പട്‌ന: ബിഹാറിലെ അടിയുറച്ച ബിജെപി കോട്ടയായ ബങ്കിപ്പുർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ ജൻസുരാജ് പാർട്ടി സ്ഥാപകനും പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മിന്നുന്ന വിജയം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ കൃത്യമായ ആധിപത്യം പുലർത്തിയ കിഷോർ, 31 റൗണ്ടുകൾ പൂർത്തിയായപ്പോൾ ബിജെപിയുടെയും ആർജെഡിയുടെയും കരുത്തരായ എതിർ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കി 18,953 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിളക്കമാർന്ന ജയം സ്വന്തമാക്കിയത്. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എംഎൽഎ സ്ഥാനം രാജിവെച്ച ഒഴിവിലാണ് [&Read More
Tags :BJP
ഇന്ത്യൻ പുരുഷ, വനിതാ ഹോക്കി ടീമുകളുടെ നീല ജേഴ്‌സി മാറ്റി പുതിയ കാവി നിറത്തിലുള്ള ജേഴ്‌സി അവതരിപ്പിച്ച നടപടിയെച്ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ കടുത്ത വിമർശനവുമായി രംഗത്ത്.Read More
തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ക്ഷേത്രത്തിലെ തുലാഭാരച്ചടങ്ങിനിടെ ത്രാസിന്റെ കയർ പൊട്ടി വീണ് വി. മുരളീധരൻ എം.എൽ.എയ്ക്ക് പരിക്കേറ്റു. അപകടത്തിൽ അദ്ദേഹത്തിന്റെ വലതുകാലിനാണ് പരിക്കേറ്റത്. ഉടൻ തന്നെ ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന് പരിശോധനയിൽ കാലിൽ പൊട്ടലുകളില്ലെന്നും ചതവു മാത്രമാണുള്ളതെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ പ്രധാന ദേവിക്ക് മുന്നിൽ കപ്പപ്പഴം ഉപയോഗിച്ച് തുലാഭാരം നടത്തുന്നതിനിടെ ത്രാസിന്റെ കയർ പൊട്ടിവീഴുകയായിരുന്നു. ത്രാസ് താഴേക്ക് പതിച്ചാണ് [&Read More
തിരുവനന്തപുരം: ജന്തർ മന്തറിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് നടൻമാരായ ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർക്കെതിരെ വിമർശനവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. ആക്രമണം ഒന്നിനും മറുപടിയല്ലെന്നും പ്രതിഷേധങ്ങൾ ശരിയായ രീതിയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ചുകൊണ്ട്, പൊതുമുതൽ നശിപ്പിക്കാത്ത കുട്ടികളെയാണോ ഇങ്ങനെ കൈകാര്യം ചെയ്യുന്നത് എന്ന രീതിയിൽ ടൊവിനോ സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിനെ പരാമർശിച്ചാണ് കൃഷ്ണകുമാറിന്റെ വിമർശനം. ടൊവിനോയ്ക്ക് മതാന്ധതയാണോ [&Read More
‘പ്രധാനമന്ത്രി ദൈവമല്ല, പരിഹാസങ്ങൾ ഇനിയുമുണ്ടാകും; ഇത് ജനാധിപത്യം’- തുറന്നടിച്ച് സിജെപി നേതാവ് സൗരവ്
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നടക്കുന്ന സൈബർവേട്ടയിലും പോലീസ് നടപടികളിലും രൂക്ഷ വിമർശനവുമായി കോക്ക്‌റോച്ച് ജനതാ പാർട്ടി(സിജെപി)| Read More
‘അമ്മയ്ക്ക് മെസേജ് അയച്ച് കഷ്ടപ്പെടേണ്ട; പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്യില്ല’-ബിജെപിയെ പ്രതിരോധത്തിലാക്കി എംപിയുടെ
ഭുവനേശ്വർ: നീറ്റ് യു.ജി ചോദ്യപ്പേപ്പർ ചോർച്ച വിവാദങ്ങളെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചതിന് പിന്നാലെ, രാജി വാർത്തയെ സ്വാഗതം ചെയ്ത് ബിജെപി എംപിയുടെ മകളുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്(Read More
പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശം: ജാൻമോണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നവ്യ ഹരിദാസ് പരാതി നൽകി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമോണിക്കെതിരെ ക്രിമിനൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പരാതി നൽകി. നവ്യ ഹരിദാസാണ് ബിജെപിക്കായി പരാതി നൽകിയത്. പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാവിനെയും അപകീർത്തിപ്പെടുത്തുന്ന പരാമർശം ജാൻമണിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് ആരോപണം. സംഭവത്തിൽ ഉന്നത പോലീസ് മേധാവിക്ക് പരാതി നൽകാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിന് പുറമെ, വിഷയം ഉയർത്തിക്കാട്ടി കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും മഹിളാ മോർച്ച പരാതി നൽകും. അതേസമയം, വിവാദ [&Read More
പരീക്ഷാ തട്ടിപ്പിൽ രാജിവെച്ചിട്ടും പാർലമെന്റിൽ വൻ സ്വീകരണം; ധർമേന്ദ്ര പ്രധാന് ഹാരമണിയിച്ച് എൻഡിഎ
ന്യൂഡൽഹി: ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ സ്ഥാനമൊഴിയേണ്ടി വന്നിട്ടും മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് വൻ സ്വീകരണം നൽകി എൻ.ഡി.എ. നേതാക്കൾ. തിങ്കളാഴ്ച സഭാ നടപടികൾക്കായി പാർലമെന്റ് സമുച്ചയത്തിലെത്തിയ പ്രധാന്, പാർലമെന്റിന്റെ മകരദ്വാറിന് മുന്നിൽ തടിച്ചുകൂടിയ ബി.ജെ.പി. ഭരണകക്ഷി അംഗങ്ങൾ ഹാരമണിയിച്ചും പരമ്പരാഗത തൊപ്പി അണിയിച്ചുമാണ് സ്വീകരണം നൽകിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ പോരാട്ട വീര്യത്തിന് മുന്നിൽ തോൽവി സമ്മതിച്ചിട്ടും രാജിവെച്ച വ്യക്തിക്ക് താരപരിവേഷം നൽകുന്നത് എന്ത് വിഡ്ഢിത്തമാണെന്നാണ് സോഷ്യൽ മീഡിയയിൽ [&Read More
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെ വിമർശിക്കാനും, കേന്ദ്ര സർക്കാരിന് അനുകൂലമായി പ്രചാരണം നടത്താനും തനിക്ക് വലിയ തുക വാഗ്ദാനം ലഭിച്ചതായി കണ്ടന്റ് ക്രിയേറ്ററുടെ വെളിപ്പെടുത്തൽ. രൂപേഷ് യാദവ് എന്ന യുവാവാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഗുരുതരമായ ഈ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ‘എവോറ കമ്മ്യൂണിക്കേഷൻസ്’ എന്ന മീഡിയ ഏജൻസിയിൽ നിന്നും പുലർച്ചെ മൂന്ന് മണിയോടെയാണ് ഈ പെയ്ഡ് ക്യാമ്പെയ്‌നിനായുള്ള [&Read More
’17 ചാക്കുകളിലായി 25 കോടിയുടെ കള്ളപ്പണം ബിജെപി ഓഫീസിലെത്തി’; ഗുരുതരആരോപണവുമായി ബിജെപി ഓഫീസ്
തൃശൂർ: തെരഞ്ഞെടുപ്പിന് തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ 25 കോടി രൂപയുടെ കള്ളപ്പണം എത്തിച്ചെന്ന ഗുരുതര വെളിപ്പെടുത്തലുമായി ബിജെപി തൃശൂർ ഓഫീസ് മുൻ സെക്രട്ടറി പി. അക്ഷയ്. തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള വാഹനത്തിൽ 17 ചാക്കുകളിലായാണ് തുക ഓഫീസിലേക്ക് കൊണ്ടുവന്നതെന്ന് അക്ഷയ് മാധ്യമങ്ങളോട് ആരോപിച്ചു. കൊണ്ടുവന്ന പണം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെ രണ്ടാം നിലയിലും ഗാന്ധിനഗറിലുള്ള ഒരു സ്വകാര്യ വസതിയിലുമായാണ് സൂക്ഷിച്ചിരുന്നത്. പണമെത്തിയ സമയത്ത് ഓഫീസിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കാൻ മുതിർന്ന നേതാക്കൾ നിർദേശം നൽകിയതായും, [&Read More