19/10/2026
[fontresizer_tawhidurrahmandear_widget]

Tags :Malayalam Cinema

Main story

‘ഞങ്ങളുടെ ബന്ധത്തിന് ദൃഢത നൽകുന്നത് അദ്ദേഹത്തിന്റെ എളിമ’; മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് ബിജെപി

കൊച്ചി: മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രവും കുറിപ്പും പങ്കുവെച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. തങ്ങൾക്കിടയിലെ സൗഹൃദത്തെക്കുറിച്ചും മമ്മൂട്ടിയുടെ വ്യക്തിത്വത്തെക്കുറിച്ചും സംസാരിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. സ്നേഹവും സൗഹൃദവും സ്വാഭാവികമാണെന്നും എന്നാൽ എളിമ എന്നത് അപൂർവ്വമായ ഒന്നാണെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. സിനിമാലോകത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴും മമ്മൂട്ടി പുലർത്തുന്ന എളിമയാണ് തങ്ങളുടെ ബന്ധത്തിന് ദൃഢത നൽകുന്നതെന്നും, മമ്മൂക്കയിൽ നിന്ന് അത് അനുഭവിക്കുന്നത് പ്രത്യേകമായൊരു സുഖമാണെന്നും ബി. ഗോപാലകൃഷ്ണൻ വ്യക്തമാക്കുന്നു. മികച്ച നടനുള്ള ദേശീയ [&Read More

Entertainment

‘കുറി വരച്ചാലും കുരിശ് വരച്ചാലും നിസ്കരിച്ചാലും കേള്‍ക്കുന്നത് ദൈവം’; മമ്മൂട്ടിക്കെതിരായ വിദ്വേഷ കമന്റിന്

ദേശീയ ചലച്ചിത്ര പുരസ്കാരം വാങ്ങാൻ ഗുജറാത്തിലെത്തിയ നടൻ മമ്മൂട്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ കമന്റിട്ടയാൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി നടൻ ഹരിശ്രീ യൂസഫ്. കുറി വരച്ചാലും കുരിശ് വരച്ചാലും കേൾക്കുന്നത് ദൈവമാണെന്നും ഇടുങ്ങിയ ചിന്താഗതിയുള്ള ഇത്തരം വിമർശകരാണ് ഈ നാടിന്റെ ശാപമെന്നും വിഡിയോയിൽ യൂസഫ് വ്യക്തമാക്കുന്നു. ദേശീയ അവാർഡ് സ്വീകരിക്കാനായി ഗുജറാത്തിലെത്തിയ മമ്മൂട്ടിയെ നെറ്റിയിൽ കുറി തൊട്ട് സ്വീകരിക്കുന്ന വിഡിയോയ്ക്കാണ് അബ്ബാസ് എന്ന വ്യക്തി അധിക്ഷേപ കമന്റിട്ടത്. അവാർഡ് വാങ്ങാൻ പോയപ്പോൾ നെറ്റിയിൽ കുറി വരയ്ക്കാൻ [&Read More

Main story

‘മഞ്ജു വാരിയർ സെക്‌സ് റാക്കറ്റിന്റെ പിടിയിലാണ് എന്നാണ് സനൽ പറയുന്നത്; മഞ്ജു ആ

തന്നെ ഇനി ശല്യപ്പെടുത്തരുതെന്ന് സംവിധായകൻ സനൽകുമാർ ശശിധരനെ കർശനമായി താക്കീത് ചെയ്യുന്ന ഓഡിയോ ക്ലിപ്പുകൾ നടി മഞ്ജു വാരിയർ കോടതിക്ക് കൈമാറിയതായി വെളിപ്പെടുത്തി നടി മാലാ പാർവതി. മഞ്ജുവും സഹോദരൻ മധുവും സനലിന് താക്കീത് നൽകുന്ന ശബ്ദരേഖകളാണ് കുടുംബം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ സ്വന്തം മര്യാദയ്ക്ക് ചേരാത്തതിനാലാണ് ഈ ഓഡിയോ ക്ലിപ്പുകൾ പൊതുസമക്ഷത്തിൽ പുറത്തുവിടാത്തതെന്ന് മഞ്ജു വാരിയർ തന്നോട് വ്യക്തമാക്കിയതായും മാലാ പാർവതി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ [&Read More

Entertainment

‘ഇംഗ്ലീഷ് സംസാരിക്കുന്നത് എന്തിനാണ് അഹങ്കാരമായി കാണുന്നത്?’; പൊതുവേദിയില്‍ അവതാരകയെ കളിയാക്കിയ ഉർവശിയെ വിമർശിച്ച്

കൊച്ചി: ‘ആശ’ സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ നടി ഉർവശിയും അവതാരക ദക്ഷ രവീന്ദ്രനാഥും തമ്മിലുണ്ടായ ഭാഷാ തർക്കം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. പരിപാടിക്കിടെ അവതാരകയോട് ഉർവശി നടത്തിയ പരാമർശവും തുടർന്നുണ്ടായ പ്രതികരണങ്ങളും ശ്രദ്ധ നേടുന്നതിനിടെ, സംഭവത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് സുപ്രിയ മേനോൻ. അവതാരക ദക്ഷ രവീന്ദ്രനാഥിന് പിന്തുണയറിയിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ വന്ന ഒരു കുറിപ്പിന് താഴെ കമന്റായാണ് സുപ്രിയ മേനോൻ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. വിമർശനങ്ങൾ സ്വകാര്യമായി ഉന്നയിക്കാമെങ്കിലും മറ്റുള്ളവർക്ക് നൽകേണ്ട ബഹുമാനം എപ്പോഴും [&Read More

Main story

‘ശരിയായ പങ്കാളിക്കായുള്ള കാത്തിരിപ്പിൽ നീണ്ടുപോയി’; എഗ്ഗ് ഫ്രീസിങ് ചെയ്തതായി വെളിപ്പെടുത്തി നടി സുരഭി

കോട്ടക്കൽ: താൻ എഗ്ഗ് ഫ്രീസിങ് പ്രൊസീജിയർ പൂർത്തിയാക്കിയ വിവരവുമായി നടി സുരഭി ലക്ഷ്മി. കോട്ടക്കൽ ആസ്റ്റർ മിംസിലെ ഐവിഎഫ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് താരം ഈ പ്രക്രിയ ചെയ്തത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു സുരഭി തന്റെ അനുഭവം തുറന്നുപറഞ്ഞത്. “20Read More

Kerala

നിവിൻ പോളി ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെ അപകടം; ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

നിവിൻ പോളി നായകനാകുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. തൃശൂർ കാഞ്ഞാണി സ്വദേശിയായ വിഷ്ണു (32) ആണ് മരിച്ചത്Read More

Entertainment

‘ഹനീഫിക്ക എനിക്ക് ചെയ്തതിന്റെ ഒരംശം പോലും തിരിച്ചു നൽകാനായിട്ടില്ല’; കൊച്ചിൻ ഹനീഫയുടെ പുതിയ

കൊച്ചി: മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിക്കുകയും പിന്നീട് കണ്ണീരിൽ ആഴ്ത്തുകയും ചെയ്ത പ്രിയനടൻ കൊച്ചിൻ ഹനീഫ വിടപറഞ്ഞിട്ട് 16 വർഷങ്ങൾ പിന്നിടുമ്പോഴും ആ ഓർമകൾക്ക് തിളക്കം കുറയുന്നില്ല. താൻ ബാക്കിവെച്ച അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളി മനസ്സുകളിൽ ജീവിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് സ്നേഹത്തിന്റെയും പിന്തുണയുടെയും കരുതലാവുകയാണ് നടി ലിസി. കൊച്ചിൻ ഹനീഫയുടെ കുടുംബം പുതുതായി നിർമിച്ച ‘കൊച്ചിൻ ഹനീഫാസ് എ ബി മൻസിൽ’ എന്ന വീട്ടിലാണ് താരം സന്ദർശനം നടത്തിയത്. 2010Read More

Entertainment

‘ഇനി ദുൽഖറിനൊപ്പം വർക്ക് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല; കിങ് ഓഫ് കൊത്ത’യുടെ പരാജയം

കൊച്ചി: വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിലെത്തിയ ‘കിങ് ഓഫ് കൊത്ത’ എന്ന ചിത്രത്തിന്റെ പരാജയവും അതിനെ തുടർന്നുണ്ടായ ട്രോളുകളും തന്റെ സിനിമാ കരിയറിനെ പ്രതികൂലമായി ബാധിച്ചെന്ന് നടി ഐശ്വര്യ ലക്ഷ്മി. ചിത്രത്തിന്റെ തകർച്ചയ്ക്ക് ശേഷം മലയാള സിനിമയിൽ തന്നെ അഭിനേത്രിയായി തിരഞ്ഞെടുക്കാൻ അണിയറപ്രവർത്തകർക്ക് ഭയമായിരുന്നുവെന്നും, ചിത്രം തിയേറ്ററുകളിൽ നേരിട്ട പരാജയത്തിന്റെ പ്രത്യാഘാതം തനിക്കും അനുഭവിക്കേണ്ടി വന്നുവെന്നും താരം വെളിപ്പെടുത്തി. രഞ്ജിനി ഹരിദാസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി മനസ്സ് തുറന്നത്. “കിങ് ഓഫ് കൊത്ത റിലീസ് ചെയ്തതിന് [&Read More

Entertainment

നടി മമിത ബൈജു ആശുപത്രിയിൽ, കടുത്ത പനിയും ശരീരവേദനയും; പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്ന് താരം

കൊച്ചി: കടുത്ത പനിയും ശരീരവേദനയും കാരണം നടി മമിത ബൈജു ആശുപത്രിയിൽ. ഇതേത്തുടർന്ന് ഈ ആഴ്‌ച നടത്താനിരുന്ന ഓസ്ട്രേലിയൻ സന്ദർശനം അവർ നിർത്തിവെച്ചു. ക്ലൈഡ് മലയാളി സംഘടന നടത്താനിരുന്ന ഓണാഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായിട്ടാണ് മമിത പങ്കെടുക്കേണ്ടിയിരുന്നത്. വേറെ നിവൃത്തിയില്ലെന്നും ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണെന്നും അവർ ക്ലൈഡ് മലയാളി പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു. “നിർഭാഗ്യവശാൽ, നമ്മൾ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാൻ സാധിക്കില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വന്നേനെ, പക്ഷേ ഡോക്ടർമാർ പൂർണവിശ്രമം നിർദേശിച്ചിരിക്കുകയാണ്. കൂടാതെ [&Read More