09/09/2026
[fontresizer_tawhidurrahmandear_widget]

Tags :BJP

Main story

കെ. സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടിയെ വെട്ടി

ന്യൂഡൽഹി: ബിജെപി ദേശീയ ഭാരവാഹി നിരയിൽ വൻ അഴിച്ചുപണി. കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് കെ. സുരേന്ദ്രനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു. അനിൽ ആന്റണി ദേശീയ സെക്രട്ടറി സ്ഥാനത്ത് തുടരും. അതേസമയം, ദേശീയ വൈസ് പ്രസിഡന്റായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയെ പുതിയ പട്ടികയിൽ നിന്ന് ഒഴിവാക്കി. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനാണ് ഭാരവാഹി പട്ടിക പുറത്തുവിട്ടത്. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ബി.എൽ സന്തോഷ് ദേശീയ സംഘടനാ ജനറൽ [&Read More

Main story

‘എത്ര കേസുകൾ വേണമെങ്കിലും എടുക്കട്ടെ, ആർഎസ്എസിന്റെ ദേശസ്‌നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ല’: പ്രിയങ്ക്

ബെംഗളൂരു: ആർഎസ്എസ്, ബിജെപി, എബിവിപി എന്നീ സംഘടനകളുടെ ദേശസ്‌നേഹ സർട്ടിഫിക്കറ്റ് കോൺഗ്രസിന് ആവശ്യമില്ലെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകാത്തവരിൽ നിന്ന് ദേശസ്‌നേഹത്തിന്റെ അംഗീകാരം തേടേണ്ടതില്ലെന്നും ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഇവരുടെ രാഷ്ട്രീയ ഗുരുക്കൻമാർ 52 വർഷത്തോളം ദേശീയപതാക ഉയർത്തിയിട്ടില്ലെന്നും ഖാർഗെ ആരോപിച്ചു. സ്വാതന്ത്ര്യദിനത്തിൽ വന്ദേമാതരം ആലപിക്കുന്നതിനിടെ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എത്ര കേസുകൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യട്ടെയെന്നും [&Read More

Kerala

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവർത്തകർ; കേസെടുത്ത് ബാലരാമപുരം പൊലീസ് 

തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയപതാകയെ അനാദരിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപിയുടെ കൊടിമരത്തിനോട് ചേർത്ത് ദേശീയ പതാക കെട്ടിയെന്നും സൂര്യാസ്തമയത്തിനു ശേഷവും പതാക അഴിച്ചുമാറ്റിയില്ലെന്നും ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നൽകിയ പരാതിയിലാണ് ബാലരാമപുരം പൊലീസിന്റെ നടപടി. ദേശീയ ചിഹ്നങ്ങളെ അനാദരിക്കൽ തടയുന്ന നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.Read More

Kerala

‘എനിക്ക് ഒരു തന്തയേ ഉള്ളൂ, അത് നരേന്ദ്ര മോദിജി; ഇലക്ഷൻ ഫണ്ട് എന്താണെന്ന്

പൂഞ്ഞാർ: തന്റെ ജീവൻ രക്ഷിക്കാൻ ഓടിയെത്തിയത് ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണെന്നും ആ നന്ദി കൊണ്ടാണ് താൻ പാർട്ടിയിൽ ചേർന്നതെന്നും ബി.ജെ.പി നേതാവ് പി.സി. ജോർജ്. എല്ലാ മതങ്ങളിലും തീവ്രവാദികളുണ്ടെങ്കിലും മുസ്‌ലിം സമുദായത്തിലാണ് ഇവർ കൂടുതൽ ഉള്ളതെന്നും പൂഞ്ഞാറിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. തനിക്ക് ഒരൊറ്റ തന്തയേ ഉള്ളൂ എന്നും അത് ബഹുമാനപ്പെട്ട നരേന്ദ്ര മോദിജി തന്നെയാണെന്നും ഇനി പാർട്ടി മാറുന്ന പ്രശ്‌നമേയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ഞാൻ ദൈവത്തെ സാക്ഷ്യപ്പെടുത്തി നിങ്ങളോട് ഒരു കാര്യം പറയട്ടെ. [&Read More

Kerala

ബിജെപി വിട്ട് നടൻ ദേവൻ; വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചു

ആലപ്പുഴ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും നടനുമായ ദേവൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടി വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും ഉപേക്ഷിച്ചതായി കണച്ചിക്കുളങ്ങര ദേവീ ക്ഷേത്രത്തിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്. വെള്ളാപ്പള്ളി നടേശൻ, ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോൻ എന്നിവരെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. “ആ വൈസ് പ്രസിഡന്റ് സ്ഥാനവും ഭാരതീയ ജനതാ പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെക്കാനുള്ള രാജിക്കത്ത് ഞാൻ എഴുതി വെച്ചിരിക്കുന്നു. ജയ്ഹിന്ദ് ജയഗുരുദേവ്” എന്ന് ദേവൻ ചടങ്ങിൽ വ്യക്തമാക്കി. [&Read More

Kerala

മലപ്പുറത്ത് ബിജെപിയുടെ തിരംഗ യാത്ര ഉദ്ഘാടനം ചെയ്ത് എൽഡിഎഫിന്റെ പഞ്ചായത്തംഗം

വാഴക്കാട്: മലപ്പുറം വാഴക്കാട് പഞ്ചായത്തിൽ ബിജെപി സംഘടിപ്പിച്ച തിരംഗ യാത്ര എൽഡിഎഫ് പഞ്ചായത്തംഗം ഉദ്ഘാടനം ചെയ്തത് രാഷ്ട്രീയ വിവാദമാകുന്നു. വാഴക്കാട് പഞ്ചായത്തിലെ നാലാം വാർഡായ ചെറുവട്ടൂർ ജനപ്രതിനിധി സ്രാമ്പിയേക്കൽ ബഷീറാണ് ദേശീയ പതാക കൈമാറി ബിജെപി വാഴക്കാട് മണ്ഡലം കമ്മിറ്റിയുടെ പരിപാടി ഉദ്ഘാടനം ചെയ്തത്. സംഭവം വിവാദമായതോടെ എൽഡിഎഫിനെതിരെ കടുത്ത വിമർശനവുമായി യുഡിഎഫ് രംഗത്തെത്തി. ചെറുവട്ടൂർ വാർഡിൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്ഥാനാർത്ഥി ഉണ്ടായിരുന്നില്ലെന്നും, സിപിഎമ്മിന് ബിജെപി വോട്ട് മറിച്ചുനൽകിയെന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ സംഭവമെന്നും യുഡിഎഫ് [&Read More

India

‘ഇന്ദിര ഫിദൽ കാസ്ട്രോയെ കെട്ടിപ്പിടിച്ചത് ജഠരാഗ്നിയോ അതോ കാമാഗ്നിയോ?’; വിവാദ പരാമർശവുമായി ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ നേതാക്കളുമായുള്ള ആലിംഗനത്തെ പരസ്യമായി പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ക്യൂബൻ വിപ്ലവ നായകൻ ഫിദൽ കാസ്ട്രോ, ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് എന്നിവരെ ആലിംഗനം ചെയ്യുന്ന പഴയ ദൃശ്യങ്ങൾ പങ്കുവെച്ചാണ് ബിജെപി നേതാക്കൾ മറുപടി നൽകുന്നത്. ഇന്ദിരാഗാന്ധിയും ഫിദൽ കാസ്ട്രോയും ഒന്നിച്ചുള്ള ചിത്രത്തോടൊപ്പം, “ശ്വാസം മുട്ടിക്കുന്ന ഈ അനുഭവത്തെ രാഹുൽ ഗാന്ധി ജഠരാഗ്നി (ഗ്യാസ്ട്രിക് ഫയർ) എന്നാണോ വിളിക്കുന്നത്, [&Read More

India

‘ദലിതനായതുകൊണ്ട് ഞാൻ പ്രസംഗിച്ച വേദി ബിജെപി ശുദ്ധീകരിച്ചു’; ഗുരുതര ആരോപണവുമായി ഖാർഗെ

ന്യൂഡൽഹി: താൻ പ്രസംഗിച്ച വേദി ബി.ജെ.പി പ്രവർത്തകർ ശുദ്ധീകരിച്ചെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. താൻ ദലിതനായതു കൊണ്ടാണ് അവർ ശുദ്ധികലശം നടത്തിയതെന്നും രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനിൽക്കുന്നുണ്ടെന്നും ഖാർഗെ രാജ്യസഭയിൽ വ്യക്തമാക്കി. ഓഗസ്റ്റ് എട്ടിന് ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് നടന്ന റാലിയിൽ ഖാർഗെ പങ്കെടുത്തിരുന്നു. എന്നാൽ അത്തരം തൊട്ടുകൂടായ്മ സംസ്കാരം ബി.ജെ.പിക്കില്ലെന്നും വിഷയം ഗൗരവമായി അന്വേഷിക്കുമെന്നും കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ സഭയിൽ മറുപടി നൽകി. “റാലിയിൽ ലക്ഷക്കണക്കിന് പേരാണ് പങ്കെടുത്തത്. അന്ന് നടത്തിയ [&Read More

Main story

ബിജെപി പ്രാദേശിക നേതാവിന്റെ ആത്മഹത്യ: വൈശാഖ് എസ്. ദർശനെ യൂത്ത് കോൺഗ്രസ് വൈസ്

കണ്ണൂർ: ബി.ജെ.പി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശനെ സ്ഥാനത്തുനിന്ന് സസ്‌പെൻഡ് ചെയ്ത് കോൺഗ്രസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് വൈശാഖിനെ കസ്റ്റഡിയിലെടുത്തത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം പിരിച്ച് വൈശാഖിന് കൈമാറിയിരുന്നതായി മരിച്ച രതീശൻ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. പണം കൈപ്പറ്റിയ ശേഷം വൈശാഖ് വഞ്ചിച്ചതാണ് തന്റെ മരണത്തിന് കാരണമെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ഈ മാസം മൂന്നിനാണ് [&Read More