‘ആർ.എസ്.എസ് പുരുഷാധിപത്യ ഭരണഘടനാ വിരുദ്ധ സംഘം; അവരുടെ സ്ത്രീകൾ പോലും എന്റെ പക്ഷത്താണ്’: രാഹുൽ ഗാന്ധി
ന്യൂഡൽഹി: ആർ.എസ്.എസിനെതിരെ രൂക്ഷവിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്ന ഭരണഘടനാ വിരുദ്ധ സമീപനം പുലർത്തുന്ന പുരുഷാധിപത്യ വിഭാഗമാണ് ആർ.എസ്.എസ് എന്നും, താൻ ശിവശക്തിയിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.എസിന്റെ സ്ഥാപക ദിനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. ആർ.എസ്.എസിന്റെ പക്ഷത്തുള്ള പല സ്ത്രീകളുടെയും പിന്തുണ തനിക്കൊപ്പമുണ്ടെന്നും, അവരുമായി ആശയപരമായി പോരാടുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. രാഹുലിന്റെ പരാമർശം അറിവില്ലായ്മയും അപക്വതയും നിറഞ്ഞതാണ്. സ്വന്തം പാർട്ടിയിൽ എത്ര സ്ത്രീകൾക്ക് പ്രമുഖ പദവികൾ നൽകിയിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ എൻ. രാമചന്ദർ റാവു ആവശ്യപ്പെട്ടു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എത്ര വനിതാ മുഖ്യമന്ത്രിമാരുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കണം. എന്നാൽ ബി.ജെ.പിയുടെ ചരിത്രം അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി പ്രധാനമന്ത്രിയായിരുന്ന കാലത്തും രാജ്യതലസ്ഥാനത്തും ഉൾപ്പെടെ ബി.ജെ.പി വനിതാ മുഖ്യമന്ത്രിമാരെ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.