22/11/2026
[fontresizer_tawhidurrahmandear_widget]

‘അച്ഛാ… ഞങ്ങൾ മരിച്ചുപോകും’; ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ മക്കളെ കനാലിലേക്ക് എറിഞ്ഞ് പിതാവ്, കുട്ടികൾക്കായി തിരച്ചിൽ

 ‘അച്ഛാ… ഞങ്ങൾ മരിച്ചുപോകും’; ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ മക്കളെ കനാലിലേക്ക് എറിഞ്ഞ് പിതാവ്, കുട്ടികൾക്കായി തിരച്ചിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ അഞ്ചും ഏഴും വയസ്സുള്ള രണ്ട് ആൺമക്കളെ പിതാവ് കനാലിലേക്ക് എറിഞ്ഞതായി പരാതി. ഛത്രപതി സംഭാജിനഗറിലെ പൈത്തൺ പട്ടണത്തിലാണ് തിങ്കളാഴ്ച വൈകുന്നേരം നാടിനെ നടുക്കിയ സംഭവമുണ്ടായത്.

ഏഴ് വയസ്സുകാരനായ ആര്യൻ, അഞ്ച് വയസ്സുകാരനായ ശ്യാം എന്നിവരെയാണ് പിതാവായ സോമനാഥ് ദാമോദർ റോഡ്‌ഗെ (40) കനാലിലേക്ക് എറിഞ്ഞത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം ചോക്ലേറ്റും വടാ പാവും വാങ്ങിനൽകാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് സോമനാഥ് കുട്ടികളെ തന്റെ സ്കൂട്ടറിൽ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയത്. കനാലിന് സമീപമെത്തിയ ശേഷം ഇയാൾ കുട്ടികളെ വെള്ളത്തിലേക്ക് എറിയാൻ ഒരുങ്ങുകയായിരുന്നു.

“അച്ഛാ… ഞങ്ങൾ മരിച്ചുപോകും, ദയവായി ഇത് ചെയ്യരുത്” എന്ന് കുട്ടികൾ കരഞ്ഞുകൊണ്ട് അപേക്ഷിച്ചതായും എന്നാൽ പിതാവ് ഇത് വകവെക്കാതെ അവരെ കനാലിലേക്ക് എറിയുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംഭവം കണ്ട് തടയാനെത്തിയ പ്രദേശത്തെ കർഷകർക്ക് നേരെ സോമനാഥ് കല്ലെറിയുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പാച്ചോഡ് പൊലീസ് അറിയിച്ചു.

കനാലിൽ വീണ കുട്ടികളെ കണ്ടെത്തുന്നതിനായി പൊലീസും മുങ്ങൽ വിദഗ്ധരും സംയുക്തമായി തിങ്കളാഴ്ച രാത്രി മുതൽ തിരച്ചിൽ നടത്തുകയാണ്. കുട്ടികളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല.

Also read: