25/10/2026
[fontresizer_tawhidurrahmandear_widget]

“ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പബ്ലിസിറ്റി നൽകിയതിന് ബിജെപിക്ക് നന്ദി”; പരിഹസിച്ച് രാഹുൽ ഗാന്ധി

 “ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പബ്ലിസിറ്റി നൽകിയതിന് ബിജെപിക്ക് നന്ദി”; പരിഹസിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: വോട്ട് മോഷണം ആരോപിച്ച് പ്രതിപക്ഷമായ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന റാലിക്കെതിരെ വിമർശനം ഉന്നയിക്കുന്ന ബിജെപിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തങ്ങളുടെ റാലിക്ക് വലിയ തോതിൽ പബ്ലിസിറ്റി നൽകിയതിന് ബിജെപിക്കും അവരുടെ സഖ്യകക്ഷികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

അടുത്ത ഏഴ് ദിവസങ്ങളിലും ഇതേ ആവേശത്തോടെ ബിജെപി ഈ പബ്ലിസിറ്റി തുടരണമെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പരിഹസിച്ചു. ബിജെപിയുടെ ഇത്തരം ശ്രമങ്ങൾ പ്രതിപക്ഷത്തിന്റെ റാലിയെക്കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ സഹായിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

രാജ്യത്ത് വോട്ടർമാരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും രാഹുൽ ഗാന്ധി പോസ്റ്റിൽ ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ വെട്ടിമാറ്റുന്നുവെന്നും ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ ചോദ്യങ്ങൾ ഉന്നയിച്ചവർക്ക് നേരെ ലാത്തിച്ചാർജ് ഉൾപ്പെടെയുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനാധിപത്യം സംരക്ഷിക്കാൻ രാജ്യം പ്രതികരിക്കേണ്ട സമയമാണിതെന്ന് വ്യക്തമാക്കിയ രാഹുൽ, നവംബർ ഒന്നിന് ഡൽഹിയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തു. വിദ്യാർത്ഥികൾ, കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, യുവാക്കൾ, വ്യാപാരികൾ തുടങ്ങി എല്ലാവരും ഈ പോരാട്ടത്തിൽ പങ്കുചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Also read: