27/09/2026
[fontresizer_tawhidurrahmandear_widget]

അനുവാദമില്ലാതെ ഷർട്ട് എടുത്തിട്ടു; സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു

 അനുവാദമില്ലാതെ ഷർട്ട് എടുത്തിട്ടു; സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു

മുംബൈ: അനുവാദമില്ലാതെ തന്റെ ഷർട്ട് എടുത്തിട്ടത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു. മുംബൈയിലെ ഗോരേഗാവിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഗോരേഗാവ് സ്വദേശിയായ സുബോധ് ആണ് സുഹൃത്തായ സൂരജിനെ നിസ്സാര കാരണത്തിന് ക്രൂരമായി കൊലപ്പെടുത്തിയത്.

തന്റെ അനുവാദമില്ലാതെ വസ്ത്രങ്ങളും ബാഗും സൂരജ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് സുബോധാണ് തർക്കത്തിന് തുടക്കമിട്ടത്. വാക്കുതർക്കത്തിനിടെ സൂരജ് തെറിവിളിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രകോപിതനായ സുബോധ് ഫുട്പാത്തിൽ കിടന്ന കല്ലെടുത്ത് സൂരജിന്റെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൂരജ് രക്തം വാർന്ന് സംഭവസ്ഥലത്തുതന്നെ മരിച്ചു.

റോഡ് സൈഡിൽ താമസിച്ച് നായ്ക്കളെ കുളിപ്പിക്കുന്ന പെറ്റ് കെയർ ജോലികൾ ചെയ്തുവരുന്നവരാണ് ഇരുവരും. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി സുബോധിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Also read: