23/07/2026
[fontresizer_tawhidurrahmandear_widget]

Tags :Alappuzha

Main story

‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ?- എം.എ ബേബി

അമ്പലപ്പുഴ: ശബരിമലയിൽ ഭക്തർക്കായി റോഡ് നിർമിച്ചത് പി.കെ ചന്ദ്രാനന്ദനാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.എ ബേബി. ‘ഭക്തർക്കുപോകാൻ റോഡുണ്ടാക്കിയത് ആരപ്പാ’ എന്ന് ആരെങ്കിലും പാട്ടിറക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. വണ്ടാനത്ത് പി.കെ ചന്ദ്രാനന്ദന്റെ ഓർമ്മയ്ക്കായി നിർമിക്കുന്ന പികെസി മെമ്മോറിയൽ കെയർഹോമിന്റെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലപ്പുഴ റീഹാബിലിറ്റേഷൻ ആൻഡ് പാലിയേറ്റീവ് സെന്ററാണ് കെയർഹോം നിർമിക്കുന്നത്. ഇടതുപക്ഷമെന്ന വ്യാജേന വലതുപക്ഷം നടത്തുന്ന അവകാശവാദങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് ബേബി പറഞ്ഞു. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മാത്രമാണ്. [&Read More

Main story

വിശ്വാസം നേടി ചതിച്ചു: ബേക്കറിയിൽനിന്ന് അക്കൗണ്ടന്റും ഭർത്താവും മുക്കിയത് 63 ലക്ഷം; പ്രതികളെ

മണ്ണഞ്ചേരി: ആലപ്പുഴയിലെ പ്രമുഖ ബേക്കറി സ്ഥാപനമായ ഹിമാലയ ഗ്രൂപ്പിന്റെ കലവൂരിലെ ബേക്ക് ആൻഡ് മോർ ശാഖയിൽ നിന്ന് 63.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ അക്കൗണ്ടന്റും ഭർത്താവും ഒളിവിൽ. സ്ഥാപനത്തിലെ അക്കൗണ്ടന്റ് മണ്ണഞ്ചേരി സ്വദേശിനി ചിന്നു (36), ഭർത്താവ് പ്രജീഷ് (44) എന്നിവർക്കായാണ് പോലീസ് അന്വേഷണം ഊർജിതമാക്കിയത്. കേസിലെ മറ്റ് പ്രതികളായ അക്കൗണ്ടന്റ് ഓഫീസ് ജീവനക്കാരൻ കണ്ണൻ (29), ഡ്രൈവർ ആൽബിൻ ആന്റണി (36) എന്നിവരെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. 2018 മുതൽ സ്ഥാപനത്തിൽ ജോലി [&Read More