27/09/2026
[fontresizer_tawhidurrahmandear_widget]

Tags :Central Government

Main story

മുത്തലാഖിലൂടെയുള്ള വിവാഹ മോചനം: 2019 മുതൽ കേരളത്തിൽ 203 കേസുകൾ എടുത്തെന്ന് കേന്ദ്രം

ന്യൂഡൽഹി: വിവാഹമോചനം ചെയ്യാൻ ഭർത്താവ് മുത്തലാഖ് ചൊല്ലിയതിന് 2019 മുതൽ കേരളത്തിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ. ഇതിൽ 178 കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഏഴ് കേസുകളിൽ അന്വേഷണം തുടരുകയാണെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത കണക്കുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ലെജിസ്ലേറ്റീവ് കൗൺസൽ ബിയോ ജോസഫ് ആണ് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ സുപ്രീം കോടതിയെ [&Read More

Main story

‘ശ്വസിക്കുന്ന വായുവിന് മേൽ ജി.എസ്.ടി ചുമത്താൻ സാധിക്കുമായിരുന്നെങ്കിൽ ധനമന്ത്രി അതും ചെയ്യുമായിരുന്നു’; യു.പി.ഐ

മുംബൈ: നിശ്ചിത യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കം ഇന്ത്യൻ വ്യാപാരികൾക്കും സാധാരണക്കാരായ ഉപഭോക്താക്കൾക്കും എതിരെയുള്ള ‘ഡിജിറ്റൽ കെണി’യാണെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. എവിടെനിന്നോ ഉള്ള ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചതെന്നും, സർക്കാരിന്റെ ഉദ്ദേശശുദ്ധി സംശയത്തിന്റെ നിഴലിലാണെന്നും ആരോപിച്ച അദ്ദേഹം, പുതിയ ചാർജുകൾ നൽകരുതെന്ന് വ്യാപാരികളോട് പരസ്യമായി ആഹ്വാനം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്‌സി’ലൂടെയാണ് രാജ് താക്കറെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. ഒക്ടോബർ 15 [&Read More

Main story

ഐ.ഡി.എസ്.എഫ്.എഫ്.കെയില്‍ 31 ചിത്രങ്ങൾക്ക് കേന്ദ്രത്തിൻ്റെ വിലക്ക്; പുനഃപരിശോധിക്കണമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 18Read More

India

‘വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ഗുണ്ടകളെ അയച്ചു, 15 വയസ്സുകാരിയെപ്പോലും മാപ്പ് പറയിപ്പിച്ചു’; കേന്ദ്രത്തിനെതിരെ ഗുരുതര

ന്യൂഡൽഹി: ബലപ്രയോഗത്തിലൂടെയും ഭീഷണികളിലൂടെയും രാജ്യത്തെ വിദ്യാർത്ഥികളെ നിശബ്ദരാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്‌ച വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധക്കാർക്കൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് രാഹുൽ ഗാന്ധി കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധിച്ച വിദ്യാർത്ഥികളുടെ വീടുകളിലേക്ക് ‘ഗുണ്ടകളെ’ അയക്കുകയും അവരെ നിർബന്ധിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തുവെന്ന് രാഹുൽ ആരോപിച്ചു. 15 വയസ്സുള്ള ഒരു പെൺകുട്ടിക്ക് പോലും ഇത്തരത്തിൽ ക്ഷമാപണം [&Read More

India

‘എഥനോൾ കലർത്തിയില്ലായിരുന്നെങ്കിൽ പെട്രോൾ ലിറ്ററിന് 125 രൂപയായേനെ’; വിമർശനങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പെട്രോൾ വിലക്കയറ്റം തടഞ്ഞുനിർത്തുന്നതിൽ എഥനോൾ മിശ്രണം നിർണായക പങ്കുവഹിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം. പെട്രോളിൽ എഥനോൾ ചേർത്തത് കൊണ്ടാണ് വില വർധനവ് നിയന്ത്രിക്കാനായതെന്നും, അല്ലാത്തപക്ഷം ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 125 രൂപയായി വില ഉയരുമായിരുന്നുവെന്നും പെട്രോളിയം മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ‘ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളർ വരെ ഉയർന്ന സമയത്ത്, എഥനോൾ മിശ്രണം ഇല്ലായിരുന്നെങ്കിൽ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 125 [&Read More

India

‘ഇങ്ങനെ മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല’; നീറ്റ് പരീക്ഷാ ചോർച്ചയിൽ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന തുടർച്ചയായ വീഴ്ചകളിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. ‘ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ല’ എന്ന് വ്യക്തമാക്കിയ കോടതി, പരീക്ഷാ വിവാദങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഓർമ്മിപ്പിച്ചു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പിഴവുകളുടെ പരമ്പരയ്ക്ക് അറുതി വരുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി, ഈ വിഷയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അറിയിച്ചു. പരീക്ഷാ നടപടികൾ പൂർണ്ണമായും [&Read More

Main story

‘വലിച്ചിഴച്ചുകൊണ്ട് പോകുമ്പോഴും ഡൽഹി പൊലീസ് പറഞ്ഞത് കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ’; വെളിപ്പെടുത്തലുമായി രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ നടന്ന പ്രക്ഷോഭത്തിനിടെ തന്നെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിനെ പുറത്താക്കാൻ തന്നോട് ആവശ്യപ്പെട്ടതായി രാഹുൽ ഗാന്ധി. നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ അടിച്ചമർത്തലുകൾക്കുമെതിരെ ലോക് കല്യാൺ മാർഗിൽ പ്രതിപക്ഷ നേതാക്കൾ സംഘടിപ്പിച്ച ഉപരോധത്തിനിടയിലാണ് രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡി നടപടികൾക്ക് ശേഷം എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. കസ്റ്റഡിയിലെടുത്തപ്പോഴുള്ള അനുഭവം പങ്കുവെച്ച രാഹുൽ ഗാന്ധി, ഡൽഹി പൊലീസ് [&Read More

India

വന്ദേമാതരത്തെ അപമാനിക്കുകയോ ആലപിക്കുന്നത് തടയുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം തടവും പിഴയും; സുപ്രധാന

വന്ദേമാതരത്തെ അപമാനിക്കുകയോ ആലപിക്കുന്നത് മനഃപൂർവ്വം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ നിയമഭേദഗതി ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു.Read More