31/07/2026
[fontresizer_tawhidurrahmandear_widget]

ചികിത്സ കഴിയുന്നത് വരെ സോഷ്യൽ മീഡിയ ജഡ്ജ്‌മെന്റ് നടത്തരുത്, മുഖമടിച്ചുവീണതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്, സമയം തരണം; അപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി യൂട്യൂബർ ദിൽഷാദ്

 ചികിത്സ കഴിയുന്നത് വരെ സോഷ്യൽ മീഡിയ ജഡ്ജ്‌മെന്റ് നടത്തരുത്, മുഖമടിച്ചുവീണതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്, സമയം തരണം; അപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി യൂട്യൂബർ ദിൽഷാദ്

മലപ്പുറം: മേഖാലയിലെ ഖാസി ഹിൽസ് ഫോറസ്റ്റ് മേഖലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കാണാതായ വാർത്തകൾക്ക് പിന്നാലെ പ്രതികരിച്ച് യൂട്യൂബർ ദിൽഷാദ്(യാത്രാ ടുഡേ). ചികിത്സ പൂർത്തിയാകുന്നതുവരെ സോഷ്യൽ മീഡിയ വിചാരണ നടത്തരുതെന്നും തന്റെ ഭാഗം വ്യക്തമാക്കാൻ സമയം അനുവദിക്കണമെന്നും ദിൽഷാദ് അഭ്യർത്ഥിച്ചു. അപകടവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ദിൽഷാദ് ഇക്കാര്യം അറിയിച്ചത്.

‘ചികിത്സ പുരോഗമിക്കുകയാണ്. മുഖം നിലത്തടിച്ച് വീണതിനാൽ കൂടുതൽ സംസാരിക്കാൻ പറ്റാത്തതുകൊണ്ടാണ് വീഡിയോയുമായി വരാത്തത്. ബന്ധുക്കളായാലും സ്‌നേഹിക്കുന്നവരായാലും സുഹൃത്തുക്കളുമെല്ലാം പല പല വിഷയങ്ങളാണ് നടക്കുന്നത് എന്നാണ് പറയുന്നത്. ട്രീറ്റ്‌മെന്റ് കഴിഞ്ഞുവന്നിട്ട് എനിക്ക് പറയാനുള്ള സമയമെങ്കിലും തരണം. അതിനുമുമ്പുള്ള ജഡ്ജ്‌മെന്റുകൾക്ക് തൽക്കാലം ചെവികൊടിക്കാതിരിക്കുക’ ദിൽഷാദ് പങ്കുവെച്ച വീഡിയോയിൽ പറയുന്നു.

കഴിഞ്ഞ ആറിനാണ് ദിൽഷാദ് യാത്രയ്ക്കിറങ്ങിയത്. പിന്നീട് പെട്ടെന്ന് നാല് ദിവസത്തോളം ദിൽഷാദിനെ കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. കുടുംബം തേഞ്ഞിപ്പാലം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മേഖാലയിൽ വെച്ച് അപകടത്തിൽ പെട്ട നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തുന്നത്. തുടർന്ന് പ്രാഥമിക ചികിത്സ നടത്തിയ ശേഷമാണ് നാട്ടിലെത്തിച്ചത്.

Also read: