28/09/2026
[fontresizer_tawhidurrahmandear_widget]

Tags :Crime News

Main story

അനുവാദമില്ലാതെ ഷർട്ട് എടുത്തിട്ടു; സുഹൃത്തിനെ യുവാവ് തല്ലിക്കൊന്നു

മുംബൈ: അനുവാദമില്ലാതെ തന്റെ ഷർട്ട് എടുത്തിട്ടത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു. മുംബൈയിലെ ഗോരേഗാവിൽ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഗോരേഗാവ് സ്വദേശിയായ സുബോധ് ആണ് സുഹൃത്തായ സൂരജിനെ നിസ്സാര കാരണത്തിന് ക്രൂരമായി കൊലപ്പെടുത്തിയത്. തന്റെ അനുവാദമില്ലാതെ വസ്ത്രങ്ങളും ബാഗും സൂരജ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തുകൊണ്ട് സുബോധാണ് തർക്കത്തിന് തുടക്കമിട്ടത്. വാക്കുതർക്കത്തിനിടെ സൂരജ് തെറിവിളിച്ചതാണ് പെട്ടെന്നുണ്ടായ പ്രകോപനത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രകോപിതനായ സുബോധ് ഫുട്പാത്തിൽ കിടന്ന കല്ലെടുത്ത് സൂരജിന്റെ [&Read More

Kerala

പട്ടാമ്പി ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തി ബിജെപി നേതാക്കള്‍; സിസിടിവി ദൃശ്യങ്ങൾ പുറത്ത്, രണ്ട്

പാലക്കാട്: പട്ടാമ്പിയിലെ കൊപ്പം എറയൂർ ശ്രീ തിരുവളയനാട് ഭഗവതി ക്ഷേത്രത്തിൽ മോഷണം നടത്തിയ സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിസിടിവി ക്യാമറകൾ മറച്ചുവെച്ച ശേഷം ക്ഷേത്രത്തിലെ ഇരുമ്പ് ഗ്രിൽ മുറിച്ചുകടത്തുകയായിരുന്നു. ബിജെപി കൊപ്പം മണ്ഡലം വൈസ് പ്രസിഡന്റ് എം. പരമേശ്വരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ചില്ലവീട്ടിൽ ഗോപിനാഥൻ എന്നിവരെ പ്രതികളാക്കിയാണ് കൊപ്പം പോലീസ് കേസെടുത്തിരിക്കുന്നത്. സെപ്റ്റംബർ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഷണത്തിന് മുൻപായി ക്ഷേത്ര വളപ്പിലെ സിസിടിവി ക്യാമറകൾ മുഴുവൻ പ്രതികൾ കറുത്ത തുണികൊണ്ട് [&Read More

Crime

രോഗിക്ക് കൂട്ടിരിപ്പുകാരിയായെത്തിയ 17കാരിയെ ലിഫ്റ്റിലേക്ക് വലിച്ചുകയറ്റി ലൈംഗികാതിക്രമം; യുട്യൂബറും നഴ്സിങ് ഓഫീസറുമായ യുവാവ്

കൊല്ലം: ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിപ്പുകാരിയായെത്തിയ 17 വയസ്സുകാരിയോട് ലിഫ്റ്റിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ യുട്യൂബറും നഴ്‌സിങ് ഓഫീസറുമായ യുവാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം പൂന്തുറ സ്വദേശിയായ മിക്ദാദിനെയാണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം ഇഎസ്ഐ ആശുപത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കഴിഞ്ഞ എട്ടാം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവായ രോഗിയുടെ ചികിത്സാ ആവശ്യങ്ങൾക്കായി എത്തിയതായിരുന്നു പെൺകുട്ടി. ഇടനാഴിയിലൂടെ പുറത്തേക്ക് ഇറങ്ങിയ കുട്ടിയെ പ്രതി ബലമായി ലിഫ്റ്റിലേക്ക് വലിച്ച് കയറ്റി ലൈംഗികമായി [&Read More

Main story

‘കുഞ്ഞമ്മേ മോളെ ഞാൻ കൊന്നു’; പൊന്നുമകളുടെ ജീവനെടുത്തത് വിവാഹവാർഷിക ദിനത്തിൽ, പിന്നാലെ ജീവനൊടുക്കാനും

തിരുവനന്തപുരം: ലോകമെന്തെന്ന് തിരിച്ചറിയും മുൻപേ വിടപറഞ്ഞ അന്നയെന്ന ഒന്നര വയസ്സുകാരി ഇവാനയുടെ ഓർമകളിൽ നെഞ്ചുപൊട്ടി കഴിയുകയാണ് മലയിൻകീഴ്. മാതാപിതാക്കളുടെ നാലാം വിവാഹവാർഷിക ദിനത്തിൽ തന്നെ പൊന്നുമകളുടെ ജീവനെടുത്ത വാർത്ത നാടിനാകെ തീരാനോവായി മാറി. കേസിൽ സ്വന്തം അമ്മ ക്രിസ്റ്റി തന്നെ കസ്റ്റഡിയിലായെന്ന യാഥാർത്ഥ്യം വിശ്വസിക്കാൻ പോലുമാകാതെ നടുക്കത്തിലാണ് നാട്ടുകാർ. കുന്നുകുഴി സ്വദേശികളായ ക്രിസ്റ്റിയും അഭിജിത്തും തമ്മിൽ കഴിഞ്ഞ കുറച്ചുകാലമായി നിലനിന്നിരുന്ന കുടുംബപ്രശ്നങ്ങളാണ് ഒടുവിൽ ഈ ദുരന്തത്തിൽ കലാശിച്ചതെന്നാണ് സൂചനകൾ. ഭർത്താവിന്റെ വീട്ടുകാരുമായി താൻ അടുപ്പത്തിലായിരുന്നില്ലെന്ന് കസ്റ്റഡിയിലുള്ള ക്രിസ്റ്റി [&Read More

Crime

മദ്യലഹരിയിൽ നടുറോഡിൽ കാറുകൾ തടഞ്ഞ് പണംപിരിവും അക്രമവും; തടയാനെത്തിയ എസ്ഐയെ കടിച്ചു, യുവതി

തൃശൂർ: തൃശൂർ നഗരമധ്യത്തിൽ കാറുകൾ തടഞ്ഞുനിർത്തി മദ്യലഹരിയിൽ അക്രമം കാട്ടിയ യുവതി പൊലീസിന്റെ പിടിയിലായി. തൃശൂർ ചാഴൂർ സ്വദേശിയായ റഹ്‌മത്ത് (21) ആണ് സംഭവത്തിൽ അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയോടെയാണ് പൂർണ്ണമായും മദ്യപിച്ച് ലക്കുകെട്ട നിലയിൽ യുവതി നടുറോഡിലിറങ്ങി വാഹനങ്ങൾ തടയുകയും പണം ആവശ്യപ്പെടുകയും ചെയ്തത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെയും യുവതി അക്രമം അഴിച്ചുവിട്ടു. തുടർന്ന് വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വനിതാ എസ്.ഐ കലയെ യുവതി മർദിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവം നടക്കുമ്പോൾ യുവതിയുടെ ആൺസുഹൃത്തും [&Read More

India

യുവതിക്ക് നേരെ പീഡനശ്രമം: രക്ഷകരായി പാഞ്ഞെത്തി തെരുവുനായ്ക്കൾ; 16കാരനെ കടിച്ചോടിച്ചു, പ്രതി അറസ്റ്റിൽ

കോയമ്പത്തൂർ: തുടിയലൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ പീഡനശ്രമത്തിനൊരുങ്ങിയ പ്രതിയെ തെരുവുനായ്ക്കൾ ഓടിച്ചു. സംഭവത്തിൽ പ്രതിയായ പതിനാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എൻജിജിഒ കോളനിRead More

Main story

യുവാവിനെ കൊലപ്പെടുത്തി കാറിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും കുടുങ്ങി, കൊലയ്ക്ക് കൂട്ടുനിന്ന് 13കാരനായ

സേലം: തമിഴ്‌നാട്ടിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. സേലം ഓമലൂരിൽ വി. ഭൂപതി (45) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭൂപതിയുടെ ഭാര്യ സുജിത ശ്രീ (31), കാമുകൻ സന്തോഷ് രാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് നിർത്തിയിട്ട കാറിനുള്ളിൽ ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്. ഓമലൂർ ശങ്കരി റോഡിൽ ആറ്റുകാർന്നൂർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തുനിന്നാണ് കാർ കണ്ടെത്തിയത്. രാവിലെ ഭർത്താവിനൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനിടെ മോഷ്ടാക്കൾ കാർ തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് [&Read More

Kerala

കറിയുടെ പേരിൽ കൊലപാതകം: ഫസീലയെ കുത്തിയത് മദ്യലഹരിയിൽ, ശേഷം ആർത്തുകരഞ്ഞ് ആശുപത്രിയിലേക്ക്; ഞെട്ടലിൽ

വണ്ടൂർ: മദ്യപിച്ചെത്തി ചോറിന് കറിയില്ലാത്തതിന്റെ പേരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് കാപ്പിൽ പാറശ്ശേരി ഗ്രാമം. പാറശ്ശേരി കുന്നുമ്മൽ പൂങ്കുഴി ഫസീല (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് ചുങ്കത്തറയിലെ തോട്ടത്തിൽ നിന്ന് അടയ്ക്ക പറിച്ചു വീട്ടിലെത്തിയ റഷീദ് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കറിയില്ലാത്തതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയായിരുന്നു. തുടർന്ന് പുറത്തുപോയി കറി വാങ്ങി തിരികെ എത്തിയശേഷവും വാക്കുതർക്കം തുടരുകയും, വീട്ടിലുപയോഗിക്കുന്ന കത്തിയെടുത്ത് ഫസീലയുടെ നെഞ്ചിൽ കുത്തുകയുമായിരുന്നു. ബഹളം കേട്ടെത്തിയ [&Read More

Crime

ഭക്ഷണത്തെ ചൊല്ലി തർക്കം; മലപ്പുറത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

മലപ്പുറം: ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വണ്ടൂരിൽ ഭാര്യയെ കുത്തിക്കൊന്നു. വണ്ടൂർ പാറശ്ശേരിയിൽ കുന്നുമ്മൽ ഫസീല (38) ആണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് കുന്നുമ്മൽ റഷീദിനെ (48) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഉച്ച ഭക്ഷണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് റഷീദ് ഫസീലയെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഫസീലയുടെ നെഞ്ചിനു താഴെയാണ് കുത്തേറ്റത്. സ്ഥിരമായി മദ്യപിച്ചെത്തി റഷീദ് ഭാര്യയുമായി വഴക്കിടുമായിരുന്നു. മദ്യലഹരിയിലാണ് കൊലപാതകം എന്നാണ് ലഭിക്കുന്ന വിവരം. ഫസീലയുടെ മൃതദേഹം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് [&Read More