25/10/2026
[fontresizer_tawhidurrahmandear_widget]

കൊച്ചിയിൽ 17കാരൻ ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; കാറോടിച്ചത് ജഡ്ജിയുടെ മകൻ

 കൊച്ചിയിൽ 17കാരൻ ഓടിച്ച കാർ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; കാറോടിച്ചത് ജഡ്ജിയുടെ മകൻ

കൊച്ചി: നെടുമ്പാശേരിയിലെ അപകടത്തിന് പിന്നാലെ കൊച്ചിയിൽ വീണ്ടും ആഡംബരക്കാർ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായി. ചേരാനല്ലൂരിൽ ജഡ്ജിയുടെ 17കാരനായ മകൻ ഓടിച്ച കാറിടിച്ച് തട്ടുകട നടത്തുകയായിരുന്ന ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്.

പുലർച്ചെ മൂന്ന് മണിയോടെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ജയബാലകൃഷ്ണനെ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ശക്തമായ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ മകനാണ് അപകടസമയത്ത് കാർ ഓടിച്ചിരുന്നത്. ജഡ്ജിയുടെ പേരിലുള്ള ആഡംബര കാറാണ് അപകടത്തിൽപ്പെട്ടത്.

സംഭവത്തിൽ ചേരാനല്ലൂർ പൊലീസ് കേസെടുത്തു. അശ്രദ്ധമായും അപകടകരമായും വാഹനം ഓടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പ്രതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, അപകടത്തിന് പിന്നാലെ കാർ സംഭവസ്ഥലത്തുനിന്ന് മാറ്റിയതും വലിയ വിവാദമായിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിവരം തേടിയപ്പോൾ ജഡ്ജി തട്ടിക്കയറിയെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആരോപിച്ചു. കേസുമായി ശക്തമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾ വ്യക്തമാക്കി. അപകടത്തിന്റെ സാഹചര്യങ്ങളും കാർ സംഭവസ്ഥലത്തുനിന്ന് മാറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

Also read: