24/10/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

India

‘ആരാണ് രാജ്യദ്രോഹി, ഞാനോ? എന്നെക്കാൾ വലിയ ദേശീയവാദി വേറെയാരുണ്ട്?’ ബിജെപി വിമർശനത്തിന് മറുപടിയുമായി

ചെന്നൈ: ബിജെപിക്കുള്ളിൽ നിന്നുയർന്ന വിമർശനങ്ങൾക്കും ആക്ഷേപങ്ങൾക്കും മറുപടിയുമായി തമിഴ്‌നാട് ബിജെപി മുൻ പ്രസിഡന്റ് കെ. അണ്ണാമലൈ. തന്റെ ദേശീയതയെ ചോദ്യം ചെയ്യാൻ ആർക്കും അർഹതയില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, “എന്നെക്കാൾ വലിയ ദേശീയവാദി വേറെയാരുണ്ട്?” എന്ന് തിരിച്ചടിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ജീവിച്ച് സേവനമനുഷ്ഠിച്ച അനുഭവങ്ങൾ ഉദ്ധരിച്ചായിരുന്നു അണ്ണാമലൈയുടെ മറുപടി. തമിഴ്‌നാട്ടിൽ ജനിച്ച താൻ ലഖ്‌നൗവിൽ പഠിക്കുകയും ആന്ധ്രപ്രദേശിലും ഡൽഹിയിലും ഐപിഎസ് പരിശീലനം പൂർത്തിയാക്കി കർണാടകയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 12 വർഷത്തിനിടെ ഇത്രയും സംസ്ഥാനങ്ങളിൽ പ്രവർത്തിച്ച മറ്റൊരു [&Read More

Main story

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് വൻ തിരിച്ചടി; മുൻ എംഎൽഎ കോൺഗ്രസിൽ ചേർന്നു

അഹ്മദാബാദ്: 2027ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നതിനിടെ, മുൻ ബി.ജെ.പി എം.എൽ.എ ജേതാ ദാന സോളങ്കി കോൺഗ്രസിൽ തിരിച്ചെത്തി. വ്യാഴാഴ്ച രാജ്കോട്ടിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് സംസ്ഥാന ചുമതലയുള്ള രൺദീപ് സുർജേവാലയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടിയിൽ വീണ്ടും അംഗത്വമെടുത്തത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ, പ്രാദേശിക നേതാക്കൾ, മുൻ സംസ്ഥാന അധ്യക്ഷൻ, മുൻ എം.പി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സൗരാഷ്ട്ര മേഖലയിലെ കോഡിനാർ മണ്ഡലത്തിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് കോൺഗ്രസിലേക്കുള്ള മടക്കത്തിന് കാരണമെന്ന് സോളങ്കി [&Read More

Main story

തൃശൂർ പാറളം പഞ്ചായത്ത് ഭരണം: വിപ്പ് ലംഘിച്ച് കോൺഗ്രസിന് വോട്ട് ചെയ്ത രണ്ട്

തൃശൂർ: പാറളം പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലംഘിച്ച് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്ത രണ്ട് ജനപ്രതിനിധികളെ സിപിഐ പുറത്താക്കി. പഞ്ചായത്ത് അംഗങ്ങളും ലോക്കൽ കമ്മിറ്റി ഭാരവാഹികളുമായ സി.എം. ഷക്കീർ, വനജ രാജൻ എന്നിവർക്കെതിരെയാണ് പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. സിപിഐ അംഗങ്ങളുടെ അപ്രതീക്ഷിത പിന്തുണയോടെ കോൺഗ്രസിലെ റോസ്മേരി ആബേഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായി. 17 അംഗങ്ങളുള്ള പാറളം പഞ്ചായത്തിൽ കോൺഗ്രസിനും ബിജെപിക്കും ആറ് വീതവും എൽഡിഎഫിന് അഞ്ചും അംഗങ്ങളാണുള്ളത്. ബിജെപിയെ [&Read More

Main story

‘ബിജെപി വാതിലുകൾ തുറന്നിട്ടിരിക്കുന്നു; ദിവ്യ നിലപാട് വ്യക്തമാക്കട്ടെ’: പി.പി. ദിവ്യയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്

കണ്ണൂർ: എല്ലാ പാർട്ടികളിൽനിന്നും പ്രവർത്തകരെയും നേതാക്കളെയും പ്രതീക്ഷിക്കുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. ബി.ജെ.പി വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി. ദിവ്യ പാർട്ടിയുമായി അകൽച്ച പ്രകടമാക്കുന്ന ഫെയ്‌സ്‌ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെയാണ് പി.കെ. കൃഷ്ണദാസിന്റെ പ്രതികരണം. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും നിലപാടുകൾ വ്യക്തമാക്കുന്നതിനനുസരിച്ച് തങ്ങളും നിലപാട് വ്യക്തമാക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. പി.പി. ദിവ്യയുമായി ചർച്ച നടത്തുമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഇരുപാർട്ടികളിൽനിന്നുള്ള നേതാക്കൾക്കും പ്രവർത്തകർക്കുംവേണ്ടി [&Read More

India

‘ആറുമാസത്തിലൊരിക്കൽ വിദേശയാത്ര ചെയ്യേണ്ടിവരുന്ന ഒരാളിൽ നിന്ന് വ്യത്യസ്തമായി ഞാൻ ഇവിടെ ജീവിക്കുന്നു, ഇവിടെ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസും സഖ്യകക്ഷികളും പ്രതിഷേധം ശക്തമാക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര പോയതിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അടുത്ത മൂന്ന് പതിറ്റാണ്ടത്തേക്ക് കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തുനിൽക്കുമെന്ന് അദ്ദേഹം പ്രവചിച്ചു. ഡൽഹിയിൽ യമുനാ ശുചീകരണത്തിനായി 8,941 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വിയറ്റ്നാമിലേക്ക് പോയെന്നാണ് റിപ്പോർട്ടുകൾ. നുണകൾ വിളിച്ചുപറഞ്ഞ് മടുത്തശേഷമാണ് രാഹുൽ ഗാന്ധി [&Read More

Kerala

തൃശ്ശൂർ പാറളം പഞ്ചായത്തിൽ സിപിഐ പിന്തുണ; ബിജെപിക്ക് ഭരണം നഷ്ടമായി, കോൺഗ്രസ് അധികാരത്തിൽ

തൃശ്ശൂർ: അവിശ്വാസപ്രമേയത്തിലൂടെ ബിജെപി ഭരണസമിതി പുറത്തായ പാറളം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിൽ. സിപിഐ അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസിലെ റോസ് മേരി അപേഷിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു. ആദ്യഘട്ട വോട്ടെടുപ്പിൽ റോസ് മേരി അപേഷിന് എട്ട് വോട്ടുകൾ ലഭിച്ചു. ബിജെപിയുടെ മുൻ പ്രസിഡന്റ് അനിത പ്രസന്നന് ആറും എൽഡിഎഫിന്റെ സുധ അനിലിന് മൂന്നും വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫ് മുന്നണിയിലുള്ള സിപിഐയുടെ രണ്ട് വോട്ടുകൾ യുഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചതാണ് നിർണായകമായത്. രണ്ടാംഘട്ട വോട്ടെടുപ്പിൽനിന്ന് സിപിഎം വിട്ടുനിന്നു. 17 അംഗങ്ങളുള്ള പാറളത്ത് [&Read More

Main story

‘ചോദ്യം ചോദിക്കുന്നവരെ വിദേശ ഏജൻ്റായി മുദ്രകുത്തുന്നു’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി അണ്ണാമലൈ

ചെന്നൈ: കോക്ക്‌റോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാക്കൾക്കെതിരെയുള്ള ഡൽഹി പോലീസിന്റെ നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുൻ ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. കരുതൽ തടങ്കൽ നടപടികളുടെ നിയമസാധുത ചോദ്യം ചെയ്ത അദ്ദേഹം, സർക്കാരിന്റെ ചോദ്യങ്ങളെ എതിർക്കുന്നവരെ ‘വിദേശ ഏജന്റുമാരായി’ മുദ്രകുത്തുകയാണെന്ന് ആരോപിച്ചു. സി.ജെ.പി പ്രതിഷേധ രീതികളോട് യോജിക്കുന്നില്ലെങ്കിലും, ജനാധിപത്യപരമായ പ്രതിഷേധിക്കാനുള്ള അവരുടെ അവകാശത്തെ പൂർണ്ണമായി പിന്തുണയ്ക്കുന്നുവെന്ന് അണ്ണാമലൈ വ്യക്തമാക്കി. പ്രതിഷേധങ്ങളെ ദേശവിരുദ്ധമെന്ന് മുദ്രകുത്താതെ, സി.ജെ.പി ഉയർത്തുന്ന ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ കൃത്യമായ മറുപടി [&Read More

India

‘രാഹുൽ വിദേശത്ത് പോയത് ഭരണ അട്ടിമറി പഠിക്കാൻ’; ആരോപണവുമായി ബിജെപി

ഭുവനേശ്വർ: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പുനഃപ്രവേശനത്തിന് വഴിയൊരുക്കുന്നതിനായി രാജ്യത്തുടനീളം അരാജകത്വവും അക്രമങ്ങളും സൃഷ്ടിക്കാൻ കോൺഗ്രസ് ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവും എം.പിയുമായ സംബിത് പത്ര. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബർ ഒന്നിന് തെരുവ് പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം നൽകിയിരിക്കുന്നതെന്നും ഒഡീഷ സംസ്ഥാന ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ഭരണം അട്ടിമറിക്കാനുമുള്ള ‘കോച്ചിംഗ് ക്ലാസുകൾ’ തേടിയാണ് രാഹുൽ ഗാന്ധി വിദേശയാത്രകൾ നടത്തുന്നതെന്നും കോടീശ്വരനായ ജോർജ്ജ് സോറോസുമായും അദ്ദേഹത്തിന്റെ [&Read More

Main story

‘ആർ.എസ്.എസ് പുരുഷാധിപത്യ ഭരണഘടനാ വിരുദ്ധ സംഘം; അവരുടെ സ്ത്രീകൾ പോലും എന്റെ പക്ഷത്താണ്’:

ന്യൂഡൽഹി: ആർ.എസ്.എസിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. സ്ത്രീകൾ പുരുഷന്മാരുടെ സ്വത്താണെന്ന് വിശ്വസിക്കുന്ന ഭരണഘടനാ വിരുദ്ധ സമീപനം പുലർത്തുന്ന പുരുഷാധിപത്യ വിഭാഗമാണ് ആർ.എസ്.എസ് എന്നും, താൻ ശിവശക്തിയിലാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആർ.എസ്.എസിന്റെ സ്ഥാപക ദിനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. ആർ.എസ്.എസിന്റെ പക്ഷത്തുള്ള പല സ്ത്രീകളുടെയും പിന്തുണ തനിക്കൊപ്പമുണ്ടെന്നും, അവരുമായി ആശയപരമായി പോരാടുന്നത് തനിക്ക് സന്തോഷം നൽകുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. രാഹുലിന്റെ [&Read More

Main story

‘ഞാൻ ട്രാവൽ ഏജന്റാണോ? എന്നോട് ചോദിച്ചിട്ട് വല്ല കാര്യവുമുണ്ടോ?’: രാഹുൽ ഗാന്ധിയുടെ വിദേശയാത്രാ

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് എംപി ശശി തരൂർ. താനൊരു ട്രാവൽ ഏജന്റാണോയെന്നും തന്നോട് ഇത് ചോദിച്ചിട്ട് കാര്യമുണ്ടോയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാകുന്നതിനിടെ രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയതും, വിഷയം ബിജെപി ആയുധമാക്കിയതും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു തരൂരിന്റെ പ്രതികരണം. “ഞാനൊരു ട്രാവൽ ഏജന്റാണോ? എന്നോട് ചോദിച്ചിട്ട് വല്ല കാര്യവുമുണ്ടോ? ഞാൻ എന്തുകൊണ്ടാണ് ഡൽഹി വിട്ട് നാട്ടിലേക്ക് വന്നത്? ഓരോ [&Read More