31/07/2026
[fontresizer_tawhidurrahmandear_widget]

പൂജയ്ക്ക് എത്തിയ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പൂജാരിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

 പൂജയ്ക്ക് എത്തിയ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പൂജാരിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി

കോഴിക്കോട്: ക്ഷേത്രത്തിൽ പൂജയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പൂജാരിക്ക് മൂന്ന് വർഷവും മൂന്നു മാസവും തടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പോക്‌സോ നിയമപ്രകാരമാണ് പ്രതിക്കെതിരെ നടപടി സ്വീകരിച്ചത്. പൂജാരിയായ മുതുവണ്ണാച്ച സ്വദേശി സി കെ വിനോദനെയാണ് കോടതി ശിക്ഷിച്ചത്. നാദാപുരം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

2024 സെപ്തംബർ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ഷേത്രദർശനത്തിനായി എത്തിയ കോഴിക്കോട് സ്വദേശിയായ വിദ്യാർത്ഥിനിയോട് പൂജാരി അപമര്യാദയായി പെരുമാറാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് ശേഷം പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

വിചാരണ വേളയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും സാക്ഷിമൊഴികളും കണക്കിലെടുത്താണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഗൗരവകരമായി കാണണമെന്ന് വ്യക്തമാക്കിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയെ ശിക്ഷാവിധിയെ തുടർന്ന് ജയിലിലേക്ക് മാറ്റി.

Also read: