28/10/2026
[fontresizer_tawhidurrahmandear_widget]

‘കീര്‍ത്തിചക്ര’യിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഞാന്‍ തന്നെയാണ്’: മേജര്‍ രവി

 ‘കീര്‍ത്തിചക്ര’യിലെ മോഹന്‍ലാലിന്റെ കഥാപാത്രം ഞാന്‍ തന്നെയാണ്’: മേജര്‍ രവി

മോഹൻലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ‘കീർത്തിചക്ര’യിലെ മേജർ മഹാദേവൻ എന്ന കേന്ദ്ര കഥാപാത്രം താൻ തന്നെയാണെന്ന് വെളിപ്പെടുത്തി സംവിധായകൻ മേജർ രവി. തന്റെ ജീവിതാനുഭവങ്ങളിൽ നിന്നാണ് ഈ കഥാപാത്രത്തെ രൂപപ്പെടുത്തിയതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ നടൻ ജീവ അവതരിപ്പിച്ച കഥാപാത്രത്തിന് പ്രചോദനമായത് ഇപ്പോൾ തന്റെ മാനേജരായി പ്രവർത്തിക്കുന്ന ക്യാപ്റ്റൻ അനിൽകുമാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

1988-ൽ പരിചയപ്പെട്ട അനിൽകുമാറുമായി 38 വർഷമായി അടുത്ത ബന്ധമുണ്ടെന്നും ഇരുവരും തമ്മിലുള്ള പൊരുത്തം അന്നുതുടങ്ങിയതാണെന്നും ചൂണ്ടിക്കാട്ടിയ മേജർ രവി, “എന്റെ സിനിമകളൊക്കെ എന്റെ അനുഭവങ്ങളാണ്”-എന്നും കൂട്ടിച്ചേർത്തു.

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ വധിക്കാൻ പട്ടാളത്തിൽ നിന്ന് വിരമിച്ച ശേഷം ഒരു രഹസ്യ ഓപറേഷൻ ആസൂത്രണം ചെയ്തിരുന്നുവെന്നും കോവിഡ് കാരണം അത് നടക്കാതെ പോയെന്നും സംവിധായകൻ മുൻപ് വെളിപ്പെടുത്തിയിരുന്നു.

മേജർ രവിയുടെ ആദ്യ സംവിധാന സംരംഭമായ ‘കീർത്തിചക്ര’ 2006-ലാണ് തിയേറ്ററുകളിലെത്തിയത്. തീവ്രവാദികളുമായി ഇന്ത്യൻ സൈന്യം നടത്തുന്ന പോരാട്ടങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പിന്നീട് ‘അരൻ’ എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റി പുറത്തിറക്കിയിരുന്നു. ലക്ഷ്മി ഗോപാലസ്വാമി, ഗോപിക, ബിജു മേനോൻ, സ്ഫടികം ജോർജ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also read: