27/07/2026
[fontresizer_tawhidurrahmandear_widget]

‘മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ഇനിയും കിട്ടും’; 10-ാം ക്ലാസുകാരനെ വളഞ്ഞിട്ട് മർദിച്ച് സഹപാഠികൾ; വീഡിയോ എടുത്ത് പ്രചരിപ്പിച്ചു

 ‘മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ഇനിയും കിട്ടും’; 10-ാം ക്ലാസുകാരനെ വളഞ്ഞിട്ട് മർദിച്ച് സഹപാഠികൾ; വീഡിയോ എടുത്ത് പ്രചരിപ്പിച്ചു

കൊച്ചി: സഹപാഠിയായ പത്താം ക്ലാസ് വിദ്യാർഥിയെ നാലംഗ സംഘം വളഞ്ഞിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. സ്‌കൂളിലുണ്ടായ തർക്കത്തിന് പിന്നാലെ, വൈകിട്ട് സ്‌കൂൾ വിട്ട് മടങ്ങുകയായിരുന്ന കുട്ടിയെ വിജനമായ ഇടവഴിയിൽ തടഞ്ഞുനിർത്തിയാണ് അക്രമികൾ ക്രൂരമായി മർദിച്ചത്. മർദനമേറ്റ കുട്ടിയും അക്രമികളും ഒരേ സ്‌കൂളിലെ വിവിധ ഡിവിഷനുകളിൽ പഠിക്കുന്നവരാണ്.

വിദ്യാർഥിയെ വളഞ്ഞുനിന്ന് പരിഹസിക്കുകയും ആർത്തുചിരിക്കുകയും ചെയ്ത സംഘം, പെട്ടെന്ന് കവിളിൽ ആഞ്ഞടിക്കുകയും തുടർന്ന് കൂട്ടമായി മുഖത്തും തലയിലും ചവിട്ടുകയും മർദിക്കുകയുമായിരുന്നു. ‘മര്യാദയ്ക്ക് നടന്നില്ലെങ്കിൽ ഇനിയും കിട്ടും’ എന്ന് ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം. മർദനത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സംഘാംഗങ്ങൾ തന്നെ മൊബൈൽ ഫോണിൽ പകർത്തി പുറത്തുവിടുകയായിരുന്നു.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മർദനത്തിനിരയായ വിദ്യാർഥിയിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും മൂവാറ്റുപുഴ പൊലീസ് കേസെടുക്കുകയുമായിരുന്നു. അക്രമത്തിന് ഇരയായ കുട്ടിയുടെ പരാതിയിൽ ആരോപണവിധേയരായ വിദ്യാർഥികളോട് മാതാപിതാക്കൾക്കൊപ്പം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാകാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട കുട്ടികൾക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ മാനേജ്‌മെന്റും വ്യക്തമാക്കിയിട്ടുണ്ട്.

Also read: