‘നിങ്ങൾക്ക് എൻ്റർടൈൻമെൻ്റിന് മാത്രം മതിയോ മുസ്ലിംകൾ? അഹാനായുടെ കല്യാണത്തിന് ദുൽഖർ അവതാരകനായത് മുസ്ലിമാണെന്നറിയാതായിരുന്നോ?’; ദിയ കൃഷ്ണയ്ക്കെതിരെ ലാലി പി.എം
കൊച്ചി: ഫോർട്ട് കൊച്ചിയെയും കേരളത്തെയും കുറിച്ച് ഉത്തരേന്ത്യൻ വ്ലോഗർ പങ്കുവെച്ച വിദ്വേഷ വീഡിയോയ്ക്ക് പിന്തുണയുമായി എത്തിയ നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയ്ക്കെതിരെ വ്യാപക വിമർശനം. ‘സാഡ് റിയാലിറ്റി’ എന്ന കമന്റുമായി വിവാദ വീഡിയോയെ പിന്തുണച്ച ദിയയുടെ നടപടിക്കെതിരെ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ലാലി പി.എം രംഗത്തെത്തി.
ലിറ്റിച്ചോക്ക് അപ്പ് എന്ന ഉത്തരേന്ത്യൻ വ്ലോഗറുടെ വീഡിയോയാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയിൽ മുഴുവൻ മുസ്ലിംകളാണെന്നും കേരളം അപകടത്തിലാണെന്നും ചൂണ്ടിക്കാണിച്ച വ്ലോഗർ, വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വീഡിയോയ്ക്ക് താഴെയാണ് ദിയ കൃഷ്ണ പിന്തുണ അറിയിച്ച് കമന്റ് ചെയ്തത്.
സംഭവം വിവാദമായതോടെ ദിയ തന്റെ കമന്റ് പിൻവലിച്ചെങ്കിലും, കമന്റിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വ്യാപകമായി പ്രചരിച്ചു കഴിഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദിയയ്ക്കെതിരെ ചോദ്യങ്ങളുമായി ലാലി പി.എം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണരൂപം:
അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്.
കേരളത്തിൽ മുസ്ലീങ്ങളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്! അവരെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ ഒരു പെൺകുട്ടിയെ ഒരിക്കൽ ഞാൻ പരിചയപ്പെട്ടിരുന്നു. കോതമംഗലത്ത് മുസ്ലീങ്ങൾക്ക് സ്ഥലം കൊടുക്കാറില്ലെന്ന് എൻ്റെയൊരു ഫ്രണ്ട് ഒരിക്കൽ പറഞ്ഞ് കേട്ടിരുന്നു. മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതൊക്കെയാണ് സാഡ് റിയാലിറ്റി ദിയാ……
നിങ്ങൾക്ക് എൻ്റർടൈൻമെൻ്റിന് മാത്രം മതിയോ മുസ്ലിംകൾ ? ഈയിടെ അഹാനായുടെ കല്യാണത്തിൻ്റെ അവതാരകനായത് ദുൽഖർ ആണെന്ന് വാർത്ത കണ്ടിരുന്നു. ദുൽക്കർ മുസ്ലിമാണെന്നറിയാതായിരുന്നോ അത്?
‘മുസ്ലിംകളെ പറ്റി മോശം പരാമർശം നടത്തിയിട്ടില്ല; മാധ്യമങ്ങൾ വളച്ചൊടിച്ചു;...
20 hours ago