23/11/2026
[fontresizer_tawhidurrahmandear_widget]

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

 പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

തൃശൂർ: അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് തൃശൂർ അതിവേഗ പ്രത്യേക കോടതി ഒരു വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രത്യേക ജഡ്ജി രമ്യ മേനോനാണ് ശിക്ഷ വിധിച്ചത്.

2022 ജൂലൈ നാലിന് നടന്ന സംഭവത്തിലാണ് 2026-ൽ കോടതി വിധി പുറപ്പെടുവിച്ചത്. അയ്യന്തോളിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയിലായിരുന്നു ശ്രീജിത്ത് രവിക്കെതിരെ കേസെടുത്തത്.

വിചാരണ വേളയിൽ കേസിൽ 21 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഈടാക്കുന്ന 50,000 രൂപ പിഴത്തുക രണ്ട് അതിജീവിതകൾക്കും നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി കോടതി ശ്രീജിത്ത് രവിക്ക് ഒരു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. കൂടാതെ, നിലവിൽ അദ്ദേഹത്തിന് ജാമ്യവും അനുവദിച്ചു.

Also read: