05/08/2026
[fontresizer_tawhidurrahmandear_widget]

‘വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ചു, 15 വയസ്സുകാരിയെപ്പോലും മാപ്പ് പറയിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

 ‘വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ചു, 15 വയസ്സുകാരിയെപ്പോലും മാപ്പ് പറയിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

രാഹുല്‍ ഗാന്ധി

ന്യൂഡൽഹി: ബലപ്രയോഗത്തിലൂടെയും ഭീഷണികളിലൂടെയും രാജ്യത്തെ വിദ്യാർത്ഥികളെ നിശബ്ദരാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്‌ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ‘ഗുണ്ടകളെ’ അയക്കുകയും അവരെ നിർബന്ധിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തുവെന്ന് രാഹുൽ ആരോപിച്ചു. 15 വയസ്സുള്ള ഒരു പെൺകുട്ടിക്ക് പോലും ഇത്തരത്തിൽ ക്ഷമാപണം നടത്തേണ്ടി വന്നതായും അദ്ദേഹം വെളിപ്പെടുത്തി.

പ്രതിഷേധത്തിൽ പങ്കെടുത്ത ചില യുവജനങ്ങളുമായി തങ്ങൾ സംസാരിച്ചുവെന്നും, എങ്ങനെയാണ് അവർ ആക്രമിക്കപ്പെടുകയും തല്ലിച്ചതയ്ക്കപ്പെടുകയും ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്തതെന്ന് അവർ വ്യക്തമാക്കിയതായും രാഹുൽ ഗാന്ധി പറഞ്ഞു. വികലവും തകർന്നുകൊണ്ടിരിക്കുന്നതുമായ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്ത വിദ്യാർത്ഥികൾ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭരണഘടനയുടെയും “ഇന്ത്യയുടെ ആശയത്തിന്റെ”യും സംരക്ഷകരാണ് ഈ പ്രതിഷേധക്കാരെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് എം.പി, “വികലവും തകർന്നുകൊണ്ടിരിക്കുന്നതും ഉപയോഗശൂന്യവുമായ” നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ചോദ്യം ചെയ്തതിലൂടെ അവർ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

Also read: