02/09/2026
[fontresizer_tawhidurrahmandear_widget]

സിജെപി, ഇടതുപാര്‍ട്ടി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

 സിജെപി, ഇടതുപാര്‍ട്ടി പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: കോളജ് വിദ്യാർഥികൾ സമരങ്ങളിലും രാഷ്ട്രീയ പ്രതിഷേധങ്ങളിലും പങ്കെടുക്കുന്നത് തടയാൻ ലക്ഷ്യമിട്ട് പുറപ്പെടുവിച്ച വിവാദ ഉത്തരവ് തമിഴ്‌നാട് പിൻവലിച്ചു. രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിലും ഉപരോധങ്ങളിലും വിദ്യാർഥികൾ പങ്കാളികളാകാതിരിക്കാൻ സർക്കാർ കോളജുകൾ പൊലീസുമായും ജില്ലാ ഭരണകൂടവുമായും ചേർന്ന് പ്രവർത്തിക്കണമെന്ന ഉത്തരവാണ് വിജയുടെ ടിവികെ സർക്കാർ ഇന്ന് പിൻവലിച്ചത്.

ഉത്തരവിനെതിരെ എസ്എഫ്ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ ശക്തമായ എതിർപ്പുമായി രംഗത്തെത്തിയിരുന്നു. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും പിൻവാങ്ങലുണ്ടായത്. ഓഗസ്‌റ്റ് 17-നായിരുന്നു ഡയറക്‌ടറേറ്റ് ഓഫ് കോളജിയേറ്റ് എജ്യൂക്കേഷൻ ഈ വിവാദ ഉത്തരവ് ഇറക്കിയിരുന്നത്.

സമരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് കുട്ടികളെ തടയാനും പ്രക്ഷോഭങ്ങളിലെ അവരുടെ പങ്കാളിത്തം കൃത്യമായി നിരീക്ഷിക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പും പൊലീസും ജില്ലാ ഭരണകൂടവും സഹകരിച്ച് പ്രവർത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിർദ്ദേശം. ഇടതു പാർട്ടികൾ, തമിഴ്‌നാട് കോക്രോച്ച് ജനത പാർട്ടി എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും ഉത്തരവിൽ പ്രത്യേകമായി പരാമർശിച്ചിരുന്നു.

Also read: