25/10/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

India

‘പാർലമെന്റ് നടക്കുമ്പോൾ പോലും വിദേശത്ത് കറങ്ങുന്ന ആളാണ് മോദി’; രാഹുലിന്റെ വിദേശയാത്രയെ പരിഹസിച്ച

ന്യൂഡൽഹി: വ്യക്തിജീവിതത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി വിദേശയാത്ര നടത്തുന്നതിനെ പരിഹസിച്ച ബി.ജെ.പിക്ക് ചുട്ട മറുപടിയുമായി കോൺഗ്രസ്. ലോക്‌സഭാ സമ്മേളനം നടക്കുമ്പോൾ പോലും വിദേശ രാജ്യങ്ങളിൽ കറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചൂണ്ടിക്കാണിച്ചാണ് കോൺഗ്രസിന്റെ പ്രതികരണം. “പാർലമെന്റ് നടക്കുമ്പോൾ പോലും പ്രധാനമന്ത്രി വിദേശയാത്ര നടത്തുകയാണ്. സമ്മേളനകാലത്ത് പ്രധാനമന്ത്രി രാജ്യം വിടരുതെന്ന മുൻകാല കീഴ്‌വഴക്കം ഇല്ലാതാക്കിയത് നരേന്ദ്ര മോദിയാണ്” എന്ന് കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് വിമർശിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിലെ രാഷ്ട്രീയ ഉത്തരവാദിത്തങ്ങൾക്കൊപ്പം രാഹുൽ ഗാന്ധിക്ക് ഏതൊരു [&Read More

India

‘നുണകൾ പ്രചരിപ്പിച്ച് മടുത്തു… കുറച്ചു ദിവസം വിയറ്റ്നാമിൽ കറങ്ങി വരാം’; രാഹുലിന്റെ വിദേശയാത്രയെ

ന്യൂഡൽഹി: എസ്‌.ഐ.ആർ ക്രമക്കേടുകൾക്കെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിദേശയാത്ര പോയത് രാഷ്ട്രീയ ആയുധമാക്കി ബി.ജെ.പി. രാഹുൽ നുണ പറഞ്ഞ് മടുത്തെന്നും ഇടവേളയെടുത്ത് പോയത് വിയറ്റ്നാമിലേക്കാണെന്നും ബി.ജെ.പി ആരോപിച്ചു. “നുണകൾ പ്രചരിപ്പിച്ച് മടുത്തു… കുറച്ചു ദിവസം വിയറ്റ്നാമിൽ കറങ്ങി വരാം, ആരറിയാനാണ്!” എന്ന കുറിപ്പോടെ, രാഹുൽ വിമാനത്തിൽ യാത്ര ചെയ്യുന്ന വീഡിയോ ബി.ജെ.പി ഔദ്യോഗിക ‘എക്സ്’ അക്കൗണ്ടിൽ പങ്കുവെച്ചു. ബ്ലൂ ടിRead More

Main story

എല്‍. മുരുഗന്‍റെ കേന്ദ്രമന്ത്രിസ്ഥാനം തെറിപ്പിച്ച് ബോളിവുഡ് നടി; രാജി അശ്ലീല സന്ദേശമയച്ചെന്ന പരാതിയില്‍

ന്യൂഡൽഹി: കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിങ് സഹമന്ത്രിയായിരുന്ന എൽ. മുരുഗന്റെ പെട്ടെന്നുള്ള രാജിക്ക് കാരണം ബോളിവുഡ് നടിയുടെ പരാതിയെന്ന് സൂചന. നടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ഇതിൽ ഇവർ നൽകിയ പരാതിയിലാണ് രാജിയെന്നും ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു. അനുചിതമായ സന്ദേശങ്ങൾ മന്ത്രിയിൽ നിന്നുണ്ടായ വിവരം നടി ബി.ജെ.പി ഉന്നത നേതാക്കളെ അറിയിച്ചുവെന്നും ഇതോടെ കേന്ദ്രമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഉന്നത നേതൃത്വം ആവശ്യപ്പെട്ടെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 2030 വരെ കാലാവധിയുണ്ടായിരുന്നിട്ടും എൽ. മുരുഗൻ രാജ്യസഭാംഗത്വവും രാജിവച്ചിരുന്നു. തമിഴ്‌നാട്ടിൽ [&Read More

India

സ്ഥാനാർഥിയാകാൻ കൊലക്കേസ് പ്രതിക്ക് ഇളവ്; ബിജെപി പ്രവർത്തകന്റെ ശിക്ഷ മരവിപ്പിച്ച് ഹൈകോടതി

പ്രയാഗരാജ്: അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി, കൊലക്കേസിൽ പ്രതിയായ ബി.ജെ.പി പ്രവർത്തകൻ നന്താൽ റായുടെ ശിക്ഷ മരവിപ്പിച്ച് അലഹബാദ് ഹൈക്കോടതി. രാംജന്മഭൂമി പ്രവർത്തകനായിരുന്ന പ്രമോദ് കുമാർ നിഗത്തെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്ന ഇയാൾക്ക്, തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് അറിയിച്ചതിനെ തുടർന്ന് കുറ്റക്കാരനെന്ന വിധി മരവിപ്പിക്കുകയും അപ്പീൽ തീർപ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കുകയുമായിരുന്നു. ജസ്റ്റിസുമാരായ സിദ്ധാർഥ്, വിനയ് കുമാർ ദ്വിവേദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. 2017Read More

Main story

ഗായകൻ ജുബിൻ നൗട്ടിയാലിൻ്റെ പിതാവ് രാംശരൺ നൗട്ടിയാൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് ഗായകൻ ജുബിൻ നൗട്ടിയാലിന്റെ പിതാവ് രാംശരൺ നൗട്ടിയാൽ ബി.ജെ.പി വിട്ട് വീണ്ടും കോൺഗ്രസിലെത്തി. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം തിരികെ കോൺഗ്രസിൽ എത്തിയത്. അടുത്ത വർഷത്തിന്റെ തുടക്കത്തിൽ നടക്കാനിരിക്കുന്ന ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ പാർട്ടി മാറ്റം. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കുമാരി സെൽജ, ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ, ഉത്തരാഖണ്ഡ് പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യ എന്നിവരുടെ സാന്നിധ്യത്തിലാണ് രാംശരൺ [&Read More

India

‘രാമന്റെ ചിത്രം കണ്ടാല്‍ ബിജെപിയുടെ രാമക്ഷേത്ര മോഷണം ഓര്‍മവരും; അതിനാലാണ് അവര്‍ മുകളില്‍

ലഖ്നൗ: രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എലോൺ മസ്ക് തുടങ്ങിയവരെ രാവണന്റെ പത്ത് തലകളായി ചിത്രീകരിച്ച് ബിജെപി സ്ഥാപിച്ച ദസറ പോസ്റ്ററിനെതിരെ കടുത്ത വിമർശനവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പുതിയ പോസ്റ്റർ പതിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യം അതിന് താഴെയുണ്ടായിരുന്ന ശ്രീരാമന്റെ ചിത്രം മറയ്ക്കാനാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ശ്രീരാമന്റെ ചിത്രം കാണുമ്പോൾ അയോധ്യയിലെ രാം ലല്ല ക്ഷേത്രത്തിൽ ബിജെപിയും കൂട്ടാളികളും നടത്തിയ മോഷണവും തട്ടിപ്പുമാണ് ജനങ്ങൾക്ക് ഓർമ വരുന്നത്. ഈ തിരിച്ചറിവ് ഭരണകൂടത്തിനെതിരെയുള്ള [&Read More

India

‘മോദി സർക്കാർ ഭീരുത്വത്തിൻ്റെ പാരമ്യം; മകൾ നഷ്ടപ്പെട്ട കുടുംബത്തോടുള്ള സമീപനം അങ്ങേയറ്റം ലജ്ജാകരം’:

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിക്ക് നീതി ആവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിൽ സമാധാനപരമായി സമരം ചെയ്ത മാതാപിതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പോലീസ് നടപടി മോദി സർക്കാരിൻ്റെ ‘ഭീരുത്വത്തിന്റെയും വിവേകശൂന്യതയുടെയും പാരമ്യ’മാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതക കേസിൽ കുടുംബം ആരോപണമുന്നയിക്കുന്ന ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിന് സിക്കിം ഗവർണർ പദവി നൽകിയപ്പോൾ, നീതി തേടുന്ന മാതാപിതാക്കളെ ഭരണകൂടം തടവിലാക്കുകയാണെന്ന് ഖാർഗെ എക്സിൽ കുറിച്ചു. മകൾ നഷ്ടപ്പെട്ട [&Read More

Crime

ക്രഷർ യൂണിറ്റ് തുറക്കുന്നതിൽ തർക്കം; രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ നാട്ടുകാർ അടിച്ചു

ജയ്പൂർ: കരിങ്കൽ ക്രഷർ യൂണിറ്റ് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെ ഗ്രാമീണരുടെ മർദനമേറ്റ് മുൻ ബിജെപി എംഎൽഎ മരിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ഭോണ്ട ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ മുൻ ബിജെപി എംഎൽഎ അതാർ സിങ് ബദാനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അദ്ദേഹത്തിന്റെ സഹായി ഗഗൻ ശർമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തന്റെ കരിങ്കൽ ക്വാറി സന്ദർശിക്കാനെത്തിയതായിരുന്നു അതാർ സിങ് ബദാനയും സഹായി ഗഗൻ ശർമ്മയും. സ്ഥലത്തെത്തിയ ബദാനയുമായി ഗ്രാമീണർ തർക്കത്തിലേർപ്പെടുകയും തുടർന്ന് നടന്ന സംഘർഷത്തിനിടെ നാട്ടുകാർ [&Read More

Main story

‘അവരുടെ വോട്ടുകൊണ്ടാണ് മോഹൻ ജി മുഖ്യമന്ത്രിയായത്’; ആദിവാസി വീടുകൾ തകർത്തതിൽ ബിജെപി സർക്കാരിനെതിരെ

ന്യൂഡൽഹി: മധ്യപ്രദേശിലെ സീഹോർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ആദിവാസി കുടുംബങ്ങളുടെ വീടുകൾ പൊളിച്ചുനീക്കിയ സംഭവത്തിൽ സംസ്ഥാനം ഭരിക്കുന്ന ബിജെപി സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് ചെയ്തവരെ എന്തിനാണ് ലക്ഷ്യമിട്ടതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ചില ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഢാലോചനയാണിതെന്ന് ആരോപിച്ച ചൗഹാൻ, ഇവരുടെ വോട്ട് കൊണ്ടാണ് തങ്ങൾ ജയിക്കുന്നതെന്നും ഇവരുടെ വോട്ട് കൊണ്ടാണ് മോഹൻ ജി മുഖ്യമന്ത്രിയായതെന്നും തുറന്നടിച്ചു. ഇത് തന്നെ [&Read More

Kerala

‘ഞാൻ മോദി ഭക്ത, ബിജെപിയിൽനിന്ന് രാജിവയ്ക്കില്ല, മരിക്കുംവരെ പാർട്ടിയിൽ തുടരും’: ആർ. ശ്രീലേഖ

തിരുവനന്തപുരം: ബിജെപിയിൽ നിന്ന് രാജിവെച്ചിട്ടില്ലെന്നും മരിക്കുംവരെ പാർട്ടിയിലെ അഭിമാനമുള്ള അംഗമായി തുടരുമെന്നും വ്യക്തമാക്കി മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖ. ചില കേന്ദ്രങ്ങൾ തങ്ങളെ മോശക്കാരിയാക്കാൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ നൽകിയ വിശദീകരണത്തിൽ അവർ വ്യക്തമാക്കി. തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് ആർ. ശ്രീലേഖ പറഞ്ഞത്: “ബിജെപിയിൽ അംഗത്വം എടുത്തതുമുതൽ ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുക്കുന്നു. തെറ്റാണെന്ന് പറഞ്ഞിട്ടും വീണ്ടും വാർത്ത കൊടുക്കുന്നു. ഞാൻ വിശ്വസിക്കുന്ന പാർട്ടിയാണ് ബിജെപി. ആദർശമുള്ള, [&Read More