21/11/2026
[fontresizer_tawhidurrahmandear_widget]

Tags :Accident

Main story

രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; സംഭവം അമിത് ഷായ്ക്കെതിരായ കേസിൽ വിധി കേൾക്കാൻ

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു. ഉത്തർപ്രദേശിലെ പൂർവാഞ്ചൽ എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. രാഹുലിന് പരിക്കില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ആംബുലൻസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ലഖ്നൗവിൽനിന്ന് സുൽത്താൻപുർ കോടതിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അഞ്ച് വാഹനങ്ങളാണ് രാഹുലിന്റെ വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഇതിൽ മുന്നിൽ പോയിരുന്ന വാഹനം ഒരു ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസിൽ തട്ടിയ വാഹനം ബ്രേക്കിട്ടതോടെ പിന്നാലെ വന്ന വാഹനങ്ങളും ഇതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനങ്ങളിൽ ഉണ്ടായിരുന്ന പാർട്ടി പ്രവർത്തകർക്കും രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥർക്കും [&Read More

Main story

ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ മകന് സ്റ്റേഷൻ ജാമ്യം, വിട്ടയച്ചു

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഡീഷണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജാമ്യം ലഭിച്ചത്. ഭാവിയിൽ ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് ഇയാളെ പോലീസ് വിട്ടയച്ചത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് ദാരുണമായ അപകടം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ എന്ന സ്കൂട്ടർ യാത്രികനാണ് അപകടത്തിൽ [&Read More

Kerala

കൊച്ചിയിൽ 17കാരൻ ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; കാറോടിച്ചത് ജഡ്ജിയുടെ

കൊച്ചി: നെടുമ്പാശേരിയിലെ അപകടത്തിന് പിന്നാലെ കൊച്ചിയിൽ വീണ്ടും ആഡംബരക്കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ചേരാനല്ലൂരിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് തട്ടുകട നടത്തുകയായിരുന്ന ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജയബാലകൃഷ്ണനെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. ജഡ്ജിയുടെ പേരിലുള്ള ആഡംബര കാറാണ് [&Read More

Main story

കോട്ടയത്ത് യുവതികളുടെ ദാരുണാന്ത്യം: റോഡിൽ വണ്ടി നിർത്തി കുശലം പറയരുതെന്ന് എംവിഡി

തിരുവനന്തപുരം: റോഡിൽ സംസാരിക്കുന്നവരെ ഇടിക്കാതിരിക്കാൻ കാർ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ പിന്നിൽ വന്ന സ്കൂട്ടർ മറിഞ്ഞ് രണ്ട് യുവതികൾ ദാരുണമായി മരിച്ചതിന് പിന്നാലെ ബോധവത്കരണവുമായി മോട്ടോർ വാഹന വകുപ്പ്. കഥ പറയാനും സൊറ പറയാനും വിശേഷങ്ങൾ പങ്കുവെക്കാനുമായി റോഡിൽ സ്ഥലം കണ്ടെത്തരുതെന്ന് എം.വി.ഡി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം കോട്ടയം പാമ്പാടിയിലായിരുന്നു നാടിനെ നടുക്കിയ അപകടം. പാമ്പാടി പൊത്തൻപുറം ബ്ലോസം വാലി ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ ഡയറക്ടർ ഫാദർ കുര്യാക്കോസ് കടവുംഭാഗത്തിന്റെ മകൾ [&Read More

Kerala

ചികിത്സ കഴിയുന്നത് വരെ സോഷ്യൽ മീഡിയ ജഡ്ജ്‌മെന്റ് നടത്തരുത്, മുഖമടിച്ചുവീണതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്,

മേഖാലയിലെ ഖാസി ഹിൽസ് ഫോറസ്റ്റ് മേഖലയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കാണാതായ വാർത്തകൾക്ക് പിന്നാലെ പ്രതികരിച്ച് യൂട്യൂബർ ദിൽഷാദ്(യാത്രാ ടുഡേ).Read More

Kerala

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണു; വി. മുരളീധരന് പരിക്ക്

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിലെ തുലാഭാരച്ചടങ്ങിനിടെ ത്രാസിന്റെ കയർ പൊട്ടി വീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരിക്കേറ്റു. അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകാലിനാണ് പരിക്കേറ്റത്. ഉടൻ തന്നെ ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പരിശോധനയിൽ കാലിൽ പൊട്ടലുകളില്ലെന്നും ചതവു മാത്രമാണുള്ളതെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ പ്രധാന ദേവിക്ക് മുന്നിൽ കപ്പപ്പഴം ഉപയോഗിച്ച് തുലാഭാരം നടത്തുന്നതിനിടെ ത്രാസിന്റെ കയർ പൊട്ടിവീഴുകയായിരുന്നു. ത്രാസ് താഴേക്ക് പതിച്ചാണ് [&Read More

Kerala

കാണാതായ പ്രമുഖ യൂട്യൂബര്‍ ദിൽഷാദിനെ മേഘാലയയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ പ്രമുഖ യൂട്യൂബറെ മേഘാലയയിൽ കണ്ടെത്തി. ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയിൽ സ്വദേശിയായ ദിൽഷാദിനെയാണ് മേഘാലയയിലെ ഖാസിഹിൽ ഫോറസ്റ്റ് മേഖലയിൽ ബൈക്ക് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെ വ്ലോഗിംഗ് രംഗത്ത് ശ്രദ്ധേയനായ ദിൽഷാദിന് ധാരാളം ഫോളോവേഴ്‌സുണ്ട്. പുതിയ കണ്ടന്റുകൾക്കായി വിവിധ നാടുകളിലേക്ക് യാത്ര നടത്താറുള്ള ഇയാൾ, കഴിഞ്ഞ ആറാം തീയതിയാണ് യാത്രയുടെ [&Read More

Kerala

പ്രിയദർശിനിയിൽ തിക്കും തിരക്കും; ഓടുന്ന ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് തെറിച്ചുവീണു

കെ.എസ്.ആർ.ടി.സി പ്രിയദർശിനി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥിനിക്ക് പരിക്ക്.Read More

Kerala

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം;ഒരാൾ മരിച്ചു, രണ്ടുപേർക്കായി തിരച്ചിൽ

മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ടാങ്കിനുള്ളിൽ കുടുങ്ങിയ മൂന്ന പേരിൽ ഒരാൾ മരിച്ചു.Read More

Kerala

‘സർവീസ് കൂട്ടിയിട്ടും തിരക്കിന് കുറവില്ല’; പ്രിയദർശിനി ബസ് പൊന്മുടി ആറാം വളവിൽ അപകടത്തിൽപ്പെട്ടു,

നിറയെ യാത്രക്കാരുമായി പോവുകയായിരുന്ന പ്രിയദർശിനി ബസ് പൊൻമുടി ആറാം വളവിൽ വെച്ച് ബ്രേക്ക് നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടു.Read More