27/09/2026
[fontresizer_tawhidurrahmandear_widget]

Tags :RSS

India

‘ആരോഗ്യ പ്രശ്നങ്ങളുണ്ടോ? മാറ്റാന്‍ ആർ.എസ്.എസിൽ ചേർന്നാൽ മതി’; വിചിത്ര ഉപദേശവുമായി സുവേന്ദു അധികാരി

കൊൽക്കത്ത: ആരോഗ്യ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ആർ.എസ്.എസിൽ ചേർന്നാൽ മതിയെന്ന വിചിത്ര പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്ന ഏതൊരാളും രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുന്നതിനുമുമ്പ് ഒരു ആർ.എസ്.എസ് ശാഖയിൽ ചേരുകയും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുകയും ചെയ്‌താൽ മതിയെന്നായിരുന്നു സുവേന്ദു അധികാരിയുടെ പരാമർശം. ന്യൂ ടൗണിൽ നിർമിച്ച ആർ.എസ്.എസിന്റെ പുതിയ മേഖലാ ഓഫീസായ കേശവ് സ്മൃതി ഭവന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുത്വസംഘടനയാണ് ആർ.എസ്.എസ് എന്നും ഉത്തരവാദിത്തമുള്ള പൗരന്മാരായി വ്യക്തികളെ [&Read More

Kerala

‘ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതി; കേരളത്തിലുണ്ടായിരുന്നത് ചതയദിനാഘോഷം മാത്രം’- പി.

കണ്ണൂർ: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ആർഎസ്എസിന്റെ രാഷ്ട്രീയ പദ്ധതിയാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ. കേരളത്തിലെ കുടുംബങ്ങളിൽ സ്വാധീനം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ആർഎസ്എസ് ഈ നീക്കം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പോഡ്കാസ്റ്റ് പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് കേരളത്തിലെ തെരുവുകളിൽ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനമായ ചതയദിന ഘോഷയാത്ര മാത്രമാണുണ്ടായിരുന്നത്, അല്ലാതെ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ഉണ്ടായിരുന്നില്ലെന്ന് പി. ജയരാജൻ പറഞ്ഞു. ആർഎസ്എസ് ആരംഭിച്ച ആ രാഷ്ട്രീയ പദ്ധതി ഇപ്പോഴും തുടരുകയാണ്. നേരത്തെ [&Read More

Main story

‘മോഹൻ ഭാഗവത് വരുമെന്ന് പറഞ്ഞില്ല, ഞങ്ങളെ കബളിപ്പിച്ചു’; ആർഎസ്എസ് മേധാവിക്കൊപ്പമുള്ള ചടങ്ങിൽ പങ്കെടുപ്പിച്ചതിനെതിരെ

ന്യൂയോർക്ക്: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം അമേരിക്കയിൽ നടന്ന ചടങ്ങിൽ വേദി പങ്കിട്ട പ്രമുഖ മതനേതാക്കൾ തങ്ങളെ സംഘാടകർ കബളിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കി രംഗത്ത്. മാഡിസൺ സ്ക്വയർ ഗാർഡനിൽ നടന്ന ‘വൺ വേൾഡ് വൺ ഹ്യൂമാനിറ്റി’ എന്ന പരിപാടിയിൽ മോഹൻ ഭാഗവത് പങ്കെടുക്കുമെന്ന കാര്യം സംഘാടകർ തങ്ങളിൽ നിന്ന് ബോധപൂർവ്വം മറച്ചുവെക്കുകയായിരുന്നുവെന്ന് അമേരിക്കൻ മത നേതാക്കളായ റവ. ആഡ്രിയൻ തോർണും ഇമാം ശംസി അലിയും തുറന്നടിച്ചു. വിവിധ മതങ്ങൾ തമ്മിലുള്ള സമാധാനത്തെയും സഹകരണത്തെയും കുറിച്ചുള്ള സംഗമമാണെന്ന് പറഞ്ഞാണ് ന്യൂയോർക്കിലെ [&Read More

Kerala

‘ആർഎസ്എസ് ഏകത്വത്തെക്കുറിച്ച് ക്ലാസ് എടുക്കുന്നു; കപട പ്രചാരണത്തെ പ്രതിരോധിക്കേണ്ടത് രാഷ്ട്രീയ ആവശ്യം’: പി.

കണ്ണൂർ: ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് നടത്തുന്ന ‘ഏകത്വ’ത്തെക്കുറിച്ചുള്ള പ്രസംഗങ്ങളും പ്രചാരണങ്ങളും കപടമാണെന്നും ഇതിനെ ആശയപരമായി തുറന്നുകാട്ടേണ്ടത് ഇന്ത്യൻ ജനതയുടെ അതിജീവനത്തിന് അനിവാര്യമാണെന്നും സിപിഐഎം നേതാവ് പി. ജയരാജൻ. ആർഎസ്എസിന്റെയും അവർ മുന്നോട്ടുവെക്കുന്ന സനാതന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും അസമത്വവും ഭിന്നിപ്പും നിറഞ്ഞ ആശയങ്ങളെ രാഷ്ട്രീയമായി നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആർഎസ്എസിനെതിരായ പോരാട്ടം വ്യക്തിവിരോധത്തിന്റെ പേരിലല്ല, മറിച്ച് അവർ പ്രചരിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരായ ആശയപരമായ പ്രതിരോധമാണെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. രാജ്യത്തെ മതനിരപേക്ഷത [&Read More

India

‘വിദേശത്ത് ബുദ്ധിപരമായ വാക്കുകൾ, സ്വന്തം നാട്ടിൽ മൗനം; വാക്കുകളല്ല പ്രവർത്തികളാണ് സംസാരിക്കേണ്ടത്’: മോഹൻ

ന്യൂഡൽഹി: ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ ന്യൂയോർക്ക് പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വിദേശത്ത് ചെന്ന് ബുദ്ധിപൂർവമായ വാക്കുകൾ പറയുന്നവർ സ്വന്തം നാട്ടിലെ വിഷയങ്ങളിൽ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാക്കുകൾക്കും വാഗ്ദാനങ്ങൾക്കുമല്ല, പ്രവർത്തികൾക്കാണ് പ്രാധാന്യമെന്നും അദ്ദേഹം എക്സിലൂടെ പ്രതികരിച്ചു. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിൽ സംഘടിപ്പിച്ച ‘യൂണിവേഴ്സൽ വൺനസ് സെലിബ്രേഷൻ’ പരിപാടിയിലാണ് മോഹൻ ഭഗവത് സംസാരിച്ചത്. ‘നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ ഡിഎൻഎയിലുണ്ട്’ എന്നും വൈവിധ്യങ്ങളെ ആഘോഷിക്കുകയും സംരക്ഷിക്കുകയും വേണമെന്നും ഭഗവത് പ്രസംഗത്തിൽ [&Read More

India

ആർഎസ്എസിനെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പെൻഗ്വിൻ ഇന്ത്യക്ക് മടിയില്ല, സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ ഭയപ്പെടുന്നു;

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പുതിയ ആത്മകഥയായ ‘ബിലോഗിങ്: എ ജേർണി ഓഫ് ലവ്’ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രമുഖ പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ പിൻമാറിയത് വലിയ രാഷ്ട്രീയ വാഗ്വാദങ്ങൾക്ക് വഴിവെച്ചു. സോണിയ ഗാന്ധിയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പ്രസാധകർ പിൻമാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദമാണെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ, നുണക്കഥകൾ മെനയുകയാണ് കോൺഗ്രസ് എന്ന മറുപടിയുമായി ബിജെപിയും രംഗത്തെത്തി. നവംബർ 10ന് ആത്മകഥ പുറത്തിറങ്ങുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസിന്റെ അമേരിക്കൻ പ്രസാധക വിഭാഗമായ [&Read More

Main story

‘ആർഎസ്എസ് ഞങ്ങളുടെ പ്രതിനിധികളല്ല’; മോഹൻ ഭാഗവതിന്റെ അമേരിക്കൻ പരിപാടിക്കെതിരെ 61 സംഘടനകൾ രംഗത്ത്

ന്യൂയോർക്ക്: ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ അമേരിക്കൻ സന്ദർശനത്തിനും പരിപാടിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി മനുഷ്യാവകാശ സംഘടനകളും ന്യൂയോർക്ക് മേയറും രംഗത്ത്. ‘ആർഎസ്എസും ഹിന്ദുത്വ പ്രത്യയശാസ്ത്രവും ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല’ എന്ന നിലപാടുന്നയിച്ച് ‘ഹിന്ദുസ് ഫോർ ഹ്യൂമൻ റൈറ്റ്സ്’, ‘ഇന്ത്യൻ അമേരിക്കൻ മുസ്‌ലിം കൗൺസിൽ’, ‘ഇന്റർഫെയ്ത്ത് സെന്റർ ഓഫ് ന്യൂയോർക്ക്’ ഉൾപ്പെടെയുള്ള 61 മതനിരപേക്ഷRead More

India

‘എത്ര കേസുകൾ വേണമെങ്കിലും എടുക്കട്ടെ, ആർഎസ്എസിന്റെ ദേശസ്‌നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ല’: പ്രിയങ്ക്

ബെംഗളൂരു: ആർഎസ്എസ്, ബിജെപി, എബിവിപി എന്നീ സംഘടനകളുടെ ദേശസ്‌നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകാത്തവരിൽ നിന്ന് ദേശസ്‌നേഹത്തിന്റെ അംഗീകാരം തേടേണ്ടതില്ലെന്നും ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇവരുടെ രാഷ്ട്രീയ ഗുരുക്കൻമാർ 52 വർഷത്തോളം ദേശീയപതാക ഉയർത്തിയിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്ര കേസുകൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യട്ടെയെന്നും [&Read More