21/10/2026
[fontresizer_tawhidurrahmandear_widget]

‘രാഹുൽ വിദേശത്ത് പോയത് ഭരണ അട്ടിമറി പഠിക്കാൻ’; ആരോപണവുമായി ബിജെപി

 ‘രാഹുൽ വിദേശത്ത് പോയത് ഭരണ അട്ടിമറി പഠിക്കാൻ’; ആരോപണവുമായി ബിജെപി

ഭുവനേശ്വർ: രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പുനഃപ്രവേശനത്തിന് വഴിയൊരുക്കുന്നതിനായി രാജ്യത്തുടനീളം അരാജകത്വവും അക്രമങ്ങളും സൃഷ്ടിക്കാൻ കോൺഗ്രസ് ആസൂത്രിത ശ്രമം നടത്തുകയാണെന്ന് ബി.ജെ.പി ദേശീയ വക്താവും എം.പിയുമായ സംബിത് പത്ര. ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് നവംബർ ഒന്നിന് തെരുവ് പ്രക്ഷോഭങ്ങൾക്ക് ആഹ്വാനം നൽകിയിരിക്കുന്നതെന്നും ഒഡീഷ സംസ്ഥാന ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.

ഇന്ത്യയെ അസ്ഥിരപ്പെടുത്താനും ഭരണം അട്ടിമറിക്കാനുമുള്ള ‘കോച്ചിംഗ് ക്ലാസുകൾ’ തേടിയാണ് രാഹുൽ ഗാന്ധി വിദേശയാത്രകൾ നടത്തുന്നതെന്നും കോടീശ്വരനായ ജോർജ്ജ് സോറോസുമായും അദ്ദേഹത്തിന്റെ കൂട്ടാളികളുമായും ഇതിനായി രാഹുൽ കൂടിക്കാഴ്ച നടത്തിയെന്നും സംബിത് പത്ര കുറ്റപ്പെടുത്തി.

“രാഹുൽ ഗാന്ധിയെ വീണ്ടും അവതരിപ്പിക്കുന്നതിനായി രാജ്യത്ത് തീവെപ്പും അരാജകത്വവും വ്യാപിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇന്ത്യയെ എങ്ങനെ തകർക്കാം, എങ്ങനെ അട്ടിമറി നടത്താം, മുൻ ശ്രമങ്ങളിൽ എവിടെയൊക്കെയാണ് പിഴച്ചത് എന്നതിനെക്കുറിച്ച് ജോർജ്ജ് സോറോസിൽ നിന്നും സംഘത്തിൽ നിന്നും ട്യൂഷൻ എടുക്കാനാണ് രാഹുൽ ഗാന്ധി വിദേശത്തേക്ക് പോയിരിക്കുന്നത്. തെരഞ്ഞെടുപ്പ് വോട്ടർപട്ടികയുടെ പേരിലുള്ള സമീപകാല പ്രക്ഷോഭങ്ങൾക്ക് ജനപിന്തുണ നേടാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പുതിയ സമരങ്ങൾ വഴി തങ്ങളുടെ അജണ്ട നടപ്പിലാക്കാനാണ് ശ്രമം. 1984 നവംബർ ഒന്നിനാണ് രാജ്യത്ത് സിഖ് വിരുദ്ധ കലാപം അഴിച്ചുവിട്ടത്. അതേ നവംബർ ഒന്ന് തന്നെ സർക്കാരിനെ വെല്ലുവിളിക്കാൻ തിരഞ്ഞെടുത്തത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനാണ്,” സംബിത് പത്ര കുറ്റപ്പെടുത്തി.

Also read: