17/04/2026
[fontresizer_tawhidurrahmandear_widget]

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചു തകർത്ത് യുവാവ്, ജീവനക്കാരിക്കും മർദനം

 ‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചു തകർത്ത് യുവാവ്, ജീവനക്കാരിക്കും മർദനം

ആലപ്പുഴ: ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കൻ കുറവാണെന്നാരോപിച്ച് ഹരിപ്പാട്ടെ ഹോട്ടലിൽ യുവാവിന്റെ പരാക്രമം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30-ഓടെ ഹരിപ്പാടുള്ള ‘ചിക്കൻ ചിക്കാഗോ’ ഹോട്ടലിലാണ് സംഭവം നടന്നത്. ഹോട്ടലിലെ കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്ത യുവാവ് വനിതാ ജീവനക്കാരിയെ മർദിക്കുകയും ചെയ്തു. ആറാട്ടുപുഴ സ്വദേശി സുധീറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ.

ഭക്ഷണത്തിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ടപ്പോൾ കൂടുതൽ ചിക്കൻ നൽകാമെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും യുവാവ് വഴങ്ങിയില്ല. കഴിച്ചുകൊണ്ടിരുന്ന ഫ്രൈഡ് റൈസും പാത്രവും തട്ടിത്തെറിപ്പിച്ച ശേഷം ക്യാഷ് കൗണ്ടറിലുണ്ടായിരുന്ന കമ്പ്യൂട്ടർ ജീവനക്കാരിയുടെ ദേഹത്തേക്ക് വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിൽ ഹോട്ടലിന് ഏകദേശം 35,000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പരാതിപ്പെട്ടു. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഹരിപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Also read: