25/10/2026
[fontresizer_tawhidurrahmandear_widget]

ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ മകന് സ്റ്റേഷൻ ജാമ്യം, വിട്ടയച്ചു

 ചേരാനല്ലൂർ വാഹനാപകടം; ജഡ്ജിയുടെ മകന് സ്റ്റേഷൻ ജാമ്യം, വിട്ടയച്ചു

കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കാറോടിച്ചിരുന്ന പതിനേഴുകാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അഡീഷണൽ ജഡ്ജിയുടെ മകനായ പതിനേഴുകാരന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജാമ്യം ലഭിച്ചത്. ഭാവിയിൽ ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന ഉപാധിയോടെയാണ് ഇയാളെ പോലീസ് വിട്ടയച്ചത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് ദാരുണമായ അപകടം നടന്നത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ എന്ന സ്കൂട്ടർ യാത്രികനാണ് അപകടത്തിൽ മരിച്ചത്.

Also read: