28/09/2026
[fontresizer_tawhidurrahmandear_widget]

ഹോസ്റ്റൽ ഫീസ് അടക്കാത്തവരുടെ പരീക്ഷാഫലം തടഞ്ഞുവെച്ചു; തൃശൂർ വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

 ഹോസ്റ്റൽ ഫീസ് അടക്കാത്തവരുടെ പരീക്ഷാഫലം തടഞ്ഞുവെച്ചു; തൃശൂർ വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം

തൃശൂർ: കുത്തനെ കൂട്ടിയ ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് ഒന്നാംവർഷ വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെത്തുടർന്ന് തൃശൂർ വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം. 175 വിദ്യാർഥികളുടെ ഒന്നാംവർഷ പരീക്ഷാഫലമാണ് സർവകലാശാല തടഞ്ഞുവെച്ചിരിക്കുന്നത്.

300, 400 രൂപയായിരുന്ന ഹോസ്റ്റൽ ഫീസ് ഒറ്റയടിക്ക് 2000 രൂപയായാണ് സർവകലാശാല വർധിപ്പിച്ചത്. ഇതനുസരിച്ച് ഒരു വിദ്യാർഥി വർഷത്തിൽ 24,000 രൂപയോളം ഹോസ്റ്റൽ ഫീസായി മാത്രം നൽകേണ്ടിവരും. ഫീസ് അടക്കാത്ത വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചതോടെയാണ് കാമ്പസിൽ പ്രതിഷേധം ശക്തമായത്.

Also read: