21/07/2026
[fontresizer_tawhidurrahmandear_widget]

Tags :Malayalam Cinema

Kerala

‘ഹിന്ദുവാണെന്ന് പറഞ്ഞതിന് ഒരുപാട് അനുഭവിച്ചു’- അനുശ്രീ

കൊട്ടാരക്കര: താനൊരു ഹിന്ദു വിശ്വാസിയാണെന്ന് പരസ്യമായി പറഞ്ഞതിന്റെ പേരിൽ വ്യക്തിപരമായി ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി അനുശ്രീ. കൊട്ടാരക്കരയിൽ നടന്ന ഹിന്ദു ഏകതാ സമ്മേളനത്തിൽ മുഖ്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ഹിന്ദു എന്നത് ഒരു മതം എന്നതിലുപരി ഒരു സംസ്കാരമാണെന്നാണ് താൻ പഠിച്ചിട്ടുള്ളതെന്നും ആ നിലപാടിൽ ഉറച്ചുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും അനുശ്രീ വ്യക്തമാക്കി. ബാലഗോകുലത്തിലൂടെയാണ് താൻ മൂല്യങ്ങൾ പഠിച്ചതെന്നും അത് മതതീവ്രവാദം പഠിക്കാനായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു. രാവിലെ എഴുന്നേൽക്കുമ്പോൾ ദൈവത്തോട് നന്ദി പറയണമെന്നും ഭൂമിദേവിയോട് മാപ്പ് [&Read More

Kerala

18 വർഷം പഴക്കമുള്ള വഞ്ചനാക്കേസ് തള്ളി; മോഹൻലാലും ആന്റണി പെരുമ്പാവൂരും കുറ്റവിമുക്തർ

കോഴിക്കോട്: സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ നടൻ മോഹൻലാലിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും കോടതി കുറ്റവിമുക്തരാക്കി. ഏകദേശം 18 വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് കോഴിക്കോട് അഞ്ചാം അഡീഷണൽ സെഷൻസ് കോടതി കേസ് തള്ളിയത്. സംവിധായകനും അഭിഭാഷകനുമായിരുന്ന പരേതനായ കെ.എ ദേവരാജൻ ഫയൽ ചെയ്ത ക്രിമിനൽ റിവിഷൻ ഹർജിയാണ് ജഡ്ജി ജന്നീസ് സ്റ്റീഫൻ നിരസിച്ചത്. 2007ൽ ‘സ്വപ്നമാളിക’ എന്ന സിനിമയുടെ നിർമ്മാണത്തിനായി 30 ലക്ഷം രൂപ കൈപ്പറ്റിയെന്നും എന്നാൽ പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാരോപിച്ചായിരുന്നു ദേവരാജൻ കോടതിയെ സമീപിച്ചത്. എന്നാൽ [&Read More

Entertainment

‘സച്ചിനും റീനുവും ഇനി വരില്ലേ?’; പ്രേമലു 2 ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ

കൊച്ചി: മലയാള സിനിമയിൽ വൻ തരംഗം സൃഷ്ടിച്ച ‘പ്രേമലു’വിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതായി സൂചന. സച്ചിനും റീനുവുമായി നസ്ലിനും മമിത ബൈജുവും വീണ്ടും എത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയാണ് സിനിമ ഉപേക്ഷിച്ചെന്ന വാർത്തകൾ പുറത്തുവരുന്നത്. തിരക്കഥയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് സിനിമാ മേഖലയിലെ സംസാരം. എന്നാൽ അണിയറപ്രവർത്തകർ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. 2024 ഏപ്രിലിൽ വലിയ ആഘോഷത്തോടെയാണ് ‘പ്രേമലു 2’ പ്രഖ്യാപിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഒരേസമയം ചിത്രം റിലീസ് ചെയ്യാനായിരുന്നു [&Read More

Kerala

ചിരിയും ചിന്തയും ബാക്കി; ഇതിഹാസ കലാകാരന്‍ ശ്രീനിവാസന് വിടചൊല്ലി നാട്

കൊച്ചി: മലയാള സിനിമയ്ക്ക് ചിരിയുടെയും ചിന്തയുടെയും പുതിയ മാനങ്ങള്‍ സമ്മാനിച്ച ഇതിഹാസ കലാകാരന്‍ ശ്രീനിവാസന് വിട. ഉദയംപേരൂര്‍ കണ്ടനാട്ടെ വസതിയില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ഇന്ന് രാവിലെ 11.50യോടെ വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ശനിയാഴ്ച രാവിലെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തുടര്‍ന്ന് എറണാകുളം ടൗണ്‍ഹാളിലും വസതിയിലുമായി നടന്ന പൊതുദര്‍ശനത്തില്‍ ആയിരക്കണക്കിന് ആളുകളാണ് പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, സൂര്യ തുടങ്ങി [&Read More