23/07/2026
[fontresizer_tawhidurrahmandear_widget]

സിജെപി സമരത്തിന് പിന്തുണ; സംസ്ഥാനവ്യാപകമായി എസ്എഫ്‌ഐ പ്രതിഷേധം

 സിജെപി സമരത്തിന് പിന്തുണ; സംസ്ഥാനവ്യാപകമായി എസ്എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും സിജെപി ഡഹിയിൽ നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിൽ എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്കും കലക്ടറേറ്റുകളിലേക്കും നടന്ന മാർച്ചുകൾ പലയിടത്തും പൊലീസുമായി വലിയ സംഘർഷത്തിൽ കലാശിച്ചു.

തിരുവനന്തപുരത്ത് നടന്ന മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് ഇൻകം ടാക്‌സ് ഓഫീസിലേക്ക് നടത്തിയ പ്രകടനത്തിലും പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എറണാകുളം, തൃശൂർ, കണ്ണൂർ തുടങ്ങിയ കേന്ദ്രങ്ങളിലും സമരം ശക്തമായിരുന്നു. ഏറ്റുമുട്ടലിൽ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും പലരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) വീഴ്ചകളിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നീതി ഉറപ്പാക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. കേന്ദ്ര നിലപാട തിരുത്തും വരെ പ്രക്ഷോഭം തുടരുമെന്ന് എസ്.എഫ്.ഐ നേതൃത്വം അറിയിച്ചു.

Also read: