27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Crime News

Kerala

വടകര എംഡിഎംഎ കേസ് പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് കുത്തേറ്റു; അക്രമം പോലീസ് സ്റ്റേഷൻ

കോഴിക്കോട്: വടകര എം.ഡി.എം.എ കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി വന്നതായിരുന്നു. ഈ സമയത്താണ് അക്രമം. സാരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര ഗവ. ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കഴുത്തിന് ഉൾപ്പെടെ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ടെന്നാണ് വിവരം. [&Read More

Kerala

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; ആംസ്റ്റർ ഓവർസീസ് സിഇഒ അറസ്റ്റിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സി.ഇ.ഒ അറസ്റ്റിൽ. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’, ‘ആംസ്റ്റർ ഇമിഗ്രേഷൻ ഓവർസീസ്’ എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒയും എം.ഡിയുമായ പാർവതി മായ ഷാജിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായത്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലാണ് നടപടി. അർമേനിയ, പോളണ്ട് എന്നീ രാജ്യങ്ങളിൽ തൊഴിൽ വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. പാർവതി വിദേശത്തു നിന്ന് [&Read More

Crime

പറന്നിറങ്ങി കവർച്ച, ആഡംബര പ്ലാൻ പൊളിച്ച് പൊലീസ്; കേരളത്തിൽ മോഷണത്തിനെത്തിയ 11 അംഗ

കൊച്ചി: വിമാനത്തിൽ പറന്നിറങ്ങി കേരളത്തിൽ വ്യാപക കവർച്ചയ്ക്ക് പദ്ധതിയിട്ട യു.പി സംഘം പിടിയിൽ. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നായി 11 പേരാണ് കേരള പൊലീസിന്റെ പിടിയിലായത്. സംഘത്തിലെ പ്രധാനി മോഷണ ശ്രമത്തിനിടെ തൃശൂരിൽ പിടിയിലായിരുന്നു. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കളമശ്ശേരിയിലെ ലോഡ്ജിൽ നിന്ന് അഞ്ചു പേരും കണ്ണൂരിൽ നിന്ന് മറ്റ് അഞ്ചു പേരും പിടിയിലാവുകയായിരുന്നു. മോഷണത്തിന് മുന്നോടിയായി ട്രെയിൻ മാർഗ്ഗം ഇവർ കേരളത്തിലേക്ക് ബൈക്കുകൾ എത്തിച്ചിരുന്നു. കവർച്ചാ സംഘം കൊച്ചിയിൽ വിമാനത്തിൽ എത്തിയ [&Read More

Main story

22 ക്യാമറകളിലും ദൃശ്യങ്ങളില്ല, ഡി.വി.ആറും മാറ്റി; ആന്റോയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചതായി

വയനാട്: വയനാട് വാഴവറ്റയിലെ വീട്ടിൽ വെച്ച് നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ മറച്ചുവെക്കുന്നതിനായി ആന്റോ അഗസ്റ്റിൻ സി.സി.ടി.വി ദൃശ്യങ്ങൾ ബോധപൂർവ്വം നശിപ്പിച്ചതായി എക്സൈസ്. വീടിന് ചുറ്റും സ്ഥാപിച്ചിരുന്ന 22 സി.സി.ടി.വി ക്യാമറകളിലെയും ദൃശ്യങ്ങൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞ നിലയിലാണ്. തെളിവെടുപ്പിന്റെ ഭാഗമായി ആന്റോ അഗസ്റ്റിനുമായി എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഡി.വി.ആർ സ്റ്റോറേജ് ഉപകരണം എടുത്തുമാറ്റിയതായി കണ്ടെത്തിയത്. കേസിൽ നിർണ്ണായക തെളിവാകുമായിരുന്ന സി.സി.ടി.വി ദൃശ്യങ്ങൾ നീക്കം ചെയ്തത് തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 33 [&Read More

Kerala

കൊല്ലത്ത് വധശ്രമക്കേസ് പ്രതിയെ പിടിക്കാനെത്തിയ പൊലീസിനു നേരെ ആക്രമണം; എസ്.എച്ച്.ഓയുടെ തലയ്ക്ക് ഇഷ്ടികയ്ക്കടിച്ച്

കൊല്ലം: വധശ്രമക്കേസ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ മഫ്തിയിലെത്തിയ പൊലീസുകാരുടെ തലയ്ക്ക് ഇഷ്ടികയ്ക്കിടിച്ചും മുഖത്ത് ടോർച്ചിനടിച്ചും യുവതികൾ. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അടൂർ എസ്.എച്ച്.ഓ ജിനു ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് പൊലീസ് സംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. അടൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിലെ രണ്ടാം പ്രതി റെജിനെ പിടിക്കാനാണ് പൊലീസ് സംഘം കരുനാഗപ്പള്ളിയിൽ എത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സ്വകാര്യ വാഹനത്തിൽ മഫ്തിയിലെത്തിയ സംഘം പൊലീസാണെന്ന് റെജിനും വീട്ടുകാർക്കും മനസ്സിലായില്ല. [&Read More

India

വിവാഹ വാഗ്ദാനം നൽകി പീഡനം: വനിതാ നേതാവിന്റെ പരാതിയിൽ തമിഴ്‌നാട് ബിജെപി സംസ്ഥാന

ചെന്നൈ: വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് ബി.ജെ.പി തമിഴ്‌നാട് സംസ്ഥാന ജനറൽ സെക്രട്ടറി കറുപ്പ് എം. മുരുകാനന്ദത്തെ പാർട്ടി ചുമതലകളിൽ നിന്ന് നീക്കി. വിവാഹ വാഗ്ദാനം നൽകി ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന് ആരോപിച്ച് പാർട്ടി ഭാരവാഹിയായ വനിതാ നേതാവാണ് പരാതി നൽകിയത്. പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ച മുരുകാനന്ദത്തെ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ ചുമതലകളിൽ നിന്ന് നീക്കം ചെയ്തതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ അറിയിച്ചു. വിവാഹം കഴിക്കാമെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീരംഗത്ത് [&Read More

Main story

തോക്കിൻമുനയിൽ നിർത്തി കൂട്ടബലാത്സംഗം; മുൻ ബിജെപി എം.എൽ.എയ്ക്കും പിരിച്ചുവിട്ട പോലീസുകാരനുമെതിരെ കേസ്

മഹാരാഷ്ട്ര: 22 കാരിയായ യുവതിയെ തോക്കിൻമുനയിൽ നിർത്തി ബലമായി മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുൻ ബി.ജെ.പി എം.എൽ.എയ്ക്കും പിരിച്ചുവിട്ട പോലീസുകാരനുമെതിരെ താനെ റൂറൽ പോലീസ് കേസെടുത്തു. വ്യാഴാഴ്ചയാണ് ഇരുവർക്കുമെതിരെ ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കല്യാൺ വെസ്റ്റിൽ നിന്നുള്ള മുൻ ബി.ജെ.പി എം.എൽ.എ നരേന്ദ്ര പവാർ, പിരിച്ചുവിട്ട പോലീസ് കോൺസ്റ്റബിൾ ശൈലേഷ് പാട്ടീൽ എന്നിവരാണ് കേസിലെ പ്രതികൾ. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തുന്നതിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. അധികാരപരിധിയെക്കുറിച്ചുള്ള അനിശ്ചിതത്വം കാരണം [&Read More

Main story

യുപിയിൽ പൊലീസിന്റെ ക്രൂരത: ഭർത്താവിനെ അറസ്റ്റ് ചെയ്യുന്നതിനിടെ ഗർഭിണിയുടെ വയറ്റിൽ ചവിട്ടി; പ്രസവത്തിനിടെ

ഫിറോസാബാദ്: മോഷണക്കേസിൽ യുവാവിനെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ ക്രൂരത. കുറ്റാരോപിതന്റെ ഗർഭിണിയായ ഭാര്യയ്ക്ക് പൊലീസുകാരന്റെ ചവിട്ടേൽക്കുകയും, തുടർന്ന് അടിയന്തര പ്രസവത്തിന് വിധേയയായ യുവതി മരണപ്പെടുകയും ചെയ്തു. തിങ്കളാഴ്ച ജനിച്ച നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാർ ഉൾപ്പെടെ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ഉത്തർപ്രദേശിലെ ഫിറോസാബാദ് ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ലഭാവ ഗ്രാമത്തിൽ ഞായറാഴ്ച അർധരാത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. മോഷണക്കേസിലെ പ്രതിയായ ഗൗരവ് (32) എന്നയാളെ അറസ്റ്റ് ചെയ്യാനായി എസ്.ഐ. [&Read More

Main story

അനുവാദമില്ലാതെ ഷർട്ട് എടുത്തിട്ടു; സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു

മുംബൈ: അനുവാദമില്ലാതെ തന്റെ ഷർട്ട് എടുത്തിട്ടത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു. മുംബൈയിലെ ഗോരേഗാവിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഗോരേഗാവ് സ്വദേശിയായ സുബോധ് ആണ് സുഹൃത്തായ സൂരജിനെ നിസ്സാര കാരണത്തിന് ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ അനുവാദമില്ലാതെ വസ്ത്രങ്ങളും ബാഗും സൂരജ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് സുബോധാണ് തർക്കത്തിന് തുടക്കമിട്ടത്. വാക്കുതർക്കത്തിനിടെ സൂരജ് തെറിവിളിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രകോപിതനായ സുബോധ് ഫുട്പാത്തിൽ കിടന്ന കല്ലെടുത്ത് സൂരജിന്റെ [&Read More

Kerala

പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, രണ്ട്

പാലക്കാട്: പട്ടാമ്പിയിലെ കൊപ്പം എറയൂർ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിസിടിവി ക്യാമറകൾ മറച്ചുവെച്ച ശേഷം ക്ഷേത്രത്തിലെ ഇരുമ്പ് ഗ്രിൽ മുറിച്ചുകടത്തുകയായിരുന്നു. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവരെ പ്രതികളാക്കിയാണ് കൊപ്പം പോലീസ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഷണത്തിന് മുൻപായി ക്ഷേത്ര വളപ്പിലെ സിസിടിവി ക്യാമറകൾ മുഴുവൻ പ്രതികൾ കറുത്ത തുണികൊണ്ട് [&Read More