ്ടെത്തി. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

തീരപ്രദേശത്ത് അപൂർവ്വമായാണ് മലമ്പാമ്പിനെ കാണുന്നത് എന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഒരാഴ്ച മുൻപ് കടൽഭിത്തിക്കിടയിൽ നിന്ന് മൂർഖൻ കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. വാടപ്പൊഴിക്ക് സമീപം കാടുപിടിച്ചു കിടക്കുന്ന ഭാഗം പാമ്പുകളുടെ കേന്ദ്രമായി മാറുന്നതായാണ് സംശയം.

പ്രദേശത്തെ വീടുകളിൽ വല നിർമാണം സജീവമായതിനാൽ, വലകൾക്കിടയിൽ പാമ്പുകൾ ഒളിച്ചിരിക്കാനുള്ള സാധ്യത തൊഴിലാളികളെ ഭയപ്പെടുത്തുന്നുണ്ട്. പാമ്പിൻ മുട്ടകളും കുഞ്ഞുങ്ങളും ഇനിയും ഉണ്ടാകാമെന്ന ഭീതിയിൽ ജാഗ്രതയിലാണ് പുന്നപ്ര നിവാസികൾ.

Also read: