മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം;ഒരാൾ മരിച്ചു, രണ്ടുപേർക്കായി തിരച്ചിൽ
കോഴിക്കോട്: മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ അപകടത്തിൽപ്പെട്ടു. ടാങ്കിനുള്ളിൽ കുടുങ്ങിയ മൂന്ന പേരിൽ ഒരാൾ മരിച്ചു. കോഴിക്കോട് മുട്ടോളിയിലാണ് സംഭവം. പാലത്ത് സ്വദേശി സിറാജ്(40) ആണ് മരിച്ചത്. ബാക്കിയുള്ള രണ്ട് പേർക്കായി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്.
ടാങ്കറിന്റെ വായ ഭാഗത്തിന് വീതി കുറവായതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണ്. വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന മറ്റ് രണ്ട്‌പേരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് നിലവിൽ വിവരങ്ങളില്ല. അവരെ പുറത്തെടുത്താൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. ബാക്കിയുള്ളരെ പുറത്തെടുത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.