22/11/2026
[fontresizer_tawhidurrahmandear_widget]

ചികിത്സയ്ക്കെന്ന വ്യാജേന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടർക്ക് ക്രൂരമർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

 ചികിത്സയ്ക്കെന്ന വ്യാജേന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ഡോക്ടർക്ക് ക്രൂരമർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

കൊച്ചി: യുവ ഡോക്ടറെ മർദിച്ച സംഭവത്തിൽ നടി അതുല്യ ചന്ദ്രനടക്കം മൂന്ന് പേർ കൊച്ചിയിൽ അറസ്റ്റിൽ. ചികിത്സ ആവശ്യമുണ്ടെന്ന് വ്യാജേന അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയാണ് ഡോക്ടറെ ആക്രമിച്ചത്. ക്രൂരമായി മർദിച്ച ശേഷം ഡോക്ടറുടെ പക്കൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന മൊബൈൽ ഫോണും മറ്റ് സാധനങ്ങളും പ്രതികൾ കവരുകയും ചെയ്തു. സംഭവത്തിൽ കടവന്ത്ര പോലീസാണ് കേസെടുത്ത് നടപടി സ്വീകരിച്ചത്.

തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടിയുടെ ബന്ധുവിന് സുഖമില്ലെന്ന് വിശ്വസിപ്പിച്ചാണ് ഡോക്ടറെ പൊന്നുരുന്നി ഭാഗത്തുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തിയത്. ഫ്ലാറ്റിൽ ആകെ പന്ത്രണ്ടോളം പേരുണ്ടായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്.

ഫ്ലാറ്റിലെത്തിയതിന് പിന്നാലെ ഒന്നാം പ്രതി ബിബിൻ ഡോക്ടറുടെ മുഖത്തടിക്കുകയും തുടർന്ന് മറ്റുള്ളവർ ചേർന്ന് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. നടിയും മർദനത്തിനിരയായ ഡോക്ടറും തമ്മിൽ നേരത്തെ സൗഹൃദത്തിലായിരുന്നു എന്നാണ് വിവരം.

Also read: