23/11/2026
[fontresizer_tawhidurrahmandear_widget]

‘സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’; ആർഎസ്എസിനെയും കേസരിയെയും പ്രശംസിച്ച് മോഹൻലാൽ

 ‘സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’; ആർഎസ്എസിനെയും കേസരിയെയും പ്രശംസിച്ച് മോഹൻലാൽ

കോഴിക്കോട്: ആർഎസ്എസ് മുഖവാരികയായ കേസരിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങിൽ ആർഎസ്എസിനെ പ്രശംസിച്ച് നടൻ മോഹൻലാൽ. സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് കേസരി ഭവനിൽ ഒരുക്കിയ ‘മാതംഗി’ മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസരി വീരത്വത്തിന്റെയും ശൂരത്വത്തിന്റെയും ഗർജനമാണെന്നും, ദേശാഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും മറുവാക്കാണെന്നും മോഹൻലാൽ വിശേഷിപ്പിച്ചു. മനീഷികളായ സംഘ പ്രവർത്തകരുടെ ലക്ഷ്യവും സ്വപ്നവുമാണ് കേസരിയെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പി. പരമേശ്വർജിയെ ആദരപൂർവം സ്മരിക്കുന്നതായും നടൻ വ്യക്തമാക്കി.

രാജ്യസ്‌നേഹവും ദേശീയബോധവും കേവലം മുദ്രാവാക്യങ്ങളല്ലെന്നും, അവ വരും തലമുറകളിലേക്ക് പകർന്നുനൽകേണ്ട സംസ്‌കാരമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Also read: