23/04/2026
[fontresizer_tawhidurrahmandear_widget]

‘ദൃശ്യം 3’ ഒടിടി കരാറിന് താൽക്കാലിക വിലക്ക്; നടപടി ആമസോൺ പ്രൈമിന്റെ ഹരജിയിൽ

 ‘ദൃശ്യം 3’ ഒടിടി കരാറിന് താൽക്കാലിക വിലക്ക്; നടപടി ആമസോൺ പ്രൈമിന്റെ ഹരജിയിൽ

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3. മെയ് 21-ന് തിയറ്ററുകളിൽ എത്താനിരിക്കുന്ന ചിത്രത്തിന്റെ ഒ.ടി.ടി കരാറുകൾ ഡൽഹി ഹൈകോടതി താൽക്കാലിക സ്റ്റേ ഏർപ്പെടുത്തിയിരിക്കുകയാണ്. സിനിമയുടെ ഡിജിറ്റൽ അവകാശവുമായി ബന്ധപ്പെട്ട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോ നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ.

കേസ് വീണ്ടും പരിഗണിക്കുന്ന മെയ് 15 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇക്കാലയളവില്‍ മറ്റ് ഒടിടി പ്ലാറ്റ്ഫോമുകളുമായി കരാറിലേർപ്പെടരുത്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു. ആദ്യ രണ്ട് ഭാഗങ്ങളെപ്പോലെ ഒരു ഹെവി ഇന്റലിജെന്റ് സിനിമയല്ല മൂന്നാം ഭാഗമെന്നും ജീത്തു ജോസഫ് വ്യക്തമാക്കി. ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബ്ബിൽ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു.

Also read: