03/08/2026
[fontresizer_tawhidurrahmandear_widget]

‘ഇത് ജനാധിപത്യ രാജ്യം, ചോദ്യം ചെയ്യാനും ശബ്ദമുയർത്താനും അവകാശമുണ്ട്’; വിദ്യാർത്ഥി സമരത്തിൽ എടുത്ത നിലപാടിൽ ഉറച്ച് വിസ്മയ

 ‘ഇത് ജനാധിപത്യ രാജ്യം, ചോദ്യം ചെയ്യാനും ശബ്ദമുയർത്താനും അവകാശമുണ്ട്’; വിദ്യാർത്ഥി സമരത്തിൽ എടുത്ത നിലപാടിൽ ഉറച്ച് വിസ്മയ

വിസ്മയ

ന്യൂഡൽഹി: ഡൽഹി ജന്തർമന്തറിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് താൻ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും അതിൽ ഉറച്ചുനിൽക്കുന്നതായും മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ. ‘എഫ്‌ടിക്യു വിത്ത് രേഖ മേനോൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിസ്മയ തന്റെ നിലപാട് വ്യക്തമാക്കിയത്. ജനാധിപത്യ രാജ്യത്ത് ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിക്കാനും ശബ്ദമുയർത്താനും ജനങ്ങൾക്ക് അവകാശമുണ്ടെന്ന് വിസ്മയ ഓർമ്മിപ്പിച്ചു. നാളെ ഏത് പാർട്ടി അധികാരത്തിൽ വന്നാലും ഇത്തരം വിഷയങ്ങളിൽ തന്റെ നിലപാട് ഇതുതന്നെയായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

“ഞാൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചോദ്യങ്ങൾ ചോദിക്കാനും പറയാനുള്ളത് കേൾക്കപ്പെടാനും അവകാശമുണ്ട്. ബലപ്രയോഗത്തിന് പകരം സംവാദങ്ങൾ ഉണ്ടാകണം. മനുഷ്യത്വത്തിനും മേലെയാകരുത് രാഷ്ട്രീയം. ഏത് പാർട്ടി അധികാരത്തിൽ വന്നാലും നാളെയും ഇക്കാര്യങ്ങൾ സംഭവിച്ചാൽ എന്റെ നിലപാട് ഇതുതന്നെയായിരിക്കും.” വിസ്മയ പറഞ്ഞു.

കോക്രോച്ച് ജനത പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് വിസ്മയ നേരത്തെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ചർച്ചകൾക്ക് പകരം ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുകയാണ് എങ്കിൽ നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ചിന്തിക്കണമെന്നും, സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും അവർ ചോദിച്ചിരുന്നു.

തുടർന്ന് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് സോഷ്യൽ മീഡിയയിൽ വിസ്മയയ്ക്ക് നേരെ ഉണ്ടായത്. കേന്ദ്ര സർക്കാരിനെയും ഭരണകക്ഷിയെയും അനുകൂലിക്കുന്നവർ രൂക്ഷമായ ഭാഷയിലാണ് വിമർശനമുന്നയിച്ചത്. വിയറ്റ്നാമിൽ വളർന്ന വിസ്മയയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചോ സമരത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചോ അറിവില്ലെന്നും, പോലീസ് മർദനം കണ്ടപ്പോൾ വൈകാരികമായി പ്രതികരിച്ചതാണെന്നും സംവിധായകൻ മേജർ രവിയും പ്രതികരിച്ചിരുന്നു.

Also read: